നമ്മുടെ സ്‌കൂളിലെ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സഹപാഠികൾക്കായി ഒരു റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്. അധ്യാപകർക്ക് പകരം വിദ്യാർത്ഥികൾ തന്നെ ക്ലാസ്സുകൾ നയിച്ചു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു.