എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ | |
---|---|
വിലാസം | |
മമ്മിയൂർ ഗുരുവായൂർ പി.ഒ, , തൃശൂർ 680101 , തൃശൂർ ജില്ല | |
സ്ഥാപിതം | 21 - 06 - 1943 |
വിവരങ്ങൾ | |
ഫോൺ | 04872554615 |
ഇമെയിൽ | lfcghss24049@gmail.com |
വെബ്സൈറ്റ് | lfmammiyoor.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആനീസ് റ്റി കെ |
പ്രധാന അദ്ധ്യാപകൻ | സി. സവിധ റോസ് |
അവസാനം തിരുത്തിയത് | |
17-02-2018 | Lf24049 |
കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
ചരിത്രം
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു. == ഭൗതികസൗകര്യങ്ങൾ =ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്. == പാഠ്യേതര പ്രവർത്തനങ്ങൾ * സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.* ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.*ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.* കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും
വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം,പോസ്ററർ,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തിൽ യു.പി,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്.*സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ് ഥിതി,ഹിന് ദി,ഇംഗ് ളീഷ് തുടങ്ങിയ
വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വ ലമായി ഇവിടെപ്രവർത്തിച്ചുവരുന്നു.ജുൺമാസത്തിൽതന്നെ വിവിധ ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തിൽ നിർവ്വഹിക്കപ്പെടുന്നു.ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിരഞ്ഞെടുക്കുന്നു. അദ്ധ്യ യന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു.ഓരോ വർഷത്തെയും ശാസ് ത്ര-ഗണിതശാസ് ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ല ബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു.
മാനേജ്മെന്റ്
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
റവ.സിസ്ററർ വിക്ടോറിയ---------------------1943-1955 റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977 റവ.സിസ്ററർ ജനേസിയ---------------------1977-1980 റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990 റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993 റവ.സിസ്ററർ മേരി ട്രീസ---------------------1993-1995 റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003 റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007 റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013 റവ.സിസ്ററർ സവിധ----------- 2013
അക്കാദമിക് മാസ്റ്റ൪ പ്ളാൻ
ലക്ഷ്യങ്ങൾ
അക്കാദമികം
- പരസ്പരമുള്ള അധ്യാപക ശാക്തീകരണവും സംഘാത്മക അധ്യാപനവും കാര്യക്ഷമമാക്കുക.
- ലാബ്, ലൈബ്രററി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.
- ഭാവിയിലെ ജോലി സാദ്ധ്യതകളും കുട്ടികളുടെ അഭിരുചികളും തിരിച്ചറിഞ്ഞ് Career Guidance കൊടുക്കുക
- ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും മികവുകൾ ഉറപ്പു വരുത്തുക
- ക്ലാസ് ലൈബ്രററികൾ കാര്യക്ഷമമാക്കുക.
- വിവിധ സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ സജ്ജമാക്കുക.
- പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുരോഗതിയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
- വിവിധമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ജ്ഞാനം ആർജ്ജിച്ചെടുക്കാൻ പരിശീലിപ്പിക്കുക.
- സംഘാതമായ ക്ലാസ്സുകളു൦ സെമിനാറുകളും സംഘടിപ്പിക്കുക.
- വർഷത്തിൽഒരുനല്ല ഗായികയെ സമൂഹത്തിനു നൽകുക.
- ടാലന്റ് ലാബുകൾ ഒഴിവുസമയങ്ങളിൽ ഉപയോഗപെടുത്താൻ അവസരം നൽകുക.
- ലൈബ്രററി മണിക്കൂർ മാസത്തിലൊരിക്കൽ നടപ്പിലാക്കുക.
- നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക.
- സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക.
ഭൗതികം
- ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി നവീകരിക്കുക. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക.
- 300-ൽ കൂടുതൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്ക് ഭക്ഷണം കഴിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക.
- ലാബ്, ലൈബ്രററി High Tech ആക്കി നവീകരിക്കുക.
- എല്ലാ ക്ലാസിലും ഗ്രീൻബോർഡ് തയ്യാറാക്കുക
- ഓരോ അധ്യാപകർക്കും ലാപ്ടോപ്പ് നൽകുക.
- കുട്ടികൾ എപ്പോഴും പെരുമാറുന്ന സ്ഥലങ്ങൾ മഴയും വെയിലും അധികം ഏൽക്കാത്ത തരത്തിൽ നവീകരിക്കുക.
- കായിക പരിശീലനത്തിനായി കളി സ്ഥലം സജ്ജമാക്കുക.
- യോഗ തുടങ്ങിയവയ്ക്കായി ഹാൾ സജ്ജമാക്കുക.
- ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവയ്ക്കായുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക.
- മാലിന്യപ്ലാന്റ്, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതപ്പെടുത്തുക.
- ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം, ജൈവവേലികൾ, ആവാസ വ്യവസ്ഥകൾ ഒരുക്കൽ
- Multi Purpose Seminar Hall ആധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിക്കുക.
- സൈക്കിൾ ഷെഡ് ക്രമപ്പെടുത്തുക.
സാമൂഹികം
- അമ്മമാർക്ക് ഇടവേളകളിൽ വായിക്കാനുള്ള സൗകര്യം ഒരുക്കുക.
- നാലുമണിക്കുശേഷം കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യമൊരുക്കുക.
- കാർഷിക തോട്ടം നിർമ്മിക്കുക.
- സ്ക്കൂളിലും പരിസരത്തും സിസിടിവി ക്യാമറകൾ.
- വിവിധ ക്ലബുകളുടെ വിപുലീകരണം.
- പി.റ്റി.എ. , സി.പി.റ്റി.എ. ശാക്തീകരണം.
- ബോധവത്കരണ ക്ലാസ്സുകൾ.
- ഒ.എസ്സ്.എ, പൂർവ്വധ്യാപകരെ സംഘടിപ്പിക്കൽ.
- ചെറിയ വനങ്ങൾ, വിവിധ ഉദ്യാനങ്ങൾ.
- കൗൺസലിങ്ങ് സൗകര്യങ്ങൾ ഒരുക്കുക.
- ആഴ്ചതോറുമുള്ള സർഗ്ഗവേളകളിൽ എല്ലാ കുുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക.
- ക്ലാസ് പത്രങ്ങളും മാഗസിനുകളും പതിപ്പുകളും നിർമിച്ച് കുട്ടികളുടെ സർഗാത്മക രചനയ്ക്കുള്ള അവസരം സൃഷ്ടിക്കുക.
- ക്ളാസ് ലൈബ്രററികളിൽ പത്രങ്ങൾ ,ആഴ്ച പതിപ്പുകൾ, മാസികകൾ എന്നിവ ഉൾപെടുത്തുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾരശ്മി സോമൻ -സിനി ആർട്ടിസ്ററ് അനുശ്രീ.വി -ടി.വി.അവതാരിക SREYA P. SINGU -IPS SHEHA PFIZER -ടി.വി.അവതാരിക വഴികാട്ടി
{{#multimaps:10.3558,76.155|zoom=15}}
|