ജി.എൽ.പി.എസ് നെടുങ്കയം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക് വേണ്ടിയാണു സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത് കാരണം നെടുങ്കയം,മുണ്ടക്കടവ് കോളനികളിലെ ആളുകൾ അന്ന് ഉച്ചക്കുളം കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ സ്ഥാപിതമാവുന്ന സമയം ജനസാന്ദ്രത ഉച്ചക്കുളത്തു തന്നെ ആയിരുന്നു.എന്നാൽ കേൾവികേട്ട നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ ഉച്ചക്കുളത്തും.(നിലമ്പുർ ബ്ലോക്കിലെ മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)