പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ൽ സ്താപിതമായ വിദ്യലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിൻറെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിൻറെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു.തവിടിശ്ശേരി നോർത്തിൽ ശ്രീ. മൊട്ടമ്മൽ അപ്പുഗുരുക്കൾ കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കമ്മിയം കണ്ടത്തിൽ എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം തുടരാൻ കഴിഞ്ഞില്ല. പിന്നീട് തവിടിശ്ശേരി കിരാടിപ്പൊയിലിൽ ഒരു വിദ്യാലയം ആരംഭിച്ചു. ഇവിടെത്തെ ഏക അധ്യാപികയായിരുന്ന ശ്രീമതി ഏലിക്കുട്ടി ടീച്ചറുടെ വീട് തന്നെയായിരുന്നു വിദ്യാലയവും. പലകാരണങ്ങളാൽ ഈ വിദ്യാലയവും അധികനാൾ പ്രവർത്തിക്കാനായില്ല.പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.
സ്കൂളിനെക്കുറിച്ച്
ഭൗതികസൗകര്യങ്ങൾ
മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ ക്ലാസ്സ്റൂംലാബ് സൗകര്യം പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം ഡിജിറ്റൽ സ്കൂൾലൈബ്രറി ഏഴു ക്ളാസ് മുറികളുള്ള പുതിയ കെട്ടിടം പെൺകുട്ടികൾക്കായുള്ള പുതിയ മൂത്രപ്പുരകൾ നവീകരിച്ച ഹാൾ ഓപ്പൺ ഓഡിറ്റോറിയം നവീകരിച്ച പാചകപ്പുര.. സുസജ്ജമായ കംപ്യുട്ടർ ലാബ് 2 കോടി രൂപയുടെപുതിയ അക്കാദമിക അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട് .ഈ വർഷാവസാനത്തോടെ അത് പൂർത്തിയാവുമെന്ന് കരുതുന്നു.
സ്‌കൂൾ ബസ്സ് 2020 ജൂൺ മുതൽ ഓടിത്തുടങ്ങും.
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്ബോൾ പരിശീലനം
നൃത്തപരിശീലനം
സ്പോക്കൺഇംഗ്ലീഷ് പരിശീലനം
തവിടിശ്ശേരിപ്പെരുമ
കലയാട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾക്ക് സ്‌കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.പുനർജ്ജനി (സൗജന്യ മെഡിക്കൽ ക്യാമ്പ് ),അശ്വമേധം (മെഗാ ക്വിസ് ),ഫിലിം ഫെസ്റ്റിവൽ,സ്‌കൂളിന്റെ മികവ്പ്രദര്ശനം,വിജയവീഥി (നിങ്ങൾക്കും വിജയിക്കാം:കൗൺസിലിങ് ക്ലാസ്സ് ) ,കൂച്ച് (പൂർവ്വ വിദ്യാർത്ഥി സംഗമം),നവോതഥാന സദസ്സ് ,ബാലോത്സവം,മാന്ത്രികച്ചെപ്പ്,കുടുംബ സംഗമം,വനിതാ സമ്മേളനം,സ്കൂളിന്റ സ്വന്തം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതോത്സവം,ഫുട്ബോൾ ടൂർണ്ണമെന്റ്,സ്‌കൂൾ മാഗസിൻ പ്രകാശനത്തോടുകൂടിയ സർഗ്ഗവസന്തം (സമാപന സമ്മേളനം) എന്നിവ തവിടിശ്ശേരി ഗ്രാമത്തിന്റെ ചരിത്രമായി.2018 -2019 നെ അപേക്ഷിച്ച് 2019 -2020 വർഷം സ്‌കൂളിലെ വിവിധ ക്ളാസ്സുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ പ്രവർത്തനത്തിന്റെ ഗുണഫലമാണ്.
തവിടിശ്ശേരിത്തിളക്കം
2019 ജോൺ മുതൽ 2021 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ദ്വിവത്സര വിദ്യാലയ പോഷണ പരിപാടിയാണ് തവിടിശ്ശേരി തിളക്കം .ഭൗതികവും അക്കാദമികവുമായ കുതിപ്പിലേക്ക് സ്കൂളിനെ നയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി സ്‌കൂളിനെ നാടിന്റെ അഭിമാനമായി വളർത്തുകയും ലക്ഷ്യമാണ്.
സ്‌കൂളിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലേക്കാവശ്യമായ നീക്കങ്ങളാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ളാസ്റൂമുകൾ,ലൈബ്രറി,ലാബോറട്ടറി,കംപ്യുട്ടർ ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യപാർക്ക്,ആകർഷകമായ സ്‌കൂൾ ക്യാംപസ് ,എല്ലാ കുട്ടികൾക്കും പോഷകാഹാരം,സ്‌കൂൾ വാഹനം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.
അക്കാദമികമായ ഉന്നമനത്തിനു വേറിട്ട തനതായ പഠന ബോധന തന്ത്രങ്ങളും,പ്രവർത്തനങ്ങളും സ്‌കൂൾ അനുവർത്തിച്ചുവരുന്നു.LSS ,USS ,NMMS ,SSLC എന്നിവയിൽ ഏറ്റവും മികച്ച വിജയം,മേളകളിലെ ഉന്നത വിജയം,വിഷയബന്ധിതമായി മികവേറിയ പഠനം,പ്രത്യേക പഠന പദ്ധതികൾ (മഴവില്ല്,വായനത്തിളക്കം,മിഷൻ A +,ശാസ്ത്രയാൻ ,SMART ,TSS ,WAVE ,ABACUS ,FOCUS ,GK ,TALENT ) എന്നിവ തവിടിശ്ശേരിത്തിളക്കത്തിന്റെ ഭാഗമാണ്.
തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)
സംഗീത ക്ലാസ്സുകൾ
മാനേജ്‌മെന്റ്
ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഇവിടെ കുറേയധികം നല്ല അധ്യാപകർ പ്രവർത്തിചു പോയിട്ടുണ്ട് . അതിൽ സംസ്ഥാന അവാർഡ് ജേതാക്കളുണ്ട്..തികച്ചും കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിനെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ എണ്ണപ്പെട്ട സ്‌കൂളിലൊന്നാക്കാൻ പാടുപെട്ട നല്ല കുറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എലാവരെയും സസ്നേഹം സ്മരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വളരെ പ്രസിദ്ധരായ കുറെയേറെ വിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ശാസ്ത്ര സാങ്കേതികരംഗത്തും,കലാ സാംസ്കാരികരംഗത്തും ,രാഷ്ട്രീയ രംഗത്തും പ്രശസ്തരായ ആൾക്കാർ ഇതിൽ ഉൾപ്പെടും..
SSLC റിസൾട്ട് പോയവർഷങ്ങളിൽ
വർഷം
ശതമാനം
2015-2016
100
2016-2017
100
2017-2018
100
2018-2019
100
പ്രീ-പ്രൈമറി വിഭാഗം
2018 -19 അധ്യയന വർഷത്തിൽ 11 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇപ്പോൾ ജില്ലയിലെ മികച്ച ഹൈടെക്ക് പ്രീ-പ്രൈമറി സ്‌കൂലുകളിലൊന്നായി മാറിയിരിക്കുന്നു.ഒരു അധ്യാപികയും ഒരു ആയയും ആണ് പ്രീ-പ്രൈമറിസ്കൂളിൽ ഉള്ളത്. 2019-20 അധ്യയന വർഷത്തിൽ 16 കുട്ടികളുണ്ട്.
ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി ക്ളാസ്സ്‌റൂം ചിത്രങ്ങളെക്കൊണ്ടും,അക്ഷരങ്ങളെക്കൊണ്ടും വളരെ ആകർഷകമാക്കി. ഫർച്ചറുകളും ക്ലാസ് മുറിയും തികച്ചും ശിശുസൗഹൃദ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്..പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആധുനികോത്തരമാക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു നൽകുന്നുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി മാതമംഗലത്തുനിന്നും 5 കി മീ ദൂരത്ത് സ്ഥിതിചെയ്യുന്നു. (തൗവ്വറ റോഡ് )
* അകലം
മാത്തിൽ ബസാറിൽ നിന്നും 2 കി മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. (എരമം റോഡ് )