പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18093 |
| യൂണിറ്റ് നമ്പർ | LK\2018\18093 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | അശ്വിൻ രാജ് |
| ഡെപ്യൂട്ടി ലീഡർ | അന്നാ മറിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൃഷ്ണ കുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷാ നെൽസൺ |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Lkpandallur |
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം
കൈറ്റ് മാസ്‍റ്റേർസ്
| നമ്പർ | വർഷം | അധ്യാപകർ |
|---|---|---|
| 1 | 2018-19 | അബ്ദുൾ മജീദ് |
| 2 | 2019-20 | മുഹമ്മദ് ഫാസിൽ |
| 3 | 2019-20 | ജസീല വി പി |
| 4 | 2020-- | കൃഷ്ണ കുമാർ വി |
| 5 | 2020- | നിഷ നെൽസൺ |
| 6 | 2023- | മുഹമ്മദ് മുനീർ പി |
| 7 | 2023- | ശ്രീരഞ്ജിനി പി |
2018 ൽ തുടങ്ങിയ ബാച്ചിൽ 40 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.2019 ൽ 40 കുട്ടികൾക്കും A grade ലഭിച്ചു.
2020-23ബാച്ചിലെ വിദ്യാർത്ഥികൾ ജില്ലാ മത്സരങ്ങളിലും തുടർന്ന് സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിലും വിജയികളായി ഇതിലെ ഒരു വിദ്യാർത്ഥി സംസ്ഥാന തലത്തിലെ ആനിമേഷൻ മത്സരത്തിൽ സ്കൂളിനായി പങ്കെടുത്തു .
2023-24 വർഷം മുതൽ സ്കൂളിന് രണ്ട് ബാച്ചുകൾ വീതം അനുവദിച്ചു തന്നു .
ആ വർഷത്തെ സബ്ജില്ല ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സ്കൂളിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. ആ വർഷത്തെ kite camp ക്യാമ്പിൽ നിന്ന് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു
2023 മുതൽ 2 ബാച്ചുകളായി മാറി.
2024-25
Online Quiz Competition 15 th Aug 2024

ഈ വർഷത്തെ സ്വാതന്ത്ര്യദിനhത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ google form ഉപയോഗിച്ച് Online quiz കോമ്പറ്റീഷൻ നടന്നു നിരവധി വിദ്യാർത്ഥികൾ ഇത് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
2025-26 പുതിയ വർഷം പുതുമകളോടെ.....
02 May 2025 ( School Result Publishing System)
Little Kites 2023-26, Batch ലെ അംഗങ്ങൾ വളരെ വ്യത്യസ്തുമായ രീതിയിൽ 2024-25 വർഷത്തെ സ്കുൂളിലെ 8,9 ക്ലാസുകളിലെ കുട്ടികളുടെ റിസൽട്ട് പരിശോധിക്കുന്നതിനുള്ള സംവിധനം ഉണ്ടാക്കിയെടുത്തു.
അംഗങ്ങൾ AI യുടെ സഹായത്തോടെ HTML പേജ് നിർമ്മിച്ചു.അംഗങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ കൈറ്റ് മാസ്‌റ്റേർസ് നല്കി.git hub ലെക്ക് പേജ് upload ചെയ്ത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് നല്കി.
SSLC Result മാത്രകയിലുള്ള റിസൽട്ട് പരിശോധന കുട്ടികളിലും രക്ഷിതാക്കളിലും പുതുമ നൽകി.
Link for result Publishing system
05 May 2025 ( School Admission - Let's UPDATE )
Little Kite 2023-26 വർഷത്തെ അംഗങ്ങൾ സ്കൂൾ അഡ്മിഷൻ ദിവസമായ മെയ് 5 മുതൽ ഒരാഴ്ച അഡ്മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.അംഗങ്ങൾ രക്ഷിതാക്കൾ വരുന്ന മുറയ്ക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ സമ്പൂർണ്ണയിലേക്ക് രേഖപ്പെടുത്തി.ദിവസങ്ങളോളം വേണ്ടി വന്നിരുന്ന ഈ പ്രവർത്തനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അംഗങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തി. കുട്ടികളുടെ പ്രവർത്തനം മികച്ചതായിരുന്നുവെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
08 May 2025 ( Ente Keralam Stall Malappuram)
എന്റെ കേരളം പ്രോഗ്രാമിന്റെ സ്റ്റാളിൽ കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.കുട്ടികളെ മാസ്റ്റർ ട്രെയിനറായ യാസർ അറഫാത്ത് അഭിനന്ദിച്ചു'.
27 May 2025 ( ReelVibe- Catch the vibe,Frame the Story)
ReelVibe- Catch the vibe,Frame the Story എന്ന പേരിൽ 2024-27വർഷത്തെ അംഗങ്ങൾക്ക് ഏകദിനക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രഘുനാഥ ബേബി നിർവഹിച്ചു.ക്യാമ്പിന് കയറ്റിന്റെ ലീഡറായ ജസാ സി എച്ച് സ്വാഗതം ആശംസിച്ചു.ടൈറ്റ് മിസ്റ്റുമാരായ ശ്രീ രഞ്ജിനി നിഷ നെൽസൺ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
തുടർന്ന് പി എം എസ് എ ചാരും കാവിലെ അധ്യാപകരായ ശ്രീ ഹരീഷും അതുപോലെ അമൃതചന്ദ്രൻ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധവും വിവിധങ്ങളായ സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനവും തുടരുന്ന വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനവും നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും പഠിപ്പിച്ചു.
ക്യാമ്പ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുക്കുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു.
30 May 2025 ( ByteHope – A byte-sized step toward a brighter future )
വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2024 - 27 വർഷത്തെ അംഗങ്ങൾ സമാഹരിച്ച പഠനോപകരണങ്ങൾ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു.സ്കൂൾ അധികൃതർ അർഹരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് കൈമാറുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാഹോദര്യം വളർത്തുമെന്ന് ഹെഡ്മാസ്റ്റർ പറയുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.