കണ്ണോം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണോം എൽ പി എസ്
പ്രമാണം:സ്‌കൂൾ ഫോട്ടോ.png
വിലാസം
കണ്ണോം


കണ്ണൂർ
,
670 334
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04972 816710
ഇമെയിൽkannomlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ. വി. രാഗിണി
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്‌കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടിൽ ചിണ്ടൻ എഴുത്തച്ഛൻ 1911 ൽ കുടിപ്പള്ളിക്കൂടമെന്ന നിലയിൽ കുണ്ടുംകര വളപ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ അവസര മൊരുക്കിയിരുന്നു.  അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ  വിദ്യാഭ്യാസ രീതി ആത്മാർത്ഥതയോടെയും നിസ്വാർത്ഥമായും അദ്ദേഹം നിർവ്വഹിച്ചു. ആ ത്യാഗിവര്യന്റെ  ദീർഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമർപ്പിക്കാതെ വയ്യ. 	1936 ൽ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണോം കിംഗ് ജോർജ്ജ് മെമ്മോറിയൽ എൽ.പി. സ്‌കൂൾ എന്ന പേരിൽ സ്‌കൂളാക്കി   മാറ്റിയെടുത്തു.
          ഏഴോം ഗ്രാമത്തിൽ തന്നെ നല്ല നിലയിൽ നടന്നിരുന്ന- നല്ല നിലവാരത്തിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തി വന്നിരുന്ന - കിംഗ് ജോർജ്ജ് മെമ്മോറിയൽ സ്‌കൂൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്‌കൂളിൽ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോൾ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമർശിക്കേണ്ടി വരുന്നില്ല.

കണ്ണോം പ്രദേശത്തുള്ള മുഴുവൻ പേർക്കും പ്രഥമിക വിദ്യാഭ്യാസത്തിനും പലർക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എൽ.പി. സ്‌കൂൾ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വർത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി ചേരലായി പരിണമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 70 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്. വിശാലമായ സ്‌കൂൾ മൈതാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌പോക്കൺ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങൾ, ഗൃഹസന്ദർശനം,
കലാപ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവർത്തനങ്ങൾ,
പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.

മാനേജ്‌മെന്റ്

പി. വി. കണ്ണൻ നമ്പ്യാർ - സ്ഥാപക മാനേജർ


പ. വി. കാർത്ത്യായനിയമ്മ


പി. വി. രാധമ്മ - നിലവിലുള്ള മാനേജർ

നിലവിലുള്ള അധ്യാപകർ

ഇ. വി. രാഗിണി - ഹെഡ്മിസ്ട്രസ്

പി. വി. ബാബുരാജൻ

പി. ചിന്ത

കെ. സിതാര

എ. സബീന - അറബിക് അധ്യാപിക


മുൻസാരഥികൾ

പി.വി. കണ്ണൻ നമ്പ്യാർ

എ.പി. നാരായണൻ മാസ്റ്റർ

കെ. കൃഷ്ണൻ നമ്പൂതിരി

എം. പി. നാരായണൻ മാസ്റ്റർ

സി. നാരായണൻ നമ്പ്യാർ

ഇ. ഒതേനൻ മാസ്റ്റർ

സി. സരോജിനി ടീച്ചർ

എൻ. ജമീല ബീവി

എ.പി. ഇന്ദിര ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. പി.വി. ശ്രീധരൻ നമ്പ്യാർ

ഡോ. പി.വി.നാരായണൻ

ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ

വഴികാട്ടി

{{#multimaps: 12.045965, 75.302994}}

"https://schoolwiki.in/index.php?title=കണ്ണോം_എൽ_പി_എസ്&oldid=1156252" എന്ന താളിൽനിന്ന് ശേഖരിച്ചത്