"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(details)
(details)
വരി 41: വരി 41:


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
ഹൈടെക് ക്ളാസ്സ്റൂമുകൾ
സ്കൂളിലെ 13 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.


കമ്പ്യൂട്ടർ ലാബ്
20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയ‍ഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. 4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 35 കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു.
സയൻസ് ലാബ്
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്.മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.
പാചകപുര
370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

12:19, 30 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
- 682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484-2232056
ഇമെയിൽsdpygvhss@rediff.com
കോഡുകൾ
സ്കൂൾ കോഡ്26057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ബി.ബീന
അവസാനം തിരുത്തിയത്
30-11-2018Sdpygvhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.

ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.

ഭൗതിക സൗകര്യങ്ങൾ

ഹൈടെക് ക്ളാസ്സ്റൂമുകൾ സ്കൂളിലെ 13 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.

കമ്പ്യൂട്ടർ ലാബ് 20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയ‍ഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. 4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 35 കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു. സയൻസ് ലാബ് 8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്.മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.

പാചകപുര 370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.

നേട്ടങ്ങൾ

2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി.

മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി.കെ പ്രതാപൻ അവർകളാണ്. ശ്രീ സി.പി.അനിൽകുമാർ അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ 2. എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ 3. എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 4 എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ 6. എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്. 9. എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

രാമായണ മാസാചരണം നടത്തി.

രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു. കട്ടികൂട്ടിയ എഴുത്ത്===2018-19 വർഷത്തെ പ്രവർത്തനങ്ങൾ===


2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

സ്കൂൾ പി ടി എ

പരിസ്ഥിതി ദിനാചരണം

2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.

വായന വാരം

കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു.

ബഷീർ ദിന അനുസ്മരണം

ലഹരി വിമുക്ത ദിനം

ചന്ദ്ര ദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു

സ്വാതന്ത്രദിനാഘോഷം

മധുരം മലയാളം

മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട M.L.A ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്യ്തു.

മുൻസാരഥികൾ

കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ് ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

[[

പ്രമാണം:Sdpyonam2.jpg

]]

[[

പ്രമാണം:Sdpyaksharadeepam.jpg

]]

ഗാലറി