സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. ഇടയ്ക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42321 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്. ഇടയ്ക്കോട്
[[File:glps42321.jpg
ഗവഎൽപിഎസ് ഇടക്കോട്
‎|frameless|upright=1]]
വിലാസം
ഇടയ്ക്കോട് പി. ഓ, തിരുവനന്തപുരം

ഇടയ്ക്കോട്
,
695104
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04702633998
ഇമെയിൽgovtlpsedacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42321 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം71
പെൺകുട്ടികളുടെ എണ്ണം78
വിദ്യാർത്ഥികളുടെ എണ്ണം149
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ആർ
പി.ടി.ഏ. പ്രസിഡണ്ട്മണികണ്ഠൻ കെ എസ്
അവസാനം തിരുത്തിയത്
22-09-202042321a


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

'മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ
  2 വൃത്തിയുള്ള ടോയ്ലറ്റുകൾ 
  3 ശുചിത്വമുള്ള പാചകപ്പുര 
  4 ക്ലസ്സ്മുറികളിൽ ഫാനുകൾ 
  5 കുട്ടികളുടെ പാർക്ക് 
  6 സ്കൂൾ ബസ് 
  7 റെക്കോർഡ് റൂം 
  8 സുസജ്ജമായ ഓഫിസ് 
  9 സ്‌ഥിരം സ്റ്റേജ്
  10 ഹൈടെക് ക്ലാസ്സ് മുറികൾ 
 11 ക്ലാസ്സ് ലൈബ്രറി 
 12 ഔഷധത്തോട്ടം 


 

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. അനന്തകൃഷ്ണ പിള്ള

2. ബാലകൃഷ്ണ പിള്ള

3. p വാസുദേവൻ നായർ

4. k p കുട്ടപ്പൻ നായർ

5. J പദ്മക്ഷി

6. K ശശിധരൻ

7. S ചന്ദ്രശേഖരൻ നായർ

8. രാജശേഖരൻ

9. N കരുണാകരൻ

10. L ശാരദ

11. D ലളിതാമ്മ

12. B രാജമ്മ

13. A ഭുവനേശൻ നായർ

14. K S സരോജം

15. N ശ്യാമകുമാരി

16. B വസന്തകുമാരി

17. S സൈദാ

18. സമീന ബീവി എസ്

19. സക്കീന ബീവി എ

നേട്ടങ്ങൾ

ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.

2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.

2019 മാർച്ച് 29 ന് ISO (9001-2015) അംഗീകാരം ലഭിച്ചു.

പഠനയാത്ര

സ്കൂളിലെ അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 മിനി ആർ പ്രഥമാധ്യാപിക
2 വി ഗീത പി ഡി ടീച്ചർ
3 എസ്‌ ബിന്ദു പി ഡി ടീച്ചർ
4 എം ജി പ്രിയദർശിനി പി ഡി ടീച്ചർ
5 കെ വി പ്രീത പി ഡി ടീച്ചർ
6 ബീന എം പ്രീ പ്രൈമറി ടീച്ചർ

അദ്ധ്യാപകേതര ജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 പുഷ്പലത പാർട്ടൈം കണ്ടിജന്റ് മീനിയൽ
2 ആയ ബിന്ദു
3 പാചകം ബേബി

അത്തപൂക്കളം

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഇടയ്ക്കോട്&oldid=975180" എന്ന താളിൽനിന്ന് ശേഖരിച്ചത്