ജി.എൽ.പി.എസ് നെടുങ്കയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നെടുങ്കയം .
ജി.എൽ.പി.എസ് നെടുങ്കയം | |
---|---|
![]() | |
വിലാസം | |
ഉച്ചക്കുളം G.T.L.P SCHOOL NEDUMGAYAM , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | gtlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48430 (സമേതം) |
യുഡൈസ് കോഡ് | 32050402609 |
വിക്കിഡാറ്റ | Q64565558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 4 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന എസ്. എസ് |
പി.ടി.എ. പ്രസിഡണ്ട് | വിനീത വി |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക് വേണ്ടിയാണു സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത് കാരണം നെടുങ്കയം,മുണ്ടക്കടവ് കോളനികളിലെ ആളുകൾ അന്ന് ഉച്ചക്കുളം കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ സ്ഥാപിതമാവുന്ന സമയം ജനസാന്ദ്രത ഉച്ചക്കുളത്തു തന്നെ ആയിരുന്നു.എന്നാൽ കേൾവികേട്ട നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ ഉച്ചക്കുളത്തും.(നിലമ്പുർ ബ്ലോക്കിലെ മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)
ഭൗതികസൗകര്യങ്ങൾ
ആകെ 2 ക്ലാസ് മുറികളും, അടുക്കളയും വരാന്തയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂമുകളും ( ആകെ 3 ) വെള്ളത്തിന് കിണറും, പൈപ്പ് ലൈനും, ചുറ്റുമതിലും ഉൾപ്പെട്ടതാണ് ഈ സ്കൂളിലെ ഭൗതിക സാഹചര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ജോർജ്ജ് പി വർഗീസ് | 2017 | 2018 |
2 | ജെസി സെബാസ്റ്റ്യൻ | 2018 | 2019 |
3 | ജോസി ജോസഫ് വി | 2019 | 2020 |
4 | ശോഭന എസ് എസ് | 2021 | 2024 |
ചിത്ര ശാല
-
പരിസ്ഥി ദിനാചരണം
-
ലഹരിവിരുദ്ധ ബോധവൽക്കരണം
-
സചിത്ര പാഠപുസ്തകം
-
സംയുക്ത ഡയറി പ്രവർത്തനം
-
കമ്പ്യൂട്ടർ പഠനം
-
ശിശുദിന ആഘോഷം
-
കുട്ടിപ്പത്രം
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചന്തക്കുന്ന്,എടക്കര,കാരപ്പുറം,പടുക്ക വഴി സ്കൂളിൽ എത്താം. (ഇരുപത്തിയഞ്ച് കിലോമീറ്റർ)
- നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും കരുളായി,കാരപ്പുറം,പടുക്ക വഴി ഇരുപത്തിയാറ് കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പതിനൊന്ന് കിലോമീറ്റർ -ബസ്/ഓട്ടോ മാർഗ്ഗം എത്താം