2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാംസ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടംകൈവരിച്ചു വരുന്നു . തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു.