ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര
വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര | |
---|---|
വിലാസം | |
വടശ്ശേരിക്കര വടശ്ശേരിക്കര പി.ഒ, , പത്തനംതിട്ട 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04735 253332 |
ഇമെയിൽ | tttmvhss1920@gmail.com |
വെബ്‍സൈറ്റ് | http://tttmvhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോഹൻ ദാസ് എൻ വി |
പ്രധാന അദ്ധ്യാപകൻ | ലിനു തോമസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1994ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- കരിയർ ഗൈഡൻസ് & കൗൺസിലിംഗ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ.
01/06/1952 – 31/05/1981 | ശ്രീ. ററി. എം. മത്തായി |
01/06/1981 – 31/05/1987 | ശ്രീ. ററി. സി. ചാക്കോ |
01/06/1987 – 31/05/1988 | ശ്രീമതി. അന്നമ്മ ഉമ്മൻ |
01/06/1988 – 31/03/1989 | ശ്രീമതി. എ. റ്റി. ശോശാമ്മ |
01/04/1989 – 30/04/1990 | ശ്രീ. സഖറിയാ ഉമ്മൻ |
01/05/1990 – 31/05/1991 | ശ്രീമതി. സി. കെ. റേച്ചലമ്മ |
01/06/1991 – 30/04/1996 | ശ്രീമതി. പി. ജെ. ഏലിയാമ്മ |
01/05/1996 – 31/03/1997 | ശ്രീമതി. അന്നമ്മ മാത്യു |
01/04/1997 – 31/05/1999 | ശ്രീമതി. പി.റ്റി. അന്നമ്മ |
01/06/1999 – 30/04/2000 | ശ്രീമതി. മറിയാമ്മ ജേക്കബ് |
01/05/2000 – 31/05/2002 | ശ്രീമതി. അന്നമ്മ ജോർജ് |
01/06/2002 – 30/04/2005 | ശ്രീ. കെ. ഇ. ഡേവിഡ് |
01/05/2005 – 30/04/2006 | ശ്രീ. തോമസ്. പി. തോമസ് |
01/05/2006 – 31/03/2008 | ശ്രീമതി.സാറാമ്മ ജേക്കബ് |
01/04/2008 – മുതൽ | ശ്രീമതി. ലിനു തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
- ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്), അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
- വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ )
- പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> 9.339249, 76.828839, സ്കൂൾ വടശ്ശേരിക്കര സ്കൂൾ 9.376591, 76.925274 </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.