ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം

21:58, 29 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ)
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-03-201744029



ചരിത്രം

നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചിത്രങ്ങള്‍



അധ്യാപകരുടെ പേരുവിവരം അറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക

  ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകര്‍

സ്റ്റുഡന്റ് പോലീസ് കേഡറ്റ്- പാസ്സിംഗ്ഔട്ട് പരേഡ്

 
 
  കേരള സംസ്ഥാന ആഭ്യന്തരവകുപ്പും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന എസ്.പി.സി പദ്ധതിയിലെ മാരായമുട്ടം യൂണിറ്റിലെ ആദ്യബാച്ചില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 10-03-2017 വെള്ളിയാഴ്ച രാവിലെ 7.30 ന് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.തദവസ്സരത്തില്‍ ബഹു.പാറശ്ശാല എം.എല്‍.എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആര്‍ സുനിത യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു.തദവസരത്തില്‍ പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍,വാര്‍ഡ് മെംപര്‍ ശ്രീ ശ്രീധരന്‍ നായര്‍,നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ കെ എസ്സ് അരുണ്‍കുമാര്‍,മാരായമുട്ടം സബ്ഇന്‍സ്പെക്ടര്‍ ശ്രീ മ്യദുല്‍കുമാര്‍,പാറശ്ശാല സബ്ഇന്‍സ്പെക്ടര്‍ ശ്രീ എസ്സ്ബി പ്രവീണ്‍,മാരായമുട്ടം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ എം എസ്സ് അനില്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍ ക്യതജ്ഞത രേഖപ്പെടുത്തി.തുടര്‍ന്ന് എസ്.പി.സി കുട്ടികളിടെ വിവിധ കലാപരിപാടികളോടുകൂടി ക്യത്യം 12.30 ന് സമ്മേളനം സമാപിച്ചു.  

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍

 
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
  ഐടി അറ്റ് സ്കൂളിന്റെ സംരംഭമായ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി  അവധിക്കാല പരിശീലനത്തിനു മുന്നോടിയായി  കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കു വേണ്ടി നടത്തപ്പെട്ട ഏകദിന കൂടിച്ചേരല്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ 10-03-2017 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങില്‍ പെരുങ്കടവിള ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത , ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഐടി അറ്റ് സ്കൂളിന്റെ മാസ്റ്റര്‍ ട്രെയിനറും,സ്കൂളിന്റെ മുന്‍ എസ്ഐടിസിയുമായ ശ്രീ മോഹന്‍കുമാര്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.പിന്നീട് സ്കൂള്‍ എസ്ഐടിസി കുട്ടിക്കൂട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ച്മേഖലകളെക്കുറിച്ചും വിശദീകരിച്ചു.തുടര്‍ന്ന് പദ്ധതിയിലെ രണ്ട് മേഖലകള്‍ വീതം സ്വയം തെരഞ്ഞെടുക്കാനുള്ള സമയം കുട്ടികള്‍ക്കു നല്കി.ഒപ്പം പിറ്റിഏ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ്,മദര്‍ പിറ്റിഏ പ്രസിഡന്റ്,പിറ്റിഏ വൈസ് പ്രസിഡന്റ്,എസ്ഐടിസി,ജോയിന്റ് എസ്ഐറ്റിസി,കുട്ടികളുടെ അഞ്ച് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി 11 പേരടങ്ങുന്ന ഒരു സമിതിയും രൂപീകരിച്ചു.

പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും


 
 
  സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസി‍‍ഡന്റ് ശ്രീ ത്യപ്പലവൂര്‍ പ്രസാദ്,ശ്രീ ആനാവൂര്‍ നാഗപ്പന്‍,വാര്‍ഡ് മെംപര്‍മാര്‍,പി റ്റി എ പ്രസിഡന്റ്,പ്രിന്‍സിപ്പല്‍ ശ്രീ സെല്‍വരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്‍മാര്‍,വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.

മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്

 സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് നൈറ്റ് ക്ലാസ്സ്.2016-17 അധ്യായന വര്‍‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതി

 
 പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.

സബ്ജക്ട്കൗണ്‍സില്‍

 
അധ്യാപകര്‍ സബ്ജക്റ്റ് കൗണ്‍സില്‍ കൂടുന്നു........
 തരംതിരിവില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തില്‍ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍ സബ്ജക്ട് കൗണ്‍സില്‍ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍,നല്കേണ്ട പ്രവര്‍ത്തനങ്ങള്‍,തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.

റിസോഴ്സ് ടീച്ചര്‍

 
ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം
  ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് ടീച്ചര്‍ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂള്‍തലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറല്‍ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയുടെ ഭാഗമായി കുട്ടികള്‍ക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.

ഓഫീസ് സ്റ്റാഫ്

 *കെ ഗീത (ക്ലാര്‍ക്ക്)
 *കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്)
 *സുരേഷ് കുമാര്‍ എസ് (ഓഫീസ് സ്റ്റാഫ്)
 *ഇന്ദു എല്‍ റ്റി (എഫ് റ്റി എം)
 *സാബു (എഫ് റ്റി എം)

ഭൗതികസൗകര്യങ്ങള്‍

ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
  • കംപ്യൂട്ടര്‍ ലാബ്
 
കുട്ടികള്‍ കംപ്യൂട്ടര്‍ ലാബില്‍
 നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.
  • സയന്‍സ് ലാബ്
 
കുട്ടികള്‍ സയന്‍സ് ലാബില്‍.....
 ശാസ്ത്രത്തിന്റെ അനന്തമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാനും അവരുടെ അറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ഒരു ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
  • ലൈബ്രറി
 
വായനയുടെ ലോകം എന്റെ ഭാവനയില്‍........വരച്ചത് - ആകാശ് അപ്പു
 കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതല്‍ എന്‍സൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍.
  • സ്കൂള്‍ സൊസൈറ്റി
പഠന സാമഗ്രികള്‍ തുച്ഛമായ വിലയ്ക്ക് സ്കൂള്‍ സൊസൈറ്റിയില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാകുന്നു.സ്കൂള്‍ സൊസൈറ്റിയുടെ ചുമതല ശ്രീ സോംരാജ് സാറിനാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂള്‍ അസംബ്ളി
 
കുട്ടികള്‍ അസംബ്ളിയില്‍......
 എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.
  • സ്കൂള്‍ പാര്‍ലമെന്റ്
 
സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍
 സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.


ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക

  • രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റര്‍ക്യാംപ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റര്‍ ക്യാംപ്

  • രക്തസാക്ഷിത്വദിനാചരണം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്തസാക്ഷിത്വദിനാചരണം‍‍

  • ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി

  • സ്കൗട്ട് & ഗൈഡ്സ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൗട്ട് & ഗൈഡ്സ്

  • എന്‍.എസ്സ്.എസ്സ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ എന്‍.എസ്സ്.എസ്സ്

  • ജൂനിയര്‍ റെഡ് ക്രോസ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ജൂനിയര്‍ റെഡ് ക്രോസ്

  • സ്റ്റു‍ഡന്റ് പോലീസ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്റ്റു‍ഡന്റ് പോലീസ്

  • ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

  • ഹരിത കേരളം പദ്ധതി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി

  • രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ കരാട്ടെ

  • ഇന്‍റര്‍ നാഷണല്‍സ്കൂള്‍

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഇന്‍റര്‍ നാഷണല്‍സ്കൂള്‍

  • നവപ്രഭ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ നവപ്രഭ

  • സ്കൂള്‍ കൗണ്‍സിലിംഗ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൂള്‍ കൗണ്‍സിലിംഗ്

വിവിധ ക്ലബ്ബുക‍‍ള്‍

  • സ്കൂള്‍ ഐറ്റി ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂള്‍ ഐറ്റി ക്ലബ്ബ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം കലാ സാഹിത്യ വേദി

  • ഗാന്ധി ദര്‍ശന്‍

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗാന്ധി ദര്‍ശന്‍

  • ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

  • സയന്‍സ് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയന്‍സ് ക്ലബ്ബ്

  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

  • ഹിന്ദി ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹിന്ദി ക്ലബ്ബ്

  • ഇംഗ്ലീഷ് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഇംഗ്ലീഷ് ക്ലബ്ബ്

  • ഹെല്ത്ത് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹെല്ത്ത് ക്ലബ്ബ്

  • പ്രവ്യത്തി പരിചയ ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവ്യത്തി പരിചയ ക്ലബ്ബ്

  • കായിക ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കായിക ക്ലബ്ബ്

  • ഇക്കോ ക്ലബ്ബ്
  • എനര്‍ജി ക്ലബ്ബ്

മാനേജ് മെന്റ്

 സര്‍ക്കാര്‍

മുന്‍ സാരഥികള്‍

   *ശ്രീമതി രാജേശ്വരി 
   *ശ്രീ ഗ്ലാഡ്സ്റ്റണ്‍
   *ശ്രീ കൃഷ്ണന്‍കുട്ടിനായര്‍
   *ശ്രീമതി കുമാരി അംബിക
   *ശ്രീ സാംസണ്‍
   *ശ്രീ വിജയകുമാര്‍
   *ശ്രീമതി എല്‍സി സരോജം
   *ശ്രീ വാട്സണ്‍
   *ശ്രീമതി വിജയലീല
   *ശ്രീ ജെസ്റ്റിന്‍ ബ്രൈറ്റ്
   *ശ്രീമതി അനിതകുമാരി

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

   *ശ്രീ സനല്‍കുമാര്‍ ശശിധരന്‍ (സിനിമാസംവിധായകന്‍ - സംസ്ഥാന അവാര്‍ഡ്ജേതാവ് )
   *ശ്രീ ഹരികുമാര്‍ എന്‍ (ജില്ലാജഡ്ജി - പത്തനംതിട്ട )
   *ശ്രീ സതീഷ് എസ് കെ (സയന്‍റിസ്റ്റ് - ഐ എസ് ആര്‍ ഒ )
   *ശ്രീ ബിജു (സയന്‍റിസ്റ്റ് )
   *ശ്രീ ഗോപകുമാര്‍ (ആയുര്‍വ്വേദ ഫിസിഷ്യന്‍ )
   *ശ്രീ ആനാവൂര്‍ നാഗപ്പന്‍ (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്)
   *ശ്രീ ഉദയലാല്‍ (ന്യൂറോ സര്‍ജന്‍)
   *ശ്രീ വിനയചന്ദ്രന്‍ തമ്പി (ന്യൂറോ സര്‍ജന്‍)

മികവുകൾ

  • ടൂര്‍ പ്രോഗ്രാമുകള്‍

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ടൂര്‍ പ്രോഗ്രാമുകള്‍

  • റിപ്പബ്ലിക് ദിനാഘോഷം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിപ്പബ്ലിക് ദിനാഘോഷം

  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

  • സ്കൂള്‍ കലോത്സവ മികവുകള്‍.......

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂള്‍ കലോത്സവ മികവുകള്‍

വഴികാട്ടി

നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}