യു പി എസ്സ് കാരോട്

Schoolwiki സംരംഭത്തിൽ നിന്ന്
(U. P. S. Karode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സ്ഥാപിതമായി .

യു പി എസ്സ് കാരോട്
വിലാസം
യു പി എസ് കാരകോട്
,
കാരോട് പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഇമെയിൽ44550parassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44550 (സമേതം)
യുഡൈസ് കോഡ്32140900204
വിക്കിഡാറ്റQ64035337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാരോട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുസത്യൻ
പി.ടി.എ. പ്രസിഡണ്ട്റീബ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത്‌ .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. 1998 ജൂൺ മാസത്തിൽ ഓലത്താന്നി അവിക്കുഴി വീട്ടിൽ ലാസർ നാടാർ മകൻ വിൽസൻ സ്കൂൾ വാങ്ങുകയും മാനേജരായി 12-04-2006 വരെ തുടരുകയും ചെയ്തു .അതിനുശേഷം ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീ .മുരളീധരൻ നായരും തുടർന്ന് ശ്രീമതി .ശൈലജാ ദേവിയും മാനേജരായി നിയമിതയായി .

ഭൗതികസൗകര്യങ്ങൾ

2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നട്ടു .ലൈബ്രറി പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പ് തയ്യാറാക്കുകയും പതിപ്പാക്കി പ്രദർശിപ്പിക്കുകയും ചെയ്തു .കുട്ടികളുടെ പഠന ഉല്പന്നങ്ങളുടെ പ്രദർശനം നടത്തി .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഗണിത മാഗസിൻ തയ്യാറാക്കി

മാനേജ്മെന്റ്

കാരകോട് .യു .പി .സ്‌കൂൾ ഒരു എയിഡഡ് വ്യക്തിഗത മാനേജ്മെന്റ് സ്‌കൂളാണ് .ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീമതി .ശൈലജ ദേവിയാണ് ഈ സ്കൂളിന്റെ മാനേജർ .സ്കൂളിന്റെ നല്ല നടത്തിപ്പിനായുള്ള എല്ലാ സഹായങ്ങളും മാനേജ്മെന്റ് ചെയ്യുന്നുണ്ട് .

മുൻ` സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 സുബ്രഹ്മണ്യ പിള്ള 1962-63
2 മനോന്മണി 1963-65
3 സുഭദ്രാമ്മ 1965-67
4 എസ് .അയ്യപ്പൻ നായർ 1967-97
5 ശശി കുമാരൻ നായർ 1997-99
6 സി .സുകുമാരൻ 1999-2001
7 അനി കുമാർ .ആർ 2001-2016
8 ബിജു സത്യൻ 2016-

പ്രശസ്‌തരായ പൂർവ്വവിദ്യാർഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ഉണ്ണിക്കൃഷ്ണൻ മുൻസിഫ്
2 പ്രേംകുമാർ അഡ്വക്കേറ്റ്
3 ഡോ .അജയകുമാർ സരസ്വതി ഹോസ്‌പിറ്റൽ
4 രാജദാസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
5 എൻ .സരളാ ദേവി ഹെഡ്മിസ്ട്രസ്സ്
6 വിൻസെന്റ് ഹയർ സെക്കണ്ടറി ടീച്ചർ

അംഗീകാരങ്ങൾ

സബ്‌ജില്ല അറബി കലോത്സവത്തിൽ ഓവറോൾ ട്രോഫിയും വിവിധ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട് .

വഴികാട്ടി

. പാറശാല നിന്നും പൂവാർ റോഡിലൂടെ 3കിലോമീറ്റർ യാത്ര ചെയ്താൽ ചെങ്കവിള ജംഗ്ഷനിൽ എത്താം .

. ചെങ്കവിള നിന്നും പനങ്കാല റോഡിലൂടെ 1കിലോമീറ്റർ സഞ്ചരിച്ചാൽ കാരോട് കൃഷി ഭവന് സമീപം എത്താം.

.കാരോട് കൃഷി ഭവനിൽ നിന്ന് ഇടത്തോട്ടുള്ള റോഡ് വഴി 100 മീറ്റർ പോയാൽ റോഡിന്റെ വലത് വശത്തായി

സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.

Map
"https://schoolwiki.in/index.php?title=യു_പി_എസ്സ്_കാരോട്&oldid=2535362" എന്ന താളിൽനിന്ന് ശേഖരിച്ചത്