തിരുവനന്തപുരം/എഇഒ പാറശാല
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.
പാറശ്ശാലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പാറശ്ശാല. ഇവാൻസ് ഹയർ സെക്കന്ററി സ്കൂൾ ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഗവണ്മെന്റ് വുമൺ ഐ ടി ഐ സരസ്വതി കോളേജ് ഓഫ് നേഴ്സിംഗ് ശ്രീ കൃഷ്ണ ഫാർമസി കോളേജ്
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി ക്ളാസും ഉണ്ട്.