ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (ലിറ്റിൽകൈറ്റ്സ്)
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. കരുണ സരസ്സ് തോമസ്
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ നൈനാൻ എം
അവസാനം തിരുത്തിയത്
07-08-201837001


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താന്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി .സി
  • ജെ.ആർ. സി
  • എൻ.എസ്.എസ്

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കരുണ സരസ്സ് തോമസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-22 ജോസഫ് കുര്യൻ
1922 - 26 പി.വി സൈമൺ
1926 - 46 കെ എൻ ജോൺ
1946 - 47 എൻ ബി ഏബ്റഹാം
1947- 49 സി വി വർഗീസ്
1949 - 59 കെ സി വർഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യൻ
1986 - 88 തോമസ് പി തോമസ്
1988 - 92 വർഗീസ് തോമസ്
1992 - 93 സി പി ഉമ്മൻ
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോർജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വർഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- 2011 വിൻസി തോമസ്
2011-2015 മാമ്മൻ മാത്യു

|}

അദ്ധ്യാപകർ

എച്ച്.എസ്സ് വിഭാഗം

1.അനീഷ് ബഞ്ചമിൻ 2.അനില സാമുവൽ കെ 3.അഞ്ജലി ദേവി എസ്സ് 4.ആഷ പി മാത്യു 5 ഡോളി തോമസ്സ് 6ബിന്ദു കെ ഫിലിപ്പ് 7മേരി സാമുവൽ 8ലക്ഷമി പ്രകാശ് 9ജെബി തോമസ്സ് 10എബി മാത്യു ജോക്കബ് 11.സന്ധ്യ ജി നായർ 12.റ്റിസി തോമസ്സ് 13.അജിത്ത് എബ്രഹാം പി 14അജിത്ത് കുമാർ റ്റി.സി 15 ഷീന മാത്യു 16.ലിനു കെ വറുഗീസ് 17.റിൻസു സൂസൻ ജോർജ്


യു.പി വിഭാഗം

1.സുനു മേരി സാമുവൽ 2.ലെജി വർഗ്ഗീസ് 3.പ്രെയ്സി ചെറിയാൻ 4.ജിൻസി യോഹന്നാൻ 5.റിൻസി സന്തോഷ് 6.സുജ ജേക്കബ് 7.പ്രസാദ് പി റ്റൈറ്റസ് 8.ലീമ മത്തായി 9.സൂസൻ ബേബി


അനദ്ധ്യാപകർ

1.എബിൻ സ്കറിയ തോമസ് 2.ജോർജ് സക്കറിയ 3.മത്തായി മാത്യു 4.തോമസ് ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
  • പത്മഭുഷൺ ഡോ കെ എം ജോർജ്
  • ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
  • മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)
  • അഡ്വ. പി ഡി രാജൻ(കേരള നിയമസഭാ സെക്റട്ടറി)
  • മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്
  • രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)‍

ചിത്രങ്ങൾ

ലിറ്റിൽകൈറ്റ്സ് ചിത്രങ്ങൾ [[ വൺ ഡേ ക്യാമ്പ് & സൈബർ സെൽ സുരക്ഷ - സൈബർ സെക്യൂരിറ്റി അവെയർനസ് ക്ലാസ് ]] ammhssimage6 ammhssimage7 ammhssimage8 [[ammhssimage9] ammhssimage10 ammhssimage11

വഴികാട്ടി

{{#multimaps:9.326635, 76.666091 | width=800px | zoom=15}}