ഗവ.എച്ച്.എസ്സ്.വീയപുരം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ്.വീയപുരം
വിലാസം
ആലപ്പൂഴ

വീയപൂരം.പി.ഒ, വീയപുരം
,
690514
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04792319550
ഇമെയിൽ35059alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലാൽ
പ്രധാന അദ്ധ്യാപകൻ‍ഷൈനി .ഡി
അവസാനം തിരുത്തിയത്
04-08-201835059wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ‌്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തെക്കും കിഴക്കുമായി പമ്പയാറും അച്ചൻകോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീ‍ഡിംഗ് ചാനലിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃ​ഷി,വാഴ കൃഷി
  • ഔഷധ സസ്യ കൃഷി
  • നാടൻ പാട്ടുക്കൂട്ടം
  • ക്ലാസ് മാഗസിനുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐടി ക്ളബ് ,ഗണിത ക്ളബ്,സയൻയ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചർ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്, പ്രവർത്തി-പരിചയ ക്ളബ്,
  • തായ്ക്കോണ്ടാ പരിശീലനം
  • കുട്ടിക്കൂട്ടം പരിശീലനം
  • കുട്ടിക്കൂട്ടം പരിശീലനം രണ്ടാം ഘട്ടം

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017

2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു.

  • ലിറ്റിൽ കൈറ്റ്സ്
  • സീഡ് ക്ലബ്
  • ശലഭക്കൂട്ടം - സഹവാസക്യാമ്പ്




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ജി.അലക്സാണ്ടർ (1975-1976) 2.ആച്ചിയമ്മ (76-77) 3.ഏലിയാമ്മ(79-80) 4.എസ്സ്.ഭാസ്കരൻ നായർ(80-81) 5.കെ.പി.ചാക്കോ(82-83) 6.എൻ.ചെല്ലപ്പൻ(83-84) 7.ശ്രീകുമാരവാര്യർ(84-85) 8.പി.രാമചന്ദ്രൻ (88-90) 9.ബി.ശന്തമ്മ (90-91) 10.വൽസാ അലക്സാണ്ടർ (92-93) 11.തങ്കപ്പൻ ആശാരി (93-94) 12.അന്നമ്മ (94-95) 13.ജി.ഭവാനന്ദൻ (95-96) 14.മേരി സെറാഫിൻ (96-97) 15.പി.സി.രാജിനി (97-98) 16.രാധാകോവിലമ്മ (98-99) 17.നാരായണിക്കുട്ടി (99-2000) 18.അച്ചാമ്മ വർഗീസ് (2000-2001) 19.ജെ.ലളിതാംബിക (2001-2002) 20.മേരിക്കുട്ടി (2002-2003) 21.തങ്കമ്മു (2003-2004) 22.ജമാലുദീൻ (2004-2005) 23.ശ്രീദേവി അമ്മ (2005-2006) 24.എ.റ്റി.അന്നമ്മ (2006-2009) 25.പി.എൻ.സുശീലാമ്മ (2009-2010 ) 26. വി.വി.തങ്കസ്വാമി (2010-2011) 27.ടി.കെ.തുളസീദാസ്(2011-2012) 28.പങ്കജവല്ലി. (2012-2013) 29.മനൊഹരൻ.എം (2012-2013) 30.രാഘവൻ.എം (2013-2014) 31.വിനൊദിനി.കെ.ആർ (2014-2015) 32.കെ.വി.‍‌ഷാജി (2015-2017) 33.ചന്ദ്രശേഖരപിളള(2017-2017) 34.ജീവരാജ് ബി(2017-2017) 35.ഷൈനി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്

വഴികാട്ടി

{{#multimaps: 9.336147, 76.464985| width=60% | zoom=12 }} 
  • NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.

|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.

സ്ക്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ

മണ്ണെഴുത്ത്

കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സംരംഭം - മണ്ണെഴുത്ത്

മലയാളത്തിളക്കം

ഗവേഷണ പ്രോജക്റ്റ്

ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം

==നവപ്രഭ ഉദ്ഘാടന ചടങ്ങ്==

ഉപജില്ലാ ശാസ്ത്രമേള

ഹരിപ്പാട് ഉപജില്ല ശാസ്ത്രമേളയിൽഎച്ച്.എസ് വിഭാഗം സയൻസ് വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനവുംസ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവുംനേടിയ വീയപുരം ഹൈസ്ക്കൂളിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ

മലർവാടി ക്വിസ്സ്

സ്ക്കൂൾകലോത്സവം രചന മത്സരങ്ങൾ

സ്ക്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങ്

ലഹരി വിരുദ്ധ ദിനം

അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

ജനകീയ സദസ്സ്

പൊതുമുതലുകളുടെ യഥാർത്ഥ അവകാശികളായ പൊതുസമൂഹം വീയപുരം ഗവ. സ്ക്കൂളിൻറെ സമഗ്ര വികസനത്തിനായി കൈകോർക്കുന്ന ജനകീയ സദസ്സ്

സ്ക്കൂൾവികസന സമിതി

വീയപുരം ഗ്രാമത്തിന്റെ വിളക്കായ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ ഉദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് എത്രയോ ശ്രേഷ്ഠമെന്നതിന്റെ ഉത്തമ പ്രതീകം -- മറിയംബീവി ടീച്ചർ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്നു . "ഭൗതിക സാഹചര്യങ്ങൾ വികസിച്ച് വീയപുരത്തിന്റെ വിളക്കായ നമ്മുടെ സ്കൂൾ വിജയത്തിന്റെ കൊടുമുടികൾ ഒരോന്നായി കയറി കേരളത്തിനാകെ മാതൃകയാവട്ടെ "- സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്ന ജയദത്ത് ടീച്ചർ

സത്യമേവ ജയതേ

അത്യുന്നതമാനുഷിക മൂല്യമായ സത്യസന്ധത പ്രപഞ്ചത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യവും സത്യസന്ധരായ തലമുറയെ വാർത്തെടുക്കുകയാണ്. ഇന്ന് ഗ്രാമീണ നിഷ്കളങ്കതയുടെ നിറകുടമായ വീയപുരം സ്കൂളിലെ സന്ദീപ്, വിനീഷ് എന്നീ കുട്ടികൾ അവർക്ക് കിട്ടിയ സ്വർണ ചെയിൻ ഉടമയെ കണ്ടെത്തി നൽകി നാടിനാകെ മാതൃക കാട്ടിയിരിക്കുന്നു.

ശിശുദിനം

"കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന സുന്ദര പുഷ്പങ്ങളാണ്. അവരെ സ്നേഹത്തോടും ശ്രദ്ധയോടും പരിപാലിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നവർ അധ്യാപകർ " .ഈ ശിശുദിനത്തിൽ ഐശ്വര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതികമായ കുട്ടികൾ അണിനിരന്നപ്പോൾ അവരോട് ചാച്ചാ നെഹ്റുവിന്റെ ആശയങ്ങൾ പങ്കുവെക്കുന്ന ഷൈനി ടീച്ചറും ടീമും .

"കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ)

സ്ക്കൂൾ കലോത്സവം

ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.

ശാസ്ത്രോത്സവം

വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു.

അദ്ധ്യാപക രക്ഷകർത്താ സമ്മേളനം

"സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും.


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.വീയപുരം&oldid=442404" എന്ന താളിൽനിന്ന് ശേഖരിച്ചത്