സഹായം Reading Problems? Click here


കണ്ണോം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണോം എൽ പി എസ്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം കണ്ണോം
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല മാടായി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 19
പെൺ കുട്ടികളുടെ എണ്ണം 42
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് പ്രമോദ് കെ.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
09/ 02/ 2017 ന് 13527
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

    ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എല്‍.പി സ്‌കൂള്‍. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണര്‍വിലേക്കുയര്‍ത്തുവാന്‍ കണ്ണോത്തുള്ള പൂര്‍വ്വസുരികള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടില്‍ ചിണ്ടന്‍ എഴുത്തച്ഛന്‍ 1911 ല്‍ കുടിപ്പള്ളിക്കൂടമെന്ന നിലയില്‍ കുണ്ടുംകര വളപ്പില്‍ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാന്‍ അവസര മൊരുക്കിയിരുന്നു. അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ വിദ്യാഭ്യാസ രീതി ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥമായും അദ്ദേഹം നിര്‍വ്വഹിച്ചു. ആ ത്യാഗിവര്യന്റെ ദീര്‍ഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമര്‍പ്പിക്കാതെ വയ്യ. 	1936 ല്‍ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ കണ്ണോം കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളാക്കി  മാറ്റിയെടുത്തു.
     ഏഴോം ഗ്രാമത്തില്‍ തന്നെ നല്ല നിലയില്‍ നടന്നിരുന്ന- നല്ല നിലവാരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി വന്നിരുന്ന - കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ സ്‌കൂള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്‌കൂളില്‍ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോള്‍ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമര്‍ശിക്കേണ്ടി വരുന്നില്ല.

കണ്ണോം പ്രദേശത്തുള്ള മുഴുവന്‍ പേര്‍ക്കും പ്രഥമിക വിദ്യാഭ്യാസത്തിനും പലര്‍ക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എല്‍.പി. സ്‌കൂള്‍ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി ചേരലായി പരിണമിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 70 സെന്റ് ഭൂമിയില്‍ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികള്‍ക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്. വിശാലമായ സ്‌കൂള്‍ മൈതാനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്‌പോക്കണ്‍ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങള്‍, ഗൃഹസന്ദര്‍ശനം,
കലാപ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,
പഠനയാത്രകള്‍, ഫീല്‍ഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.

മാനേജ്‌മെന്റ്

പി. വി. കണ്ണന്‍ നമ്പ്യാര്‍ - സ്ഥാപക മാനേജര്‍


പ. വി. കാര്‍ത്ത്യായനിയമ്മ


പി. വി. രാധമ്മ - നിലവിലുള്ള മാനേജര്‍

നിലവിലുള്ള അധ്യാപകര്‍

ഇ. വി. രാഗിണി - ഹെഡ്മിസ്ട്രസ്

പി. വി. ബാബുരാജന്‍

പി. ചിന്ത

കെ. സിതാര

എ. സബീന - അറബിക് അധ്യാപിക


മുന്‍സാരഥികള്‍

പി.വി. കണ്ണന്‍ നമ്പ്യാര്‍

എ.പി. നാരായണന്‍ മാസ്റ്റര്‍

കെ. കൃഷ്ണന്‍ നമ്പൂതിരി

എം. പി. നാരായണന്‍ മാസ്റ്റര്‍

സി. നാരായണന്‍ നമ്പ്യാര്‍

ഇ. ഒതേനന്‍ മാസ്റ്റര്‍

സി. സരോജിനി ടീച്ചര്‍

എന്‍. ജമീല ബീവി

എ.പി. ഇന്ദിര ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഡ്വ. പി.വി. ശ്രീധരന്‍ നമ്പ്യാര്‍

ഡോ. പി.വി.നാരായണന്‍

ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കണ്ണോം_എൽ_പി_എസ്&oldid=328104" എന്ന താളിൽനിന്നു ശേഖരിച്ചത്