ജി എച്ച് എസ് മണത്തല
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി എച്ച് എസ് മണത്തല | |
---|---|
വിലാസം | |
മണത്തല മണത്തല പി.ഒ, , ത്രിശ്ശുര് 680506 , തൃശൂർ
സ്കൂൾ കോഡ്=24066 ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2508752 |
ഇമെയിൽ | ghssmanathala@gmail.com |
വെബ്സൈറ്റ് | http://aupsmalappuram.org.in |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[തൃശൂർ സ്കൂൾ കോഡ്=24066]] |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ വി |
അവസാനം തിരുത്തിയത് | |
23-08-2018 | 24066 |
സ്കൂൾ കോഡ്=24066 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1 വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂൾ ആയി ഉയർത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 08/06/1968 മുതൽ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതൽ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റർമാർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. 2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവരിൽ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിചേർന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സർവ്വീസിൽ നിന്നും വിരമിച്ച പി കെ ഷംസുദ്ദീൻ അവർകൾ ഇതിനൊരുദാഹരണമാണ്. ചാവക്കാട് മുൻസിപ്പാലിറ്റിയിൽ 19-ആം വാർഡിൽ കെട്ടിടനമ്പർ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്തുന്നതിനും , എസ് എസ് എൽ സി വിജയശതമാനം ഉയർത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ എസ് എസ് എൽ സി വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എൽ സി വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ്മാസ്ററർ ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി അംഗങ്ങളും തോളോടു തോളുരുമ്മി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വർഷങ്ങളിൽ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|1968-1973 രാമക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശൂരിൽ നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.
{{#multimaps:10.5803721,76.0165594 |zoom=10}}
|}