പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/ഐ.ടി. ക്ലബ്ബ്
കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച IT ക്ലബ് ആണ് കൈക്കോട്ടുകടവ് സ്കൂൾ ക്ലബ്. ഇരുപതോളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്