ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ അംബൂരി ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1116 ൽ സിഥാപിതമായി.
| ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല | |
|---|---|
| വിലാസം | |
കാരിക്കുഴി പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 25 - 6 - 1978 |
| വിവരങ്ങൾ | |
| ഫോൺ | 9946974943 |
| ഇമെയിൽ | gtlpspuravimala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44515 (സമേതം) |
| യുഡൈസ് കോഡ് | 32140900406 |
| വിക്കിഡാറ്റ | Q64035843 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻക |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അമ്പൂരി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിജി |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല.
ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട്.
ഭൗതികസൗകരൃങ്ങൾ
കോൺക്രിറ്റ് കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഓഫീസും നിലവിലുണ്ട്. ക്ലാസ്സ് മുറികൾ ടൈൽ പാകിയും ചുവരുകൾ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം തറയോട് പാകിയതാണ്. അടുക്കളയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റും നിലവിലുണ്ട്.സ്കൂളിൻറെ സുരക്ഷിതത്വത്തിനായി രണ്ടുവശവും ചുറ്റുമതിൽ നിലവിലുണ്ട്. വൈദ്യുതി, ജലസേചനസൗകര്യം, കഞ്ഞിപ്പുര ,ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണ പ്രവർത്തനങ്ങൾ, കലാ കായിക പ്രവർത്തനങ്ങൾ , മാഗസിനുകൾ നിർമ്മാണം , ചിത്രരചന ക്ലാസ്സ് , കരാട്ടെ പരിശീലനം തുടങ്ങിയവ നടത്തിവരുന്നു.
മാനേജ്മെൻറ്
അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിലാണ് സ്കൂൾസ് നിലനിൽക്കുന്നത് ഇതൊരു സർക്കാർ വിദ്യാലയമാണ് ശ്രീമതി നീതുവാണ് ഇപ്പോഴത്തെ എസ്.എം. സി ചെയർ
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അധ്യാപകരുടെ പട്ടിക
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | മേരിക്കുരിയൻ | 2019-2021 |
| 2 | നിർമ്മല മേരി | 2016-2019 |
| 3 | രാധാകൃഷ്ണൻ ആചാരി | 2015-2016 |
| 4 | ജോൺ മാത്യു | 2007-2015 |
| 5 | സ്വാമി ദാസൻ | 2006-2007 |
| 6 | ജൂസി ക്രിസ്റ്റബെൽ | 2006-2007 |
| 7 | ശശി | 2004-2006 |
| 8 | വിമല | 2004-2005 |
| 9 | സദാനന്ദൻ | 2004-2005 |
| 10 | സ്റ്റിഫാനോസ് | 2004-2005 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
| 1 | മോഹനൻ | അധ്യാപനം |
| 2 | ദീപ | അധ്യാപനം |
| 3 | സൂരജ് | വനം വകുപ്പ് |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാറശ്ശാല നഗരത്തിൽ നിന്നും 38 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 40 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 70 കി.മി. അകലം
|}