ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഅഫ്ഷീൻ കെ.പി.
ഡെപ്യൂട്ടി ലീഡർഫിസാൻ അഹമ്മദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണ കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷാ നെൽസൺ
അവസാനം തിരുത്തിയത്
10-01-2026Lkpandallur


18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഐഷ ഇവാ എംപി
ഡെപ്യൂട്ടി ലീഡർകെൻസ് റഹ്മാൻ കെ.കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് മുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരഞ്ജിനി
അവസാനം തിരുത്തിയത്
10-01-2026Lkpandallur


LK Aptitude test 2025

ഈ വർഷം ഏകദേശം 369 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ്   അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള  ടെസ്റ്റിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 80 വിദ്യാർഥികളെ ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.


Preliminary Camp September 2025

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പ് ഹെഡ്മാസ്റ്റർ  പി. ബി രഘുനാഥ്  ഉദ്ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക് തുടങ്ങിയ വിഷയങ്ങളിൽ മലപ്പുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ യാസർ അറഫാത്ത് TK ക്ലാസ് എടുത്തു.തുടർന്ന് രക്ഷിതാക്കളുടെ യോഗവും സംഘടിപ്പിച്ചു.യോഗത്തിൽ അനിൽകുമാർ, kite മാസ്റ്റർമാരായ കൃഷ്ണകുമാർ വി, മുഹമ്മദ് മുനീർ പി, മുഹമ്മദ് ഫാസിൽ T, നിഷാ നെൽസൺ, ശ്രീരഞ്ജിനി. പി എന്നിവർ പ്രസംഗിച്ചു.