"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  610
| ആൺകുട്ടികളുടെ എണ്ണം=  621
| പെൺകുട്ടികളുടെ എണ്ണം= 580
| പെൺകുട്ടികളുടെ എണ്ണം= 575
| വിദ്യാർത്ഥികളുടെ എണ്ണം=  1190
| വിദ്യാർത്ഥികളുടെ എണ്ണം=  1196
| അദ്ധ്യാപകരുടെ എണ്ണം=  31    
| അദ്ധ്യാപകരുടെ എണ്ണം=  24    
| പ്രധാന അദ്ധ്യാപകൻ=  ആർ.പുഷ്കലാമ്മാൾ         
| പ്രധാന അദ്ധ്യാപകൻ=  ആർ.പുഷ്കലാമ്മാൾ         
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.

10:46, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കണിയാപുരം
GUPS KANIYAPURAM
വിലാസം
കണിയാപുരം

ക​ണിയാപുരം. പി.ഒ,
,
695301
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04712752651
ഇമെയിൽgupskaniyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43450 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ.പുഷ്കലാമ്മാൾ
അവസാനം തിരുത്തിയത്
01-09-201843450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995 -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1500കുട്ടികൾ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികൾക്കായി ഏഴ് ബസ്സുകൾ PTA വാങ്ങിനല്കിയിട്ടുണ്ട്.

==

== ഭൗതികസൗകര്യങ്ങൾ

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നാക്കമാണെന്ന് പറയാൻ കഴിയില്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. എന്നാൽ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്. കെ. ജി. വിഭാഗത്തിൻറെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്. ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്. മൾട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്. കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്. സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാൽ കുട്ടികൾ ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്. ==



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.-
    ബാന്റ് ട്രൂപ്പിലെ കൂട്ടുകാർ

നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-
    വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങൾ നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
    ഗാന്ധിദർശൻ പ്രദർശനത്തിൽ നിന്നും

    ഗാന്ധിദർശൻ ദിനാഘോഷവേളയിൽ നിന്നും

സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.

  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്'

മാനേജ്മെന്റ്

മുൻ സാരഥികൾ


ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ

പ്രശംസ

കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

=വഴികാട്ടി

{{#multimaps: 8.5876914,76.8448376|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=510226" എന്ന താളിൽനിന്ന് ശേഖരിച്ചത്