എച്ച്.എസ്.മുണ്ടൂർ
| എച്ച്.എസ്.മുണ്ടൂർ | |
|---|---|
![]() | |
| വിലാസം | |
മുണ്ടൂർ 678592 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04912832347 |
| ഇമെയിൽ | headmasterhsm@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21077 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയരാമൻ കെ![]() |
| പ്രധാന അദ്ധ്യാപകൻ | ജുബൈരിയ.പി.എം
|
| അവസാനം തിരുത്തിയത് | |
| 08-09-2018 | Ashasujith |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
.
ചരിത്രം
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1957 -ൽ ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന് രൂപം നൽകിയ പി ടി ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1960 ഒക്ടോബർ 14 തിയ്യതി ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു

പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവുവാരസ്യാർ, മാധവിക്കുട്ടിവാരസ്യാർ, ശ്രീമാൻ കേശവനുണ്ണിവാരിയർ, ശ്രീ രാമചന്ദ്രൻ, ശ്രീമതി വസുമതി ടീച്ചർ, ശ്രീമതി മീരഗോപൻ, ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി.

2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
3.53 ഏക്കറുകളിലായി 35300sqfeet -ൽ പരന്നുകിടക്കുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ +2 വരെ 63 ക്ലാസ് മുറികളുണ്ട്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികളും(42 ക്ലാസുകൾ) ഹൈടെക് ക്ലാസ്സുകളായി. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ജൂനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- സ്പോർട്സും, ഗെയിംസും
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

- കെ അച്ചുതൻ
- ടി വി ശങ്കരൻകുട്ടി വാര്യർ
- വി എൻ രാമകൃഷ്ണ പണിക്കർ
- വി സുഭദ്ര
- ഡി രാധാമണി അമ്മ
- ജി രമാദേവി
- സൂസൻ ജോർജ്ജ്
- പി.പി സാറാമ്മ
- കെ പി മുരളീധരൻ
- പി കൃഷ്ണദാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

- മുണ്ടൂർ സേതുമാധവൻ-കഥാകൃത്ത്
- പി യു ചിത്ര-അത്‌ലറ്റ്
- കലാഭവൻ ഷാജു-സിനി ആർട്ടിസ്‌റ്റ്
- പത്മകുമാർ -ഫിലിം ഡയറക്ടർ
- മുണ്ടൂർ കൃഷ്ണൻകുട്ടി -ചെറുകഥാകൃത്ത്
- ചിത്ര അരുൺ-പിന്നണി ഗായിക
- പ്രൊഫസർ പ്രേംകുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
- ചെത്തല്ലൂർ രാജൻ-കവി
- എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER തുടങ്ങി ഒട്ടേറെപ്പേർ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്
QR CODE OF THIS PAGE
code സ്കാൻ ചെയ്ത് ഈ page സന്ദർശിക്കാവുന്നതാണ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.8361386,76.5735463 | width=800px | zoom=10 }} |


