ഗവ. എൽ പി എസ് ആലുംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43465 1 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
ഗവ. എൽ പി എസ് ആലുംമൂട്
alummodu
വിലാസം
കണിയാപുരം

ഗവ.എൽ.പി.എസ്.ആലുംമൂട്, കണിയാപുരം പി.ഒ
,
695301
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ2757470
ഇമെയിൽglpsalummoodu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ.നബീസത്ത് ബീവി
അവസാനം തിരുത്തിയത്
21-08-201943465 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.  ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.  പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ്‌ സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു.  തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം  ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.  ഒരു ഓലഷെഡിലായിരുന്നു തുടക്കം.

1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു. 1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ്‌ സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു. 1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു. 1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.

ഭൗതിക സാഹചര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട .എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • എൽ പി എസ ആലുംമൂട് ഗാന്ധി ദർശൻ

==സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

  • ഗാന്ധി പ്രതിമ സ്ഥാപനം
  • സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
  • ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
  • സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
  • ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ==
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹരിതസേന

==നാളെക്കായി ഇന്നേ ഞങ്ങൾ പ്രവർത്തനങ്ങൾ

  • വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • അടുക്ക ത്തോട്ടം ,വിദ്യാലയ ഉദ്യാനം എന്നിവയുടെ പരിപാലനം
  • വ്യക്തി ശുചിത്വ പരിശോധന വിലയിരുത്തൽ
  • ഭക്ഷണം പാഴാക്കുന്നത് തടയൽ
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കൽ
  • വിദ്യാലയം ഹരിതാഭമാക്കൽ
  • മാലിന്യ സംസ്കരണം ==

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.588304,76.8514949 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ആലുംമൂട്&oldid=649046" എന്ന താളിൽനിന്ന് ശേഖരിച്ചത്