എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
---|---|
വിലാസം | |
എഴിപ്പുറം എഴിപ്പുറം എച്ച്.എസ്സ്.എസ്സ്. , പാരിപ്പള്ളി പി.ഒ, കൊല്ലം 691574 | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0474 2572777 (എച്ച്.എസ്.) |
ഇമെയിൽ | 41011klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ |
പ്രധാന അദ്ധ്യാപകൻ | യൂസഫ്. ഐ |
അവസാനം തിരുത്തിയത് | |
09-08-2018 | 41011chathannoor |
ചരിത്രം
തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂൾ ശ്രീ E.E സൈനുദീൻ 1982-ൽ സ്ഥാപിച്ചു. 2000-ൽ ടി സ്കുൾ എഴിപ്പുറം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. വിശദമായി......
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കൽ പാറ” ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീർ പൊഴിക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്. ഈ പ്രദേശത്താണ് എഴിപ്പുറം എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്.1982-ൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഒരാശ്വാസമായാണ് സ്കൂൾ നിലവിൽ വന്നത്. എഴിപ്പുറത്തെ വിദ്യാഭ്യാസഎം മേഖലയിൽ ഒരു കുതിച്ചു ചാട്ടമാണ് എഴിപ്പുറം സ്കൂൾ ഉണ്ടാക്കിയത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ.എസ്.എസ്
മാനേജ്മെന്റ്
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലൈല. വി.( Tr in charge) മുഹമ്മദ് ബഷീർ, വിജയസേനൻ നായർ, എൻ. ഗേപിനാഥൻ നായർ, പി.എസ്. രാജി, ഗംഗ പ്രസാദ്. ജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
-
കുറിപ്പ്2
ചിത്രങ്ങൾ
ഇപ്പോഴുള്ള അദ്ധ്യാപകർ
- മലയാളം.
- മിനി.വി (എച്ച്.ഒ.ഡി)
- രശ്മി.എസ്
- നിഷ.ജെ
- പ്രീജ.എസ്
- ഇംഗ്ലീഷ്.
- വീണ.ആർ.എസ് (എച്ച്.ഒ.ഡി)
- ബൈജു.എൽ
- രമ്യ.ആർ
- മാനസ.എസ്
- ഹിന്ദി .
- ബീന.എസ് (എച്ച്.ഒ.ഡി)
- ഇന്ദു.റ്റി.എസ്
- രാകേഷ്.ആർ.എസ്
- സോഷ്യൽ സയൻസ്.
- ജിഷ.എസ് (എച്ച്.ഒ.ഡി)
- രശ്മി.എസ്
- അജേഷ്.എസ്.ജി
- നീതു.എം.എൽ
- ഗണിതശാസ്ത്രം.
- സുമേഷ്.എസ് (എച്ച്.ഒ.ഡി)
- ഷൈജു.ആർ.എസ്
- ലക്ഷ്മി.വി.ആർ
- വിജി.ആർ.
- അശ്വതി.എ
- എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/ഫിസിക്കൽ സയൻസ്/ഫിസിക്കൽ സയൻസ്.
- സനിൽ കുമാർ.വി (എച്ച്.ഒ.ഡി)
- സൗമ്യ.ആർ.എസ്
- രാകേഷ് .ആർ
- എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/നാച്യുറൽ സയൻസ്/നാച്യുറൽ സയൻസ്.
- സൗമ്യ.പി (എച്ച്.ഒ.ഡി)
- ദൃശ്യ.എസ്
- രോഹിത്
- എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/അറബിക്/അറബിക്.
- ഔലാദ്.എച്ച് (എച്ച്.ഒ.ഡി)
- എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/സംസ്കൃതം/സംസ്കൃതം.
- കിഷോർ.റ്റി(എച്ച്.ഒ.ഡി)
- [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/ഫിസിക്കൽ എഡ്യൂക്കേഷൻ/ഫിസിക്കൽ എഡ്യൂക്കേഷൻ.]
- ഹരികൃഷ്ണൻ.ആർ
വഴികാട്ടി
- കൊല്ലാം - തിരുവനന്തപുരം എൻ.എച്ച് റോഡിൽ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്..
{{#multimaps:8.7962559,76.750704:|zoom=20}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41011
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ