ഗവ. യു പി എസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ)

തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലുള്ള കണിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യു.പി. സ്കൂൾ ആണ് ഗവ യു.പി എസ് കണിയാപുരം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം

ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം
,
കണിയാപുരം പി.ഒ.
,
695301
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0471 2752651
ഇമെയിൽgupskaniyapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43450 (സമേതം)
യുഡൈസ് കോഡ്32140300202
വിക്കിഡാറ്റQ64037088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ849
പെൺകുട്ടികൾ744
ആകെ വിദ്യാർത്ഥികൾ1593
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനജുമുദ്ദീൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിറാസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
29-01-202243450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം


തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്-
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽവായിക്കുക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽവായിക്കുക
  • രാഷ്ട്ര ഭാഷാ ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
    സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ് നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.
  • സയൻസ് ക്ലബ്ബ്
    സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
    ഈ വർഷം പ്രധാനമായും ദിനാചരണങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനസംഖ്യാ ദിനം , ഹിരോഷിമാ ദിനം നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ എകോപിപ്പിച്ച് പതിപ്പുകൾ, സ്കിറ്റുകൾ, നാടകം, ഗാനാലാപനം, ഗാനരചന. നൃത്താവിഷ്കാരം, പോസ്റ്റർ രചന , പ്രസംഗം , പ്രശ്ചന്ന വേഷം എന്നിവ നാളിതുവരെ ചെയ്തു.


  • സ്കൂൾമാഗസിൻ
    കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.

മാനേജ്മെന്റ്

മുൻ സാരഥികൾ


ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ

നേർക്കാഴ്ചകൾ 2020-21

  • കുട്ടികളുടെ സൃഷ്ടികൾ
ഗോകുൽ എസ്.എസ് 7 ഡി

പ്രശംസ

കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്.

വഴികാട്ടി

{{#multimaps: 8.5876914,76.8448376|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=1475644" എന്ന താളിൽനിന്ന് ശേഖരിച്ചത്