"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
</gallery>
</gallery>
== ഇപ്പോഴുള്ള അദ്ധ്യാപകർ ==
== ഇപ്പോഴുള്ള അദ്ധ്യാപകർ ==
* ഹരികൃഷ്ണൻ.ആർ
* [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഇപ്പോഴുള്ള അദ്ധ്യാപകർ/മലയാളം|മലയാളം.]]
* മിനി.വി (എച്ച്.ഒ.ഡി)
* രശ്മി.എസ്
* നിഷ.ജെ
* പ്രീജ.എസ്


==വഴികാട്ടി==
==വഴികാട്ടി==

19:52, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

എഴിപ്പുറം എച്ച്.എസ്സ്.എസ്സ്.
പാരിപ്പള്ളി പി.ഒ,
കൊല്ലം
,
691574
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0474 2572777 (എച്ച്.എസ്.)
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ
പ്രധാന അദ്ധ്യാപകൻയൂസഫ്. ഐ
അവസാനം തിരുത്തിയത്
09-08-201841011chathannoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂൾ ശ്രീ E.E സൈനുദീൻ 1982-ൽ സ്ഥാപിച്ചു. 2000-ൽ ടി സ്കുൾ എഴിപ്പുറം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. വിശദമായി......

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കൽ പാറ” ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീർ പൊഴിക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്.
                              ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത്  ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലൈല. വി.( Tr in charge) മുഹമ്മദ്‌ ബഷീർ, വിജയസേനൻ നായർ, എൻ. ഗേപിനാഥൻ നായർ, പി.എസ്‌. രാജി, ഗംഗ പ്രസാദ്‌. ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രങ്ങൾ

ഇപ്പോഴുള്ള അദ്ധ്യാപകർ

  • മലയാളം.
  • മിനി.വി (എച്ച്.ഒ.ഡി)
  • രശ്മി.എസ്
  • നിഷ.ജെ
  • പ്രീജ.എസ്

വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച് റോഡിൽ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്..

{{#multimaps:8.7962559,76.750704:|zoom=20}}