സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്.മേരീസ്.എൽ .പി.സ്കൂൾ വെളയനാട്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചരിത്ര പ്രാധന്യമുള്ള ഒരു പ്രദേശമാണ് വെളയനാട്. പുരാതനകാലത്ത് 'വെളയംകോട്' എന്ന പേരിലായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .നെല്ല് ,കൗങ്,കുരുമുളക് ,തുടങ്ങിയ കാർഷീകവിളകൾ നന്നായി വിളഞ്ഞിരുന്ന പ്രദേശം ആയതുകൊണ്ട് വിളവിന്റെ നാട് എന്ന വിശേഷണത്തിൽ നിന്നുംവെളയനാട് എന്ന് പേര് കൈവന്നു.
റോഡുകളുംവാഹനങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് ജലഗതാഗത മാർഗങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം ദേവാലയങ്ങളും നിര്മിക്കപ്പെട്ടിരുന്നത് .പള്ളിയുടെ കിഴക്കുഭാഗത്തതായിഇന്ന് കാണുന്ന നെൽപ്പാടം ഒരുകാലത്ത് പുഴയോ കായലോ ആയിരുന്നു എന്ന് അനുമാനിക്കാം.
1925-ൽബഹുമാനപ്പെട്ട വാടക്കുഞ്ചേരി യാക്കോബ് അച്ഛന്റെ കാലത്താണ് വെളയനാട് ഒരു വിദ്യാലയം സ്ഥാപിച്ചത് .
ഇന്നും വെളയനാട് ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ,പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് ഇന്നും നിലകൊള്ളുന്നു .