ഗവ. എൽ പി എസ് മഞ്ചാൻപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മഞ്ചാൻപാറ | |
---|---|
വിലാസം | |
ഗവ. എൽ പി എസ് മഞ്ചംപാറ ,മൂന്നാമൂട് , കൊടുങ്ങാനൂർ പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | manchamparaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43309 (സമേതം) |
യുഡൈസ് കോഡ് | 32141000901 |
വിക്കിഡാറ്റ | Q64038008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല വി |
പി.ടി.എ. പ്രസിഡണ്ട് | ഷാജിമോൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മൂന്നാംമൂടിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
ചരിത്രം
വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കിഴക്കേ കോട്ടയിൽ നിന്നും പുളിയറക്കോണം ബസിലോ ചൊവ്വളളൂർ ബസിലോ കൊല്ലംകോണം ബസിലോ കയറി മൂന്നാംമൂട് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡ് വഴി അൽപ്പ ദൂരം പോകുമ്പോൾ സ്കൂളിന്റെ ബോർഡ് കാണാനാകും.
- വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന് ഓട്ടോ റിക്ഷയിലും സ്കൂളിൽ എത്താം.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43309
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ