സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തലോറ എൽ പി സ്കൂൾ
വിലാസം
തലോറ

തലോറ
,
കുറ്റേരി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽthaloraalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13733 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംPariyaram
വാർഡ്വെള്ളാവ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMalayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വി ഇന്ദിര
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പി സി അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലോറ എ . എൽ . പി . സ്കൂൾ - തലോറ ഗ്രാമത്തിൽ അക്ഷരങ്ങളുടെ ഭണ്ഡാകാരമായി ഒരു സരസ്വതി ക്ഷേത്രം ആരംഭിച്ച് താന്ത്രിക കുടുംബമായ ഇടവലത്ത് പുടയൂർ ക്ഷേത്രം വക ബംഗ്ലാവിൽ ചെറുതായി തുടങ്ങി 1925 ൽ  ഒരു പൂർണമായ വിദ്യാലയമായി മാറി. ആദ്യം അനം ഗീകൃതവിദ്യാലയമായും പത്തു വർഷത്തിനു ശേഷം 1935 ൽ അംഗീകാരവും നേടി . യശഃശരീരനായ ശ്രീമാൻമാർ സി.എച്ച് . കൃഷ്ണൻ ഗുരുക്കളും സി.എച്ച്   കോരൻനായരുമായിരുന്നു അതിന്റെ സാരഥികൾ . 1935 മുതൽ അഞ്ചാം തരത്തോടു കൂടി ഒരു  പൂർണ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ആരംഭകാലത്ത് വിദ്യാർത്ഥികളുടെ എണ്ണം  പരിമിതമായിരുന്നുവെങ്കിലും പിന്നീട് കുറ്റ്യേരി വില്ലേജിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ആദ്യാക്ഷരം പഠിക്കാൻ എത്തി . 1981 മുതൽ കുറച്ചു - വർഷം അഞ്ചാം ക്ലാസ് രണ്ട് ഡിവിഷനുണ്ടായിരുന്നു . ഇപ്പോൾ വളരെ കുറവല്ലാത്ത കുട്ടികൾ പഠിക്കുന്നുണ്ട് . വളരെക്കാലം ഈ വിദ്യാലയത്തിൽ അധ്യാപകനായും പ്രധാനാധ്യാപകനായും 1967 ൽ വിരമിച്ച ശേഷം 1988 ൽ മരിക്കുന്നതുവരെയും മാനേജരായും- ശ്രീ . സി .എച്ച് കോരൻ നായർ സേവനമനുഷ്ഠിച്ചു .

ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ  സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി നാരായണ പിഷാരടി , ആർ വി.ശ്രീധരൻ നായർ , എം.പി.ശ്രീധരൻ നമ്പ്യാർ , എം കുബേരൻനമ്പൂതിരി, എം ഗോവിന്ദൻ എന്നീ ഗുരുക്കൻമാരുടെസ്മരണ ഇന്നും  നിറഞ്ഞു നിൽക്കുന്നു. അതു പോലെ വിരമിച്ച ശേഷം ഇപ്പോഴും നമുക്ക് വഴി കാട്ടിയായി സ്കൂളിന്റെ പ്രശസ്തിക്ക് ഉപദേശ നിർദ്ദേശം നൽകുന്ന ശ്രീമതി മാർ ടി . ദേവി എം.പി. സുമതി , ഒ.വി.സരോജിനി, ടി . വി . ഒ ഗോപാലകൃഷ്ണൻ എന്നിവരും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ അ ധ്യാപകശ്രേഷ്ഠരാണ് . ഇപ്പോൾ ശ്രീമതി കെ.വി. ഇന്ദിര പ്രധാനാധ്യാപികയും , ശ്രീമതി പി.വി പ്രീത, ശ്രീമതി ടി.വി.സിനി, | ശ്രീമതി ഇ.വി. അശ്വതി എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു വിദ്യാലയത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പി.ടി. എ , മദർ പി.ടി.എ എന്നിവ നിലവിലുണ്ട് . ശ്രീ . അജയകുമാർ പ്രസിഡന്റും , എം. പി ടി.എ പ്രസിഡണ്ടായി ശ്രീമതി അശ്വതി . പി.സി.യും പ്രവർത്തിക്കുന്നു .   മുൻ അധ്യാപകരുടെ പേരിലും നാട്ടിലെ മറ്റു വ്യക്തികളുടെ പേരിലും എൻഡോവ്മെന്റുകളും കേഷ് അവാ ർഡു കളും ഏർപ്പെടുത്തിയത് എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തുവരുന്നു . പരിയാരം ഗ്രാമപഞ്ചായത്തിലെ അക്കാദമിക രംഗത്ത് മുന്നിട്ട് നിൽക്കു ന്ന വിദ്യാലയത്തിൽ നിന്ന് ധാരാളം പൂർവ വിദ്യാർഥികർ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് . ഒട്ടേറെ റാങ്കു കളും ഉയർന്ന ബഹുമതികളും നേടി പ്രശസ്തരായവരുമുണ്ട്. 2018 മുതൽ ഒരു പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി . ശ്രുതി കെ ആണ് പ്രീപ്രൈമറി അധ്യാപിക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

C H KORAN NAIR,

V NARAYANA PISHARADY,

R V SREEEDHARAN NAIR,

M P SREEDHARAN NAMBIAR,

M KUBERAN NAMBOOTHIRI,

M GOVINDAN,

M P SUMATHI,

O V SAROJINI,

T V O GOPALAKRISHNAN

E V SURESAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=തലോറ_എൽ_പി_സ്കൂൾ&oldid=2534320" എന്ന താളിൽനിന്ന് ശേഖരിച്ചത്