"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Under construction}}
{{Under construction}}
[[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]]
കേരളത്തിലെ പൊതു  വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ  വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  റിയാലിറ്റി ഷോ ആണ് '''ഹരിത വിദ്യാലയം'''.    കൈറ്റ്, സർവ ശിക്ഷ അഭിയാൻ കേരള, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്.  2022 ഡ്സംബർ 23 മുതൽ 2023 ഫെബ്രുവരി 20 വരെയായി  30 മിനിട്ടിൽ താഴെയുള്ള 109 എപ്പിസോഡുകൾ ഈ പരിപാടിയുടെ ആദ്യഘട്ടത്തിൽ  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം  ചെയ്യുന്നു. [[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]]
[[പ്രമാണം:HV celebration of knowledge 03.jpg|thumb|[[ഗവ. എൽ പി എസ് കോട്ടൺഹിൽ]] വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ ]]
[[പ്രമാണം:HV celebration of knowledge 03.jpg|thumb|[[ഗവ. എൽ പി എസ് കോട്ടൺഹിൽ]] വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ ]]
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ വെബ്സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.<ref>https://www.asianetnews.com/careers/haritha-vidyalaya-education-reality-show-3rd-edition-starts-from-december-rjmpog</ref>
റിയാലിറ്റിഷോയുടെ ഫൈനൽ റൗണ്ടിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.<ref>https://www.asianetnews.com/careers/haritha-vidyalaya-education-reality-show-3rd-edition-starts-from-december-rjmpog</ref>


സ്കൂളുകൾക്ക് ഓൺലൈനായി നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു.  ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 110 സ്കൂളുകളുടെ ഫ്ലോർ ഷൂട്ട് നവംബർ അവസാനവാരം നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തും.
 
സ്കൂളുകൾക്ക് ഓൺലൈനായി 2022 നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു.  ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 109 സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ  10 വരെ നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം നൽകിയിരുന്നു.  


സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക.
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക.

18:53, 16 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കൈറ്റ്, സർവ ശിക്ഷ അഭിയാൻ കേരള, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. 2022 ഡ്സംബർ 23 മുതൽ 2023 ഫെബ്രുവരി 20 വരെയായി 30 മിനിട്ടിൽ താഴെയുള്ള 109 എപ്പിസോഡുകൾ ഈ പരിപാടിയുടെ ആദ്യഘട്ടത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നു.

ഗവ. എൽ പി എസ് കോട്ടൺഹിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ

റിയാലിറ്റിഷോയുടെ ഫൈനൽ റൗണ്ടിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.[1]


സ്കൂളുകൾക്ക് ഓൺലൈനായി 2022 നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 109 സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ 10 വരെ നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം നൽകിയിരുന്നു.

സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക.

തീം സോങ്ങ്

തീം സോംഗ് പ്രകാശനം


ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ തീം സോംഗ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 26/11/2022 ശനിയാഴ്ച പ്രകാശനം ചെയ്തു.

കവി ഒ.എൻ.വി കുറുപ്പ് ഹരിത വിദ്യാലയത്തിന്റെ ആദ്യ സീസണിന് എഴുതിയ തീം സോങ്ങിന്റെ പുത്തൻ ആവിഷ്കാരമാണിത്. സംഗീതം നൽകിയത് സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള തീം സോംഗ് ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും വിജയ് യേശുദാസും ചേർന്നാണ്.[2]

തിരഞ്ഞെടുപ്പ് നടപടികൾ

പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി, വി. ശിവൻകുട്ടി ഫ്ലോർ ഷൂട്ട് ഉൽഘാടനം ചെയ്യുന്നു

പ്രാഥമിക തിരഞ്ഞെടുപ്പ്

19.10.2022 തീയതിയിലെ KITE/2022/HV/1732 (5) സർക്കുലർ പ്രകാരം വിദ്യാലയങ്ങൾ ഹരിതവിദ്യാലയം 3 യിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ നൽകി. 733 അപേക്ഷകളാണ് ഹരിതവിദ്യാലയം 3 യുടെ പ്രാഥമിക പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. നിശ്ചിത സമയ പരിധിയിൽ, നവംബർ 5 ന് 3.30 pm ന് Confirm ചെയ്ത 453 അപേക്ഷകളാണ് വിലയിരുത്തലിന് ലഭ്യമായത്. മൂന്നുഘട്ടങ്ങളിലായി നടന്നപരിശോധനാ ക്യാമ്പിൽ അപേക്ഷകൾ വിലയിരുത്തി. വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷാഫോമിൽ ചേർത്തിട്ടുള്ള വിവിധ മേഖലകൾ സൂചകങ്ങളുടെയടിസ്ഥാനത്തിൽ പരിശോധിച്ചു. വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളുടെ ഗുണപരമായ വിനിയോഗം, കലാ-കായിക പരിശീലന സൗകര്യം, ഗുണനിലവാര പഠനപ്രക്രിയ, പഠനപുരോഗതി വിലയിരുത്തൽ, സ്കൂളിലെ ഐസിടി അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂൾ നേതൃത്വവും ഭരണവും, അധ്യാപകരുടെ തൊഴിൽപരമായ വികാസം, കുട്ടികളുടെ വൈകാരിക-ആരാഗ്യ സുരക്ഷിതത്വം, ഗുണപരമായ സാമൂഹ്യ പങ്കാളിത്തം, സ്കൂളിന് 2019 ന് ശേഷം ലഭിച്ച അംഗികാരങ്ങൾ, അവസാനം നടന്ന പൊതു പരീക്ഷയിലെ വിജയം, കോവിഡ് കാല അധ്യയനവും സാമൂഹിക ഇടപെടലുകളും എന്നീ മേഖലകളാണ് പ്രധാനമായും പരിശോധനാ വിധേയമാക്കിയത്.

പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ 110 വിദ്യാലയങ്ങളെ ഷൂട്ടിങ്ങിനായി തെരഞ്ഞെടുത്തു.[3]

സ്കൂൾതല ഷൂട്ടിംഗ്

സി-ഡിറ്റ് നേതൃത്വത്തിലാണ് സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് നടത്തിയത്. ഇതിനു മുന്നോടിയായി, കൈറ്റ് പ്രതിനിധികൾ വിദ്യാലയങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. നവംബർ 22 മുതൽ ഡിസംബർ 1 വരെയുള്ള തീയതികളിലായി സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് പൂർത്തിയാക്കി.

ഫ്ലോർ ഷൂട്ട്

Floorshoot group.jpg

പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും 2022 നവംബർ 29 മുതൽ ‍‍ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു. തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്.

ടെലികാസ്റ്റ്

കൈറ്റ് വിക്ടേഴ്സ് ചാനലിൽ 2022 ഡിസംബർ 23 മുതൽ പ്രദർശനം. രാത്രി 7 മുതൽ 8 വരെയാണ് സംപ്രേഷണം. പിറ്റേന്ന് രാവിലെ 7 മുതൽ 8 വരേയും പിറ്റേന്ന് വൈകിട്ട് 6 മുതൽ 7 വരേയും പുഃനസംപ്രേഷണം.

പുറംകണ്ണികൾ

ഇവകൂടി കാണുക

അവലംബം