"മണിയൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 134: വരി 134:
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
1   എൽ എസ് എസ്  
എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16  പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു.
[[പ്രമാണം:116824 LSS1.png|ഇടത്ത്‌|ലഘുചിത്രം]]


കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്.




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
# സുനിൽചന്ദ്രൻ
#ഡോ.കിരൺ മനു
#ഷിബു.എസ്
=='''വഴികാട്ടി'''==
'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''
1  വടകര നിന്നും 13 കി . മീ  ദൂരം
വടകര സ്റ്റാന്റ്  --  മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ
2    പയ്യോളി നിന്നും 7 കി . മീ  ദൂരം
പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ




വരി 145: വരി 159:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# സുനിൽചന്ദ്രൻ
#ഡോ.കിരൺ മനു
#ഷിബു.എസ്
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

18:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണിയൂർ നോർത്ത് എൽ പി എസ്
വിലാസം
മണിയൂർ

മണിയൂർ [പോസ്റ്റ് ]

പയ്യോളി [ വഴി ]

കോഴിക്കോട്
,
മണിയൂർ പി.ഒ.
,
673523
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04962538022
ഇമെയിൽhmmnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16824 (സമേതം)
യുഡൈസ് കോഡ്32041100205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപ‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിജു എസ് ജി
എം.പി.ടി.എ. പ്രസിഡണ്ട്സബിനലതീഷ്
അവസാനം തിരുത്തിയത്
26-01-2022Hm16824


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.

ചരിത്രം

മണിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാർ‍ഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഉയർന്ന ഉദ്യോഗങ്ങളിലും വിദേശ തൊഴിൽരംഗത്തും ജീവിതോപാധി കണ്ടെത്താൻ തുടങ്ങി. 1936-ൽ മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തു‍‍ടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുമ്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു.1947-ൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്. തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ‍ഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാ‍ടികൾ നടന്നിട്ടുണ്ട്.എല്ലാ പരിപാടികളിലും മികച്ച വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴി‍ഞ്ഞിട്ടുണ്ട്.2001 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂവായിരത്തി അ‍‍ഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് ചാർജെടുത്ത തീയതി
1 ആണ്ടിമാസ്റ്റർ
2 രയിരുമാസ്റ്റർ
3 കാർത്ത്യായനി ടീച്ചർ
4 ലക്ഷ്മി ടീച്ചർ
5 സി അപ്പുക്കുട്ടിനായർ
6 ഇ മാലതി
7 ഇ ശ്രീധരൻ
8 ഇ ബാലകൃഷ്ണൻ
9 പി കെ ശ്രീധരൻ
10 എം പി ശശികീമാർ
11 എം സജീവൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

നേട്ടങ്ങൾ

എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16 പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു.

കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുനിൽചന്ദ്രൻ
  2. ഡോ.കിരൺ മനു
  3. ഷിബു.എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1 വടകര നിന്നും 13 കി . മീ ദൂരം

വടകര സ്റ്റാന്റ് -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ

2 പയ്യോളി നിന്നും 7 കി . മീ ദൂരം

പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ




{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മണിയൂർ_നോർത്ത്_എൽ_പി_എസ്&oldid=1420524" എന്ന താളിൽനിന്ന് ശേഖരിച്ചത്