ജി.എച്.എസ്.എസ് ചാത്തനൂർ

22:22, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
പാലക്കാട്

ചാത്തനൂർ പി.ഒ,
പാലക്കാട്
,
679537
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04662259515
ഇമെയിൽchathanurghss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്20009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണികണ്ഠൻ മാസ്ററർ
പ്രധാന അദ്ധ്യാപികഗീത ടീച്ചർ
അവസാനം തിരുത്തിയത്
02-08-201820009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു

തനിമയും ഉണ്മയും

കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.

ഭൗതികസൗകര്യങ്ങൾ

20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്.

  • ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് ആരണ്യകം എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്.




  • ഉൾപ്രദേശമായതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ബസ്സ് അനിവാര്യമായതിനാൽ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ ഒരു സ്കൂൾ ബസ്സ് കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ വി.ടി ബൽറാം എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു.




പാഠ്യേതര പ്രവർത്തനങ്ങൾ

 2016-17 ലെ വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു.

പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,അനിത എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.

കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.ശ്രീജ, ദിവ്യ 'എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.

 ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൽ: 
‌ \ എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ ധന്യ ടീച്ചർ ഇതിന് നേതൃത്വം നൽകി വരുന്നു
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

അലീന .പി.ബി

‌|-

അൻഷിഫ .സ.എ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 
ശിവരാമൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
അംബുജാക്ഷി ടീച്ചർ
പരമേശ്വരൻ മാസ്റ്റർ
ചന്ദ്രൻ മാസ്റ്റർ
കൃഷ്ണനുണ്ണി മാസ്റ്റർ
ചന്ദ്രിക ടീച്ചർ
ഇന്ദിര ടീച്ചർ
വിജയലക്ഷ്മി ടീച്ചർ
അബ്ദുൾറഹ്മാൻ മാസ്റ്റർ

പാത്തുമ്മു ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം ഗീതാനന്ദൻ
  2. "എം.എസ് കുമാർ"
  3. കലാമണ്ഡലം വാസുദേവൻ
  4. തേവനാശാൻ

വഴികാട്ടി

{{#multimaps:10.7432207,76.1557724|zoom=14%|width=750px}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=440682" എന്ന താളിൽനിന്ന് ശേഖരിച്ചത്