60-ാം വാർഷികാഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത്. നാടിനാകെ ഗുണകരമായ രീതിയിൽ ഹരിതം, പൈതൃകം, ആദരം, സാന്ത്വനം എന്നീ പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്.

ഉദ്ഘാടനം

വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു: ഒറ്റപ്പാലം എം എൽ എ ശ്രീ. പി ഉണ്ണി നിർവഹിച്ചു. സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും ഇതിൽ പങ്കെടുത്തു. തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി.


ഉദ്ഘാടനം............സുവനീറിലൂടെഉദ്ഘാടനസഭയിലെ വിശിഷ്ട വ്യക്തികൾ കലാപരിപാടികൾ

ഹരിതം

നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് 'ഹരിതം'. ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക്ക് ഒരു കറിവേപ്പ്”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു. ഒപ്പം വിദ്യാർത്ഥികൾ ജൈവ നെൽ കൃഷി നടത്തി.

ആദരം

മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച അധ്യാപക-അനധ്യാപകരെ സ്ക‌ൂളിലെ ഇന്നത്തെ തലമുറ പൊന്നാട അണിയിച്ച് ആദരിച്ചു.

സാന്ത്വനം

 വിവിധ ഹോസ്പിറ്റലുകളുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ്  മുണ്ടൂർ ഗ്രാമത്തിനാകെ  ഒരു കൈത്താങ്ങായിരുന്നു.നൂറുകണക്കിന്ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു.

പൈതൃകം

 മുണ്ടൂരിന്റെ പൈതൃകത്തെ വിളിച്ചോതുന്ന പ്രദർശനപരിപാടിയായിരുന്നു പൈതൃകം. മുണ്ടൂരിന്റെ ചരിത്രം, മുൻ അധ്യാപികയായിരുന്ന രമാദേവി ടീച്ചറുടെ ആർട്ട്ഗ്യാലറി, വിദ്യാർത്ഥികളുടെ ആർട്ട്ഗ്യാലറി, പാമ്പുകളുടെ പ്രദർശനം, നെഹ്‌റു ഏവിയേഷൻ അക്കാഡമിയുടെ എയർഷോ, ഐ ആർ ടി സി യുടെ സ്റ്റാൾ തുടങ്ങി ഒട്ടനവധി കൗതുകങ്ങളാൽ സമ്പന്നമായിരുന്നു പൈതൃകം.

വിദ്യാഭ്യാസ സെമിനാറും സമാപന സമ്മേളനവും

ഒരു വർഷം നീണ്ടുനിന്ന വാർഷികോത്സവത്തിന്റെ സമാപനം ജൂൺ 5,6 തീയതികളിൽ വിദ്യാഭ്യാസസെമിനാർ - സമാപന സമ്മേളനം എന്നിവയിലൂടെ തിരശ്ശീലവീണു. കല-സാംസ്കാരികരംഗത്തെ പ്രമുഖർ സമാപന സമ്മേളനത്തിനെത്തിചേർന്നു. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
"https://schoolwiki.in/index.php?title=60-ാം_വാർഷികാഘോഷങ്ങൾ&oldid=527686" എന്ന താളിൽനിന്ന് ശേഖരിച്ചത്