സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ 15 -ം തിയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

688521
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽinfo.mihs@gmail.com, 35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസി ഇഗ്നേഷ്യസ്
അവസാനം തിരുത്തിയത്
20-07-2018Mihs


പ്രോജക്ടുകൾ




ചരിത്രം

വിത്തമെന്തിന് മർത്ത്യർക്ക് വിദ്യ കൈവശമുണ്ടെങ്കിൽ

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ 15 -ാം തിയതി സ്കൂൾ പ്രവർത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍ നേടാനായി. 1985മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു.സംസ്ഥാനതല പി റ്റി എ അവാർഡ്. ഈകാലയളവുകൊണ്ട് ഈ നാ ട് കൈവരിച്ചിരിക്കുന്ന സർവോത് മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രംനേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യ മാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. തെരസില്ല മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.എൽസ വാരപ്പടവിൽ (1983-1999)
സി.ബെനീററ (1999-2001)
സി.മേഴ്സി ജോസഫ്(2001-2007)

പൂർവ്വ വിദ്യാർത്ഥി സംഘടന

[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡൻറ്റ്സ് അസോസിയേഷൻ] http://miosa.wordpress.com


മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, ( [MIOSA]http://miosa.wordpress.com) എന്ന പേരിൽ പുനസംഘടിപ്പിച്ചു.


അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

Follow MIHS on

[Twitter]http://twitter.com/mihsinfo

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
  • പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha </googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=426715" എന്ന താളിൽനിന്ന് ശേഖരിച്ചത്