പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഅശ്വിൻ രാജ്
ഡെപ്യൂട്ടി ലീഡർഅന്നാ മറിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണ കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷാ നെൽസൺ
അവസാനം തിരുത്തിയത്
16-08-2024Schoolwikihelpdesk


18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഅശ്വിൻ രാജ്
ഡെപ്യൂട്ടി ലീഡർഅന്നാ മറിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് മുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരഞ്ജിനി
അവസാനം തിരുത്തിയത്
16-08-2024Schoolwikihelpdesk

LK Aptitude test 2024

ഈ വർഷം ഏകദേശം 235 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ്   അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള  ടെസ്റ്റിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 40 വിദ്യാർഥികളെയും തുടർന്ന് 39 വിദ്യാർത്ഥികളെയും ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.


Preliminary Camp 14 August 2024

2024-27 വർഷത്തെ  വിദ്യാർഥികൾക്കായി 14 ഓഗസ്റ്റ് 2024 തീയതി സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് ആരംഭിച്ചു.ക്യാമ്പ് സ്കൂൾ എസ് ഐ ടി സി മുഹമ്മദ് ഫാസിൽ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി വിനോദ് മാഷ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല കൈറ്റ്  മാസ്റ്റർ  ട്രെയിനേഴ്സ് ആയ  മഹേഷ്, മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ഈ വർഷത്തെ ഡയറി ലീഡർക്ക് നൽകി. തുടർന്ന് സ്കൂളിലെ അധ്യാപകരായ ലത, പത്മപ്രസാദ്,  വിജയഭേരി കോഡിനേറ്റർ സിജി ജോൺ,  ലിറ്റിൽ കൈറ്റസ്  അധ്യാപകരായ കൃഷ്ണകുമാർ, നിഷാ നെൽസൺ, മുഹമ്മദ് മുനീർ, ശ്രീ രഞ്ജിനി എന്നിവർ ആശംസയും നേർന്നു

ക്യാമ്പിൽ മഹേഷ് സാർ വിദ്യാർത്ഥികൾക്ക് കയറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ തന്നെ നൽകി ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള മികച്ച സെക്ഷനുകൾ തന്നെയാണ് ഉണ്ടായിരുന്നത് ബഷീർ സാർ പ്രോഗ്രാമിന്റെയും അതുപോലെ റോബോട്ടിക്സിന്റെയും  ക്ലാസുകളും നൽകി. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ കൂടി അവരുടെ ആദ്യ ആനിമേഷൻ പ്രോഗ്രാമും അതുപോലെ അവരുടെ ആദ്യ ഗെയിം നിർമിച്ചു.

ക്ലാസുകളുടെ അവസാനം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു