സഹായം Reading Problems? Click here


സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 21 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17028 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
[[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1877
സ്കൂൾ കോഡ് 17028
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂൾ വിലാസം ചാലപ്പുറം പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673002
സ്കൂൾ ഫോൺ 04952703520
സ്കൂൾ ഇമെയിൽ zhsstali@gmail.com
സ്കൂൾ വെബ് സൈറ്റ് http://zamorinshss.blogspot.com
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല സിറ്റി

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 370
പെൺ കുട്ടികളുടെ എണ്ണം 56
വിദ്യാർത്ഥികളുടെ എണ്ണം 426(ഹൈ സ്കൂൾ+യു.പി)
അദ്ധ്യാപകരുടെ എണ്ണം 29 (ഹൈ സ്കൂൾ+യു.പി)
പ്രിൻസിപ്പൽ മുരളീമോഹൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വി.ഗോവിന്ദൻ
പി.ടി.ഏ. പ്രസിഡണ്ട് വിജയൻ
21/ 11/ 2018 ന് 17028
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്‌ടിയാണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഈ വിദ്യാലയത്തിലെ എല്ലാ ഹൈ സ്കൂൾ ,ഹയർ സെക്കണ്ടറി ക്ലാസ് റൂമുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം2018 പദ്ധതി പ്രകാരം ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റിയിരിക്കുന്നു.കൂടാതെ ലൈബ്രറിയിൽ TV സൗകര്യവും(45inchLED )ഏർപ്പെടുത്തിയിരിക്കുന്നു.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിൻറ്റെ എജുക്കേഷൻ ഏജൻസി.സ്കൂളിൻറ്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിൻറ്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.

മാനേജ്മെന്റ്

സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസൻ| പി.കെ. ലതിക | പി സി ഹരി രാജ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ ക്റ്ഷ്ണ മേനോൻ- - മുൻ കേന്‌ത്രമന്ത്രി
  • സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
  • എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
  • അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
  • കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
  • പി.പി ഉമ്മെർ കോയ- മുൻ മന്ത്രി
  • ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ

വഴികാട്ടി