1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.

സി.എം.എച്ച്.എസ് മാങ്കടവ്
വിലാസം
മാങ്കടവ്

685561
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04864219042
ഇമെയിൽ29046cmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''29046''' (29046 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''ഇടുക്കി'''
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷി പി വർഗീസ്
അവസാനം തിരുത്തിയത്
23-07-2018Srteslin99


പ്രോജക്ടുകൾ







=

ചരിത്രം

  • പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.


]]

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സിവിൽ സർവീസ് കോച്ചിംഗ്
  • പച്ചക്കറി കൃഷി
  • സ്പോരട്സ്
  • തായ്കോണ്ടോ

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ഐ.റ്റി.ക്ലച്ച്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • എക്കോ ക്ലബ്
  • നേച്ചർ ക്ലബ്
  • എനർജി ക്ലബ്
  • കെ.സി.എസ്. എൽ
  • സ്പോർട്സ് ക്ലബ്

മാനേജ്മെന്റ്

സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആലീസ് മരിയ ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.

മുൻ സാരഥികൾ

എം. പദ്മകുമാരി
കെ.വി.റോസിലി
ആർ.രാജഗോപാല വാര്യർ
ജോയി തോമസ് 
ജോയി സെബാസ്റ്റ്യ്ൻ 
പീറ്റർ പി കോര 
പി ആർ കരുണാകരൻ നായർ 
ഗോപിനാഥ പിള്ള വി 
എൽ. രാഗിണി
കെ സി റോസിലി
കെ.പി രാജൻ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ജിൻസി പീറ്റർ (അദ്ധ്യാപിക)
  • അഡ്വ. എൽദോ പടയാട്ടിൽ
  • ഫാ. ജോർജ്ജ് വടക്കേൽ
  • അഡ്വ. ടോമി ഇലവുംകുന്നേൽ
  • അഡ്വ.ഷീല
  • ഡോ.ജിജി ജോസ്

വഴികാട്ടി

കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.

{{#multimaps:9.9985706,77.0000844 |zoom=13}}


"https://schoolwiki.in/index.php?title=സി.എം.എച്ച്.എസ്_മാങ്കടവ്&oldid=427773" എന്ന താളിൽനിന്ന് ശേഖരിച്ചത്