ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )
- (Click the link to Read in other languages)
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ ,സർവ ശിക്ഷ അഭിയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. 45 മിനിട്ട് വീതം ഉള്ള 75 എപ്പിസോഡുകൾ ഈ പരിപാടിയിൽ ഉണ്ടായി. 2010 ൽ നടന്ന സീസൺ 1 മൽസരത്തിെൽ, ഏറ്റവും മികച്ച സ്കൂളിനു 15 ലക്ഷവും, രണ്ടാം സ്ഥാനം നേടിയ സ്കൂളിനു 10 ലക്ഷവും , മൂന്നാം സ്ഥാനത്തിന് 5 ലക്ഷവും മറ്റു 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപാ വീതവും സമ്മാനമായി ലഭിച്ചു.[1]

തിരഞ്ഞെടുപ്പ്
- ആദ്യഘട്ട മൽസരത്തിൽ പങ്കെടുത്ത 114 വിദ്യാലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാലയങ്ങൾ രണ്ടാം ഘട്ടത്തിൽ മൽസരിച്ചു.
- 2011 ഫെബ്രുവരി 28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ ജി.യു.പി.എസ്. കൂട്ടക്കനി, 84.75 പോയന്റ് നേടി ഒന്നാമതെത്തി, പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്കൂൾ 83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ, സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി എന്നിവ 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം. കീച്ചേരി ഗവൺമെന്റ് യു.പി സ്കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, എ.എൽ.പി.സ്കൂൾ, പെരിങ്ങോട്, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്കൂൾ എന്നിവ ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ. ഈ സ്കൂളുകൾക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.
ചിത്രശാല
-
ഹരിതവിദ്യാലയം സീസൺ 1- 2010 ഒന്നാം സ്ഥാനം നേടിയ ജിയുപിഎസ് കൂട്ടക്കനി
പുറംകണ്ണികൾ
ഇവകൂടി കാണുക
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം രണ്ട് (2017 )
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )