ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്തസാക്ഷിത്വദിനാചരണം‍‍

Schoolwiki സംരംഭത്തിൽ നിന്ന്

രക്തസാക്ഷിത്വദിനാചരണം

 രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 60 വയസ്സ്.പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ശ്രീമതി ശ്രീകല ടീച്ചര്‍ എന്നിവരുടെ നേത്യത്വത്തില്‍ സ്കൂളില്‍ രക്തസാക്ഷിത്വദിനാചരണം നടത്തി.ചരിത്രത്തിന്റെ ചക്രവാളത്തില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള നക്ഷത്രദീപ്തികളില്‍ ഒന്നാണ് മഹാത്മജിയെന്ന് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.നമ്മുടെ സ്നേഹവും ആദരവും നന്ദിയുമൊക്കെ കൂടുതല്‍ പ്രകാശിതമാകുന്നത് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണെന്ന് ഹെഡ്മിസ്ട്രെസ് ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് ഗാന്ധിജി ലോകദ്യഷ്ടിയില്‍ എങ്ങനെയെന്ന് ഒന്‍പതാം ക്ലാസ്സിലെ അശ്വിന്‍ പറയുകയുണ്ടായി.അമല്‍ സുദേവന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ആല്‍ബം,മാഗസീന്‍ തുടങ്ങിയവ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതര മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.ഗാന്ധിയന്‍ ചിന്താഗതി വളര്‍ത്തുന്നതിനും മൂല്യബോധനം നേടുന്നതിനും ഇതിലൂടെ കഴിഞ്ഞു.രാവിലെ 11 മണിക്ക് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മൗനപ്രാര്‍ത്ഥന നടത്തി.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗാന്ധി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു.