എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

"വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.[1] ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇടവകയ്ക്ക് ഒരു എയ്ഡഡ് ഹൈസ്കൂൾ വർഷം അനുവദിച്ചു കിട്ടി.
ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമുഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഏകപക്ഷീയമായി തീരുമാനിച്ചു. തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ: വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ. ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ: ജോസഫ്‌ കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയും ഉണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർത്ഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി .സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി.

ഫാദർ ബിഷപ്പ് മോറോ ബിഷപ്പ് മോറോ പൂങ്കാവിൽ ബിഷപ്പ് മോറോ പൂങ്കാവിൽ ഫാ:വിക്ടർ മാരാപറമ്പിൽ


പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്‌, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനാധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത്, അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി

പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. നാടിന്റെ വിദ്യാഭ്യാസപരവും, ഒപ്പം ആത്മീയവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി.പൂങ്കാവ് ഹൈ സ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു. ആ സ്ഥലത്ത് 1984 മെയ്‌ പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ്‌ കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു.

പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക
സ്കൂൾ സംവിധാനം
ആദ്യ സ്കൂൾ കെട്ടിടത്തിന്റെ തറകല്ലിടൽ കെട്ടിടനിർമ്മാണം-ഉദ്ഘാടനം തറകല്ലിടീൽ-ഉദ്ഘാടന പരിപാടികൾ


പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു. പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക്, 1985 ജൂലായ്‌ ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി.
സ്കൂൾ നിർമ്മാണ വേളയിൽ


1985 മുതൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍

ആദ്യ സ്കൂൾ അസംബ്ലി ആദ്യ രക്ഷാകർതൃയോഗം റാലി


വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികുലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും, ധന്യതയാർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി. മികച്ച അധ്യയന നിലവാരവും വിജയശതമാനവും, അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് സ്കൂൾ തേരു തെളിക്കുന്നു.
ആദ്യകാല വാർഷികാഘോഷങ്ങളുടെയും,യൂത്ത് ഫെസ്റ്റിവലിന്റെയും ചിത്രങ്ങൾ

  1. 1983സ്കൂൾ ആരംഭം-അവലംബം