ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
|---|---|
| വിലാസം | |
അഞ്ചൽ 691306 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0475-2273665, 0475-2270470 |
| ഇമെയിൽ | ghssanchalwest@gmail.com, hssanchalwest@gmail.com |
| വെബ്‍സൈറ്റ് | www.ghssanchalwest.org (under construction) |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഏ. നൗഷാദ് ' |
| പ്രധാന അദ്ധ്യാപകൻ | ബി. ഷൈലജ |
| അവസാനം തിരുത്തിയത് | |
| 05-09-2018 | Satheeshrkollam |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. 2015-16 അദ്ധ്യായനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമാണ്. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.
വിദ്യാലയ വികസനപദ്ധതി
സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റ് https://sites.google.com/site/satheeshrpages/School_Development_Project%202017_18.pdf?attredirects=0&d=1 വായിക്കാം.
വിദ്യാർത്ഥികൾ
അധ്യാപകർ
സ്കൂൾ പി.ടി.എ
സാമൂഹ്യസേവനപ്രവർത്തനങ്ങൾ
ദുരിതാശ്വാസപ്രവർത്തനങ്ങൾ
സ്നേഹവീട്
രോഗചികിത്സാ സഹായങ്ങൾ
ശുചീകരണപ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
അക്കാദമിക മികവുകൾ
കലാപ്രവർത്തനങ്ങൾ
കായികപ്രവർത്തനങ്ങൾ
സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 എസ്.എസ്.എൽ. സി പരീക്ഷാഫലം സ്കൂളിന്റെ പരീക്ഷാ റിസൾട്ട് പേജ്2015 ഹയർസെക്കൻഡറി പരീക്ഷാഫലം
ഭൗതികസൗകര്യങ്ങൾ
മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.
ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം
പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു.
2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു. അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..
സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
സൂവർണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂൺ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം സ്കീൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കർ സ്വാഗതം ആശംസിച്ചു . തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എൻ.വാസവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആർ.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻശ്രീ.എ.സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ ആർപ്പിച്ചു. തുടർന്ന് ബഹുമാന്യനായ പുനലൂർ എം.എൽ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. എൻ ബാലഗോപാൽ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരള ഗവർണ്ണർ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിർവ്വഹിച്ചു. കേരളത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നൽകുന്ന മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി. ഗവർണരുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് കൃത്യമായും സമയബന്ധിതമായും പരിപാടികൾ നടത്തുന്നതിൽ ജനപ്രതിനിധികളും അധ്യാപകരും .അങ്ങേയറ്റം നിഷ്കർഷ പുലർത്തി.പരിപാടികൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെട്ട വൻ ജനാവലി സ്കൂൾ അങ്കണത്തിൽ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും പി.ടി.എ. കൃതജ്ഞത രേഖപ്പെടുത്തി.
കലയുടെ കാൽചിലമ്പേറി
കണ്ണുകൾക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സിൽ തീർക്കുന്ന രാഗഭാവങ്ങൾ കാഴ്ചക്കാരിൽ നിറച്ചത് മണിക്കുറുകൾ നീണ്ട രസവിസ്മയങ്ങൾ. ശ്രീ.അർക്കന്നൂർ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹൃദയാകർഷമായ നിമിഷങ്ങൾ തീർത്തത്.ജൂൺ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാർ നിർവഹിച്ചു. പത്താം ക്ലാസിലെ മലയാളം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂർ നീണ്ട അഭിനയ പെരുമഴ തീർത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളിൽ നിന്ന് വർണ്ണനാതീതമായ ചമൽക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവർനങ്ങിലെ അസുലഭസന്ദർഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയിൽ നളനെക്കുറിച്ചുള്ള ഔത്സുക്യം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രീ അർക്കന്നൂർ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.
ആകാശവാണി വിദ്യാഭ്യാസരംഗം
ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്. വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.
==
കലാസാഹിത്യോത്സവം,സർഗ്ഗോത്സവം
പ്രവൃത്തിപരിചയശില്പശാല
ഗവ.ഹയർ സെക്കന്ററി സ്കൂൾ അഞ്ചൽ വെസ്റ്റ് സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി 2015 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയിൽ പ്രവർത്തിപരിചയ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂട്ടികൾക്കും അഞ്ചൽ വിദ്യഭ്യാസ ഉപജില്ലയിലെ അദ്ധ്യപകർക്കും പ്രവേശനം ഉണ്ടായിരുന്നു. രാവിലെ 9.30 ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ നൗഷാദ് എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾകൺവീനർ ശ്രീ ബി സുരേന്ദ്രൻ അവർകൾ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ബാബു പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.അഞ്ചൽ എ ഇ ഒ ശ്രീമതി കെ വിജയകുമാരി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെ സുരേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ, സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ ആർ, ഡെപ്യൂട്ടി എച്ച് എം ശ്രീ പി ആർ ഹരികുമാർ, അഞ്ചൽ ഉപജില്ല പ്രവൃത്തി പരിചയമേള സെക്രട്ടറി ശ്രീ ശ്രീലാൽ പി എൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ യോപ്പച്ചൻ കെ നന്ദി പ്രകാശിപ്പിച്ചു.റിട്ട. ടീച്ചർ ശ്രീ എൻ ഗോപാലകൃഷ്ണ പിള്ള, ശ്രീ തിലകദാസ് ആലപ്പുഴ, റിട്ട ടീച്ചർ ശ്രീമതി പി കെ അംബി,ടീച്ചറുമാരായ ശ്രീമതി പ്രീത കെ, ശ്രീ വി ഡി മുരളി എന്നിവർ ക്ലാസ്സ് നയിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.('മഷിത്തണ്ട്)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഭരണവിഭാഗം
ഹെഡ് മാസ്റ്റർ- ജെ. സുരേഷ്
പി. ടി. ഏ പ്രസിഡൻറ്- കെ.ബാബു പണിക്കർ
ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ- പി.ആർ. ഹരികുമാർ
സ്റ്റാഫ് സെക്രട്ടറി-കെ. യോപ്പച്ചൻ
ഗണിതശാസ്ത്രക്ലബ്ബ്-പി.ആർ.ഹരികുമാർ
വിദ്യാരംഗം-കെ. സുജാത
ഇക്കോക്ലബ്ബ്-എസ്. അഭിലാഷ്
ജെ.ആർ.സി-ബി.എസ്.ബീന
സ്കൗട്ട് ആന്റ് ഗൈഡ്-ജെ. സുരേഷ്
പി.ടി. ക്ലബ്ബ്- പി. സാറാമ്മ
ഇംഗ്ളീഷ് ക്ലബ്ബ്-ജിനു. കെ. കോശി
ഐ.ടി. കോർഡിനേറ്റർ-ജിനു കെ കോശി
സയൻസ് ക്ലബ്ബ്- സുനിൽമോൻ
വിക്കി ക്ലബ്ബ്- സതീഷ്. ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം
പരിചയപ്പെടേണ്ട വെബ്ബ് പേജുകൾ
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി
ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ്'
വിവിധക്ലബ്ബുകളും പ്രവർത്തനങ്ങളും
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികൾ ലോകത്തിലെ ഏറ്റവും വലിയ സർവ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളിൽ മാതൃകാപരമായി വിവരങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്. 03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.
വിക്കിക്ലബ്ബ് രൂപവൽക്കരണം
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]
മറ്റുപ്രധാനപ്പെട്ട താളുകൾ
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||
മലയാളം പേജുകൾ
മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||
കുട്ടികളുടെ പേജുകൾ
കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||
ഐ.ടി. കോ-ഓർഡിനേറ്റർ
ജിനു കെ കോശി
വഴികാട്ടി
{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}