സി-ഡിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം. 1988-ൽ ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പി. ഗോവിന്ദപ്പിള്ളയാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.[1]

തിരുവനന്തപുരത്ത് തിരുവല്ലം എന്ന സ്ഥലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനു സമീപം സി-ഡിറ്റിന്റെ മെയിൻ കാമ്പസ് പ്രവർത്തിക്കുന്നു. ഇതുകൂടാതെ, സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിലെ ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവയും കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പ്രധാനവിഭാഗങ്ങൾ

14 പ്രധാനവിഭാഗങ്ങളിലാണ് സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.

  • വെബ് അധിഷ്ഠിത സേവനങ്ങൾ.
  • ഓപ്റ്റിക്കൽ ഇമേജ് പ്രോസ്സസ്സിങ്ങ്.
  • ടെക്നോളജി എക്സ്റ്റൻഷൻ.
  • സോഫ്റ്റ് വെയർ വികസനം.
  • ഇ- ഗവർണൻസ്.
  • ഓപൺ സോഴ്സ് സാങ്കേതികവിദ്യാവികസനം.
  • ഗവേഷണവും വികസനവും.
  • കമ്പ്യൂട്ടേഷണൽ ലിങ്ക്വിസ്റ്റിക്സ്.
  • സൈബർശ്രീ.
  • ഡോക്യുമെന്ററി വിഭാഗം.
  • സുതാര്യകേരളം & വാർത്താവിഭാഗം.
  • പരസ്യചിത്രനിർമ്മാണം.
  • എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
  • കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.


അവലംബം

  1. www.cdit.org
"https://schoolwiki.in/index.php?title=സി-ഡിറ്റ്&oldid=1876945" എന്ന താളിൽനിന്ന് ശേഖരിച്ചത്