എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2025

രണ്ടുമാസത്തെ മധ്യവേനലവധിക്കാലംകഴിഞ്ഞ് കുട്ടികളെല്ലാവരും തിരികെ വിദ്യാലയത്തിലേക്ക് എത്തുവാൻ ഉള്ള ഉത്സാഹത്തിലാണ്. പുത്തൻ പുസ്‌തകങ്ങളും പുതിയ യൂണിഫോമുകളുമായി അറിവിൻറെ അക്ഷരമുറ്റത്തേക്ക് സന്തോഷത്തോടെയും പുഞ്ചിരിയോടെയും ചിത്രശലഭങ്ങളെ പോലെ പറന്നുവരുന്ന കുട്ടികളെ സ്വാഗതം ചെയ്‌തുകൊണ്ട് LECGHSS ഉം അതിലെ അധ്യാപകരും പ്രവേശനോത്സവം വർണ്ണമാക്കി തീർത്തു.

2025 ജൂൺ 2 പ്രവേശനോത്സവത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് പ്രധാനധ്യാപി റവ. സിസ്റ്റർ അൽഫോൺസ് ഡൽഫിയും, അധ്യക്ഷ പ്രസംഗം PTA പ്രസിഡന്റ് ശ്രീ വിമൽ വികെയും, ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ബേബി ഫ്രാൻസിസും നിർവഹിച്ചു.

തുടർന്ന് ആശംസകൾ അറിയിച്ചു സംസാരിക്കുന്നതിനായി ലോക്കൽ മാനേജർ റവ. സിസ്റ്റർ. സി ഷൈൻ കൈതക്കോടൻ, പ്രിൻസിപ്പൽ റവ. സിസ്റ്റർ. റോസ് ജേക്കബ്, സ്റ്റാഫ് പ്രതിനിധി ശ്രീമതി. സ്മിത സെബാസ്റ്റ്യനും ഉണ്ടായിരുന്നു.പ്രവേശനോത്സവത്തിൽ ശുചിത്വ പ്രതിജ്ഞ പ്രധാനാധ്യാപക റവ. സിസ്റ്റർ അൽഫോൺസ് നിർവഹിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീമതി. നൈസി ആൻറണി നന്ദി അർപ്പിച്ചുകൊണ്ട് അവസാനിപ്പിച്ചു.

നവാഗതരുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി.