ഗവ. എൽ. പി. എസ്. ഇടയ്ക്കോട്
| ഗവ. എൽ. പി. എസ്. ഇടയ്ക്കോട് | |
|---|---|
| [[File:glps42321.jpg | |
| വിലാസം | |
ഇടയ്ക്കോട് ഇടയ്ക്കോട് പി. ഓ, തിരുവനന്തപുരം , 695104 | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 04702633998 |
| ഇമെയിൽ | govtlpsedacode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42321 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മിനി ആർ |
| അവസാനം തിരുത്തിയത് | |
| 22-08-2019 | 42321a |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
'മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ 2 വൃത്തിയുള്ള ടോയ്ലറ്റുകൾ 3 ശുചിത്വമുള്ള പാചകപ്പുര 4 ക്ലസ്സ്മുറികളിൽ ഫാനുകൾ 5 കുട്ടികളുടെ പാർക്ക് 6 സ്കൂൾ ബസ് 7 റെക്കോർഡ് റൂം 8 സുസജ്ജമായ ഓഫിസ് 9 സ്‌ഥിരം സ്റ്റേജ് 10 ഹൈടെക് ക്ലാസ്സ് മുറികൾ 11 ക്ലാസ്സ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. അനന്തകൃഷ്ണ പിള്ള
2. ബാലകൃഷ്ണ പിള്ള
3. p വാസുദേവൻ നായർ
4. k p കുട്ടപ്പൻ നായർ
5. J പദ്മക്ഷി
6. K ശശിധരൻ
7. S ചന്ദ്രശേഖരൻ നായർ
8. രാജശേഖരൻ
9. N കരുണാകരൻ
10. L ശാരദ
11. D ലളിതാമ്മ
12. B രാജമ്മ
13. A ഭുവനേശൻ നായർ
14. K S സരോജം
15. N ശ്യാമകുമാരി
16. B വസന്തകുമാരി
17. S സൈദാ
നേട്ടങ്ങൾ
ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.
2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.
2019 മാർച്ച് 29 ന് ISO (9001-2015) അംഗീകാരം ലഭിച്ചു.
പഠനയാത്ര
സ്കൂളിലെ അദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | മിനി ആർ | പ്രഥമാധ്യാപിക |
| 2 | വി ഗീത | പി ഡി ടീച്ചർ |
| 3 | എസ് ബിന്ദു | പി ഡി ടീച്ചർ |
| 4 | എം ജി പ്രിയദർശിനി | പി ഡി ടീച്ചർ |
| 5 | കെ വി പ്രീത | പി ഡി ടീച്ചർ |
| 6 | ബീന എം | പ്രീ പ്രൈമറി ടീച്ചർ |
അദ്ധ്യാപകേതര ജീവനക്കാർ
| ക്രമനമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | പുഷ്പലത | പാർട്ടൈം കണ്ടിജന്റ് മീനിയൽ |
| 2 | ആയ | ബിന്ദു |
| 3 | പാചകം | ബേബി |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവനവൻ ചേരി ജംഗ്ഷനിൽ നിന്നും ഊറുപൊയ്ക റോഡിലൂടെ 1 .7 കിലോമീറ്റര് പോയാൽ സ്കൂളിൽ എത്താം
|
{{#multimaps:8.6798922,76.8391836 |zoom=13}}