എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരിവിരുദ്ധദിനാചരണം

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുമാരി സാഹിത്യ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരിവിരുദ്ധ റാലി മാനേജർ സി. ലിസി റോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരിവിരുദ്ധ നാടൻപാട്ട് അവതരണം നടത്തുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി നൽകുന്നതിന് എക്സൈസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹു.എം.പി. ശ്രീ. ആരിഫ് . എം.എ നടത്തി. അന്നേ ദിവസം തന്നെ രക്ഷാകർത്താക്കൾക്കായി പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അസ്‌ലം സർ ന്റെ നേതൃത്വത്തിൽ ലഹരിബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- ലീഗൽ സർവീസ് സൊസൈറ്റി

ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ഹൈ കോർട്ട് ജഡ്ജ് ശ്രീ. ബദറുദ്ധീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജില്ലാ കളക്ടർ ശ്രീ. കൃഷ്ണാതേജാ വിശിഷ്ടാതിഥി ആയി പങ്കെടുത്തു. ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ലഹരിവിരുദ്ധ ഷോർട് ഫിലിം, പരസ്യചിത്രം എന്നിവ ഈ യോഗത്തിൽ ബഹു. ഹൈക്കോർട്ട് ജഡ്‌ജി പ്രകാശനം ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- പോസ്റ്റർ പതിക്കൽ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ വിവിധ ജംക്ഷനുകളിലെ നോട്ടിസ് ബോർഡിൽ പതിച്ചു.

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊട്ടടുത്തുള്ള യു.പി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, നാട്ടുകാരും, രക്ഷകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നോട്ടീസ് വിതരണം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിന് തൊട്ടടുത്ത കടകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടിസ് വിതരണം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശവുമായി ദീപം തെളിയിക്കൽ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു. സ്‌കൂളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്ന് ദീപങ്ങളാൽ അലങ്കരിച്ചു.

ലഹരി വിരുദ്ധ ബാനർ പോസ്റ്റർ രചന

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളും, അധ്യാപകരും, നാട്ടിലെ കലാകാരന്മാരും ചേർന്ന് ബാനർ രചന നടത്തി. പൊതുജനങ്ങൾക്ക് പങ്കെടുക്കാനും, കാണുവാനും കഴിയുന്ന രീതിയിൽ ആണ് ബാനർ രചന സംഘടിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. റിയാസ് .ആർ ആണ് ബാനർ രചന ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് മറ്റ് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു.