ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 4 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി (പി.ഓ), കൊടുമ്പ,പാലക്കാട്
,
678551
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04912574999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ
അവസാനം തിരുത്തിയത്
04-04-202021361


പ്രോജക്ടുകൾ



ചരിത്രം

കൊടുമ്പ് പഞ്ചായത്തിലെ ഓലശ്ശേരി എന്ന ഗ്രാമത്തിലാണ് സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

ശിശുസൗഹൃദക്ലാസ്സ് മുറികൾ, ഹൈടെക് ക്ലാസ്സ് മുറികൾ, വിപുലമായ സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ലബോറട്ടറി, ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ

മാനേജ്മെന്റ്

മാനേജർ:ശ്രീ,കെ.വി.രാമലിംഗം

സെക്രട്ടറി:ശ്രീ.സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,

ട്രഷറർ:ശ്രീ.കെ.കുട്ടികൃഷ്ണൻ

അംഗങ്ങൾ : ശ്രീ,മാധനൻ കുട്ടി മേനോൻ , ശ്രീ.ആർ.പ്രശാന്ത് , ശ്രീ.സുരേഷ് എബ്രഹാം , ശ്രീമതി,യു മൃദുല

പ്രവേശനേൽസവം

2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം. ഹെഡ് മാസ്റ്റർ ശ്രീ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M ശ്രീ സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

ശംഖൊലി

സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം ബഹുമാനപ്പെട്ട പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=699630" എന്ന താളിൽനിന്ന് ശേഖരിച്ചത്