ആർ. സി. എൽ. പി. എസ് കീഴാറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(R. C L. P. S. Keezharoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ. സി. എൽ. പി. എസ് കീഴാറൂർ
വിലാസം
ആർ സി എൽ പി എസ് കീഴാറൂർ
,
കീഴാറൂർ പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽrclpskeezharoor44332@gmail.com
കോഡുകൾ
സ്കൂൾ കോഡ്44332 (സമേതം)
യുഡൈസ് കോഡ്32140400404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന്ത എം
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
04-10-2024Prabul


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താെലൂക്കിൽപെട്ട ആര്യങ്കോട് പഞ്ചായത്തിലെ പശുവണ്ണറ വാ‍ർഡിൽ മൊട്ടവിള എന്ന സ്ഥലത്താണ് ആർ.സി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. പാശ്ചാത്യ മിഷണറിമാരാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. 1925 ൽ ശ്രീ.തീത്തൂസ് നാടാർ സൗജന്യമായി നൽകിയ ഭൂമിയിൽ ആരാധനക്കായി സ്ഥാപിച്ച ഓല ഷെഡിലാണ് ആദ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1949 -ൽ കെട്ടിടം ഓട് മേഞ്ഞ് 1950 മുതൽ സർക്കാർ അംഗീകൃത സ്കൂളായി മാറുകയും ചെയ്തു.ഈ സ്കൂളിലെ ശ്രീ.വി.കെ.കുട്ടനും,വിദ്യാർത്ഥി ജെ.തോമസും ആണ്.വി.പത്രോസ് ശ്ലീഹാ ദേവാലയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സമീപപ്രദേശങ്ങളിലെ നാനാജാതി മതസ്ഥരുടെയും വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.

2013 - ൽ നെയ്യാറ്റിൻകര കോ‍ർപ്പറേറ്റ് മാനേജമെന്റിൽ നിന്നും ലഭിച്ച ധനസഹായത്തോടെ സ്കൂളിന്റെ മേൽക്കൂര ഷീറ്റ് ഇടുകയും തറയിൽ ടൈൽസ് ഇട്ട് ആക‍ർഷകമാക്കുകയും,ചൂടിനെ അതിജീവിക്കാനായി ആകർഷകമായ ചിത്രങ്ങളോട് കൂടിയ സീലിങ് ചെയ്യുകയും സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചത് അനുസരിച്ച് സ്ഥലപരിമിതി കാരണം പുതിയകെട്ടിടം Infrastructural fund ഉപയോഗിച്ച് നിർമ്മിക്കാൻ സാധിച്ചു.പുതിയ കെട്ടിടവും സ്മാർട്ട് ക്ലാസ് റൂമും ആയതോടുകൂടി നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് ആയി.കുട്ടികളുടെ ഉല്ലാസത്തിനും ആനന്ദത്തിനും വേണ്ടി സ്കൂളിൽ ഒരു പൂന്തോട്ടവും അതിമനോഹരമായ ഒരു പാർക്കും നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് .

മാനേജ്‌മെന്റ്

പാശ്ചാത്യ മിഷണറിമാരാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. 1925 ൽ ശ്രീ.തീത്തൂസ് നാടാർ സൗജന്യമായി നൽകിയ ഭൂമിയിൽ ആരാധനക്കായി സ്ഥാപിച്ച ഓല ഷെഡിലാണ് ആദ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1949 -ൽ കെട്ടിടം ഓട് മേഞ്ഞ് 1950 മുതൽ സർക്കാർ അംഗീകൃത സ്കൂളായി മാറുകയും ചെയ്തു.ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ റവ.ഫാ.ഷിജോ ജോസ്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

  • ശാസ്ത്രോത്സവത്തിൽ കാട്ടാക്കട സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • യൂറിക്ക പഞ്ചായത്ത് തല മത്സരത്തിൽ മികച്ച പ്രകടനം - ദേവനന്ദ,അബിൻ
  • ഇംഗ്ലീഷ് ഫെസ്റ്റ് ചാമ്പ്യൻഷിപ്പ്
  • കാട്ടാക്കട സബ്ജില്ല കലോത്സവത്തിൽ ഉയർന്ന സ്ഥാനം നേടാൻ സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • ഓർഗൺ പരിശീലനം
  • സംഗീത പരിശീലനം
  • മലയാളം/ ഇംഗ്ലീഷ്/ ഹിന്ദി അസംബ്ലി
  • ചിത്രരചന പരിശീലനം
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • ശാസ്ത്രമേള
  • കലോത്സവം
  • ഗൃഹസന്ദർശനം
  • പി.റ്റി.എ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
Map
"https://schoolwiki.in/index.php?title=ആർ._സി._എൽ._പി._എസ്_കീഴാറൂർ&oldid=2572954" എന്ന താളിൽനിന്ന് ശേഖരിച്ചത്