പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ് | |
---|---|
![]() | |
വിലാസം | |
കൈക്കോട്ട്കടവ്‍ 671311 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04672270022 |
ഇമെയിൽ | 12038kaikottukadavu@gmail.com |
വെബ്‍സൈറ്റ് | www.kaikottukadaveschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Mr. Abdul Rasheed |
പ്രധാന അദ്ധ്യാപകൻ | Mr. Retnakaran K |
അവസാനം തിരുത്തിയത് | |
10-09-2018 | 12038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
................................
ചരിത്രം
ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ൽ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളർച്ചയുടെ നാൾവഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളുടെ സമഗ്രവികസനത്തിനുതകുന്ന മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും കൈക്കോട്ടുകടവിലെ കുട്ടികൾ തങ്ങളുടെ പ്രതിഭ കൊണ്ട് പൊന്ന് ചാർത്തിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരോ കാലഘട്ടമാണ് അതിന്റെ വിദ്യാഭ്യാസ പ്രക്രിയ നിർണയിക്കുന്നത്. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് കാലത്തിനനുസരിച്ച് വിദ്യാഭ്യാസക്രമത്തിൽ മാറ്റം വരുത്തണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ 2005 മുതൽ സകൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ മാറ്റത്തോട് ഉണ്ടായിട്ടുള്ളത്. മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
ഭൗതിക സൗകര്യങ്ങൾ.
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.വളരെ സുസജ്ജമായ കെട്ടിടങ്ങളാണ് കൈകൊട്ടുകടവ് സ്കൂളിനുള്ളത് .എട്ടു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസ്സുമുറികളും ഹൈ ടെക് ക്ലാസ് റൂമുകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണിതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.
# ഡോ .മുഹമ്മദ് എം ടി പി പരിയാരം മെഡിക്കൽ കോളേജ്
# ഡോ . അബ്ദുൽ ജലീൽ സീനിയർ സർജൻ താലൂക്ക് ഹോസ്പിറ്റൽ പയ്യന്നൂർ
മുൻ സാരഥികൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
.......സേവനം ആരംഭിച്ചത് ...... |
.......സേവനം അവസാനിച്ചത്..... |
................പ്രധാനാദ്ധ്യാപകന്റെ പേര്................ | |
01.06.1979 |
31.03.1981 | ശ്രീ ടി സി മുഹമ്മദ് | |
01.06.1982 |
31.03.1984 | ശ്രീ നാരു ഉണിത്തിരി | |
01.06.1984 |
31.03.1995 | ശ്രീ മാഞ്ഞു മാസ്റ്റർ | |
01.06.1995 |
31.03.2010 | ശ്രീ ജോയ് മാസ്റ്റർ | |
01.04.2010 |
31.03.2012 | ശ്രീമതി അന്നമ്മ | |
01.04.2012 |
31.03.2015 | ശ്രീ അഷ്‌റഫ് എ | |
01.04.2015 |
31.03.2016 | ശ്രീ ശ്രീധരൻ വി | |
01.06.2016 |
31.03.2017 | ശ്രീ . സാവിത്രി പി | |
09.06.2017 |
09.04.2018 | ശ്രീ . അബ്ദുൽ അസീസ് | |
09 .04 .2018 |
31.05.2018 | ശ്രീ . മോഹനൻ എം | |
01.06.2018 |
തുടരുന്നു |
ശ്രീ കെ രത്നാകരൻ | |
![]() ![]() ദേശീയ അധ്യാപക അവാർഡ് നേടിയ അന്നമ്മടീച്ചർ![]()
ഹിരോഷിമ ദിനം ആചരിച്ചുജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ഇന്ന് ഹിരോഷിമ ദിനം. 73 വർഷങ്ങൾക്കു മുൻപ് ഓഗസ്റ്‍റ് ആറിനാണ് ജപ്പാനിലെ ആ ചെറുപട്ടണത്തെ രാക്ഷസത്തീനാളങ്ങൽ ആർത്തിയൊടെ വിഴുങ്ങിയത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന് അണുബോംബ് വർഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓർമ്മിക്കുന്നു. 1945 ആഗസ്ത് 6 തിങ്കളാഴ്ച രാവിലെ വടക്കൻ പസഫക്കിൽ നിന്ന് എനോഗളെ ബി 29 എന്ന അമേരിക്കൻ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയർന്നു ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവുമുള്ള സർവ്വസംഹാരിയായ ലിറ്റിൽ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാർ 1500 മൈലുകൾക്കപ്പുറമുള്ള ജപ്പാന്നെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാർക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറൺ മുഴങ്ങിയത്. എല്ലവരും ട്രഞ്ചുകളിൽ ഒളിച്ചു. യുദ്ധവിമാനത്തിലെ ക്യാപ്റ്‍റൻ വില്യം എസ് പാർസൻ എന്ന സൈനികൻ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്‍റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റൻ വില്ല്യം .S.പാർസൻസിന്റെ കണക്കുകൂട്ടൽ പാളി. പാലത്തിൽ നിന്നും 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിഭയങ്കരമായ ചൂടിൽ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങൾ. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളർന്നു പന്തലിക്കുന്ന കൂൺ മേഘങ്ങൾ. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകർന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങൾ. . അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിൻറെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിൻറെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാൽ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാർക്ക് മതിയായിരുന്നില്ല. അവർ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വർഷിച്ചു. ആദ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകൾ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങൽ പ്രഖ്യാപിച്ചു. ഇതോടെ നാലുവർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്‍റം ബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്‍റു ഏറ്‍റുപറഞ്ഞു. കുറ്‍റബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 70 വർഷം നീണ്ട അർപ്പണത്തിൻറെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ. വർഷങ്ങൾ ഒരുപാട് കഴിഞ്ഞപ്പോൾ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോൾ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവർത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാർത്ഥന. യുദ്ധങ്ങൾ ഒരിക്കലും പ്രശ്‌നങ്ങൾ തീർക്കില്ല. എല്ലായിടത്തും വിജയിക്കാനായി ലോക രാഷ്ട്രങ്ങൾ മനുഷ്യരുടെ ജീവൻ വെച്ച് പന്താടരുതെന്നും ഹിരോഷിമ ദുരന്തം ഓർമിപ്പിക്കുന്നു. സ്‌നേഹവും സമാധാനവുമാണ് രാഷ്ട്രങ്ങളെ കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങൾ. |