ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


29040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29040
യൂണിറ്റ് നമ്പർLK/2018/29040
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ലീഡർസാന്ദ്ര മരിയ ജോർജ്
ഡെപ്യൂട്ടി ലീഡർനിത നസ്‍റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജിമോൾ സെബാസ്‍റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അമ്പിളി മാത്യു. റ്റി
അവസാനം തിരുത്തിയത്
05-03-202629040HM

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

2024-2027 ബാച്ചിലേക്ക് തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ

SL NO Admission No Name
1 16070 ആഫിയ അബുസലിം
2 18178 അഭിമയ സുജി
3 18920 അദ്വൈത അനിൽകുമാർ
4 17682 അഷിൻ ഷെറിൻ ഇബ്രാഹിം
5 17920 അലോണ ജിനീഷ്
6 18179 അമ്‍ന. എസ്
7 16652 ഏയ്‍‍ഞ്ചൽ മരിയ ഷിബു
8 15985 ആൻ സൈറ പ്രിൻസ്
9 17306 ആര്യ കെ.വി
10 16006 ആഷ്‍ലി ജോമോൻ
11 17738 അയന അമ്‍റിൻ അജാസ്
12 17444 ബ്യൂല സേറ
13 16015 ബ്ലെസ്സി ബൈജു
14 16114 ദയ സോജൻ
15 18919 ദേവനന്ദന സൈജു
16 18168 ദിയ എൽദോസ്
17 17746 എൽസ റോസ് പ്രിൻസ്
18 18924 ഫർഹ ഫസൽ
19 18921 ഫാത്തിമ അബ്‍ദുൽ സലാം
20 18308 ഹെലൻ അന്ന ജോബ്
21 18925 ജന്ന ജൽവത്ത്
22 16017 കീർത്തന എസ്.നായർ
23 17750 കൃഷ്‍നേന്ദു പ്രസാദ്
24 17748 ലക്ഷ്‍മി നന്ദ പ്രദീപ്
25 16072 മരിയ സിജൊ
26 16106 മരിയ ഷാജി
27 16109 മേഘ ബാബു
28 16002 നെജ്‍ല കെ.നൗഷാദ്
29 16007 നിദ നസ്‍റിൻ
30 16016 നിയ ബേസിൽ
31 16010 നിയ ഫാത്തിമ നവാസ്
32 17659 പാർവതി എം.എ
33 15986 സൈന ഷെരീഫ്
34 16009 സജ്‍ന മോൾ കെ.കെ
35 18556 സാന്ദ്ര മരിയ ജോർജ്
36 17929 സെറ ജോർജ്
37 16013 സ്വാഫിയ കെ. നാസർ
38 16752 വൈഗ കെ.എ
39 18167 വൈഗ സുഭാഷ്
40 16299 വൈഗ വി.ജി

ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഫ്രഷേഴ്സ് ഡേ ആഘോഷം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി സ്കൂളുകളിൽ എെ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായ് ഒരു ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാം സംഘടി പ്പിച്ചു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു.ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ഈ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയ കുട്ടികൾക്കു ബാഡ്ജ് നൽകി അവരെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക് സ്വാഗതം ചെയ്തു.കഴിഞ്ഞ വർഷത്തേതുപോലെതന്നെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.കൈറ്റ് മിസ്ട്രെസ് ആയ സിസ്റ്റർ ഷിജിമോൾ ആശംസ അർപ്പിച്ചു.പുതിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ആയ അമ്പിളി ടീച്ചറും ഈ ക്ലബ്ബിലേക് കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ കൂട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ ഒരു മുതൽ കൂട്ട് ആയിരിക്കട്ടെയെന്നും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.. സീനിയർ ആയിട്ടുള്ള കുട്ടികളുടെ കലാപരിപാടികൾ ഈ യോഗത്തിന് മാറ്റ് കൂട്ടി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനേക്കുറിച്ച് പുതിയ ബാച്ചിലെ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി സീനിയർ കുട്ടികൾ നടത്തിയ സ്ലൈഡ് പ്രസന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു. കുമാരി. ദേവിക പ്രശാന്ത് കൃതജ്ഞത അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത കഴിവുകളും സംഘാടന മികവും വിളിച്ചോതുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രഷേഴ്സ് ഡേ. കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഈ വർഷം നടത്താൻ സാധിക്കുമെന്നും ഇത്തരത്തിൽ ഒരു ഫ്രഷേഴ്സ് ഡേ ഒരുക്കി തന്നതിന് സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നന്ദിയും പുതിയ ബാച്ചിലെ കുട്ടികൾ അറിയിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12- 8 -2024ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ മാത്യു സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ ജോസഫ് മാത്യു സർ ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും സാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി സാന്ദ്രയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.

ലിറ്റിൽ കൈറ്റ്സ് പേരന്റസ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പേരന്റെ്‍സ് മീറ്റിംഗ് 2024-27 ബാച്ച്

12 -8- 20024 ഉച്ചകഴിഞ്ഞ് 2. 30ന് ലിറ്റിൽ കൈറ്റ്‌സിന്റെ 2024-27 ബാച്ചിലെ കുട്ടികളുടെ പേരെന്റ്സ് മീറ്റിംഗ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജിമോൾ മാത്യു രക്ഷതാക്കൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് കൈറ്റ് മാസ്റ്റർ ട്രെയിനറായ ജോസഫ് സാർ രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുന്നതിലൂടെ കുട്ടികൾ എന്തൊക്കെ കാര്യങ്ങളിൽ പരിശീലനം നേടുന്നു ഏതൊക്കെ രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പരിശീലനം കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്പെടും എന്നീ കാര്യങ്ങൾ എല്ലാം ജോസഫ് സാർ വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. തുടർന്ന് സാർ കുട്ടികൾ തയ്യാറാക്കിയ വിവിധ അനിമേഷൻ വീഡിയോസ് രക്ഷകർത്താക്കൾക്ക് കാണിച്ചു കൊടുത്തു. മൂന്നുവർഷത്തെ കൃത്യമായ ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങളുടെ കുട്ടികളും ഇതുപോലെയുള്ള അനിമേഷനുകളും ഗെയിമുകളും ഒക്കെ നിർമ്മിക്കാൻ പ്രാപ്തരാകും എന്ന് സാറ് ഓർമിപ്പിച്ചു. തുടർന്ന് കൈ മിസ്‍ട്രസ് ആയ സിസ്റ്റർ ഷിജിമോൾ ലിറ്റിൽ കൈറ്റ്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ജില്ലയിലെ ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ച വിവരം വളരെ സന്തോഷത്തോടെ സിസ്റ്റർ രക്ഷിതാക്കളുമായി പങ്കുവെച്ചു. പ്രവർത്തി ദിവസമായിരുന്നിട്ടുകൂടി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിങ്ങിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ഒരുപാട് തിരക്കുകൾക്കിടയിലും മീറ്റിങ്ങിന് എത്തിച്ചേർന്ന രക്ഷിതാക്കൾക്ക് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിപ്പിച്ചു.

റൊട്ടീൻ ക്ലാസ്സുകൾ

ഹൈടെക് ഉപകരണ സജ്ജീകരണം

16-8-2024 തീയതി വൈകുന്നേരം നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.... വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..

ഗ്രാഫിക്സ് ഡിസൈനിംഗ്

22-8-2024 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ഗ്രാഫിക്സ് ഡിസൈനിംഗ് ക്ലാസ്സ്-2

2-9-2024 ൽ ഗ്രാഫിക്സ് ഡിസൈനിങ്ങിന്റെ രണ്ടാമത്തെ ക്ലാസ് നടന്നു .കഴിഞ്ഞ ക്ലാസ്സിൽ ജിമ്പ് ഉപയോഗിച്ച് കുട്ടികൾ സന്ധ്യ സമയത്ത് ആകാശവും സൂര്യനും വരച്ച് എക്സ്പോർട്ട് ചെയ്തിരുന്നു അതിന്റെ തുടർ പ്രവർത്തനങ്ങളാണ് ഈ ക്ലാസ്സിൽ ചെയ്തത്. ജിമ്പിൽ പകൽ സമയത്ത് ഒരു നഗരത്തിന്റെ ചിത്രം വരയ്ക്കാൻ കുട്ടികളെ പരിശീലിപ്പിച്ചു പിന്നീട് ഇങ്ക് സ്കേപ്പ്‌ വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്ന പുതിയ ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു ഇങ്ക് സ്‌കേപ്പിൽ ഒരു പായക്കപ്പൽ വരച്ച് അതിന് നിറം നൽകാനും കുട്ടികൾ പരിശീലിച്ചു. ഗ്രേഡിയന്റ് ഉപയോഗിച്ച് നിറം കൊടുക്കുന്ന രീതിയും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.

അനിമേഷൻ ക്ലാസ്സ് -1

10-10-2024ാംതീയതി നാലുമണിക് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്‌ ആരംഭിച്ചു..കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ വിലയിരുത്തി. ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു. ചിത്രങ്ങളുടെ അകൃതിയിലും സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു ഫ്ലിപ്പ് ബുക്ക്, Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു. ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ ച ലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

അനിമേഷൻ ക്ലാസ്സ്-2

16-10-2024ാം തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി. ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

മലയാളം കംമ്പ്യൂട്ടിംഗ് ക്ലാസ്സ്-1

23-10-2024ലെ ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേഔട്ട്, കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗ്‌ ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓരോ കുട്ടികളും അവരവരുടെ പേരുകൾ, അഡ്രെസ്സ് എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം ഉളവാക്കി.സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം ടൈപ്പിംഗ്‌ വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ്-2

7-11-2024 ൽ മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ വിശദീകരിക്കൽ ആയിരുന്നു ഈ ക്ലാസ്സിൽ. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം, തലക്കെട്ടു എങ്ങനെ ചേർക്കാം,ഖണ്ഡികകൾ എങ്ങനെ ക്രമീകരിക്കാം, എന്നൊക്കെ അദ്ധ്യാപകർ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.മഴ എന്ന കവിത യുടെ പേജും കുട്ടിയും തള്ളയും എന്ന കവിതയുടെ പേജും ചിത്രങ്ങൾ ഉപയോഗിച്ച് മനോഹോരമാക്കാനുള്ളതുടർപ്രവർത്തനങ്ങളുംനൽകി.ആകർഷകമായ കവർപേജുകൾ തയ്യാറാക്കാനും ഫോണ്ടുകൾ എങ്ങെനെ ഇൻസ്റ്റാൾ ചെയ്യുമെന്നും ഈ ക്ലാസ്സിൽ സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു

ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

എസ്.എൻ.ഡി.പി വി.എച്ച്.എസ്.ഇ സ്ക്കൂളിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സന്ദർശനം നടത്തി.

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്‌, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്‌, ബ്രേക്ക്‌ സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ സ്പേസ് ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് ‍സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു.കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു.

മീഡിയ ഡോക്യൂമെന്റഷൻ

26-11-24 തീയതി വാർത്താക്കുറിപ്പ് എങ്ങനെ തയാറാകാം എന്ന് ചർച്ച ചെയ്തുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു. ഒരു വാർത്തയിൽ എന്തൊക്കെ ഘട കങ്ങൾ വേണമെന്ന് കുട്ടികൾ വളരെ ആശയപരമായി ചർച്ച ചെയ്തു. വാർത്തയിലെ ഘട കങ്ങൾ എന്തെല്ലാം, അത് എങ്ങനെ പട്ടിക പെടുത്താം വാർത്തക്കൊപ്പം ചിത്രങ്ങൾ എങ്ങനെ ചേർക്കാം എന്നൊക്കെ സിസ്റ്റർ ഷിജി മോൾ വിശദമായി കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ, ഡി.എസ്.എൽ.ആർ ക്യാമെറയിൽ എടുത്ത ചിത്രങ്ങൾ ഇതൊക്കെ എങ്ങനെ പകർത്താമെന്നും കുട്ടികൾക്കു അമ്പിളി ടീച്ചർ പറഞ്ഞുകൊടുത്തു.അധ്യാപകരുടെ മൊബൈലിൽ എടുത്ത കുറച്ചു ചിത്രങ്ങൾ പകർത്തുന്നത് ഉദാഹരണമായി കുട്ടികൾക്ക് കാണിച്ചുകൊടുത്തു..... കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട കാലിക പ്രാധാന്യമുള്ള വാർത്തകൾ പരിശോധിച്ചു വാർത്തകുറിപ് എഴുതി തയാറാക്കി കൊണ്ടുവരാനുള്ള തുടർപ്രവർത്തനം നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ -ക്ലാസ്സ്2

28-11-2024ാംതീയതി ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് ജൈവ വൈവിദ്ധ്യ ഉദ്യനത്തിന്റെ ഫോട്ടോസും വീഡിയോ കളും എടുക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. എല്ലാ കുട്ടികൾക്കും ക്യാമറ പരിചയപ്പെടാനും കൈകാര്യം ചെയ്യുവാനും അവസരമൊരുക്കുന്നു. വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. ഔട്ട്ഡോർ പ്രോഗ്രാം ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യപൂർവം ക്ലാസുകളിൽ പങ്കെടുത്തു.കഴിഞ്ഞ ക്ലാസ്സിൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ കുട്ടികൾ പരിശീലിച്ചിരുന്നു ഈ ക്ലാസിൽ വീഡിയോ ചിത്രീകരണം ആയിരുന്നു പരിശീലിച്ചത് എങ്ങനെയാണ് ഒരു വാർത്ത ചിത്രീകരണം നടത്തുന്നത് എന്ന് കുട്ടികൾ വീഡിയോ കണ്ടു മനസ്സിലാക്കി ഒരു വാർത്ത വീഡിയോ തയ്യാറാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.

മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ് -3

29-11-2024 ൽ മീഡിയ ആൻഡ് ഡോക്കുമെന്റഷന്റെ അടുത്ത ക്ലാസ് നടന്നു വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആയിരുന്നു ഈ ക്ലാസിൽ പഠിപ്പിച്ച് കൊടുത്തത് പലതരം ക്യാമറ ഷോട്ടുകൾ ഉപയോഗിച്ച് ഷൂട്ടിംഗ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു.

മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസ് -4

4-12-2024 ൽ മീഡിയ ആൻഡ് ഡോക്യുമെന്റേഷന്റെ നാലാമത്തെ ക്ലാസ് നടന്നു ഈ ക്ലാസിൽ സ്കൂളിനെ പറ്റി ഒരു വാർത്ത ഡോക്കുമെന്ററി തയ്യാറാക്കാൻ ഉള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി. നല്ല വ്യക്തതയിൽ വേണം വീഡിയോ ഷൂട്ട് ചെയ്യാൻ എന്ന് കുട്ടികളോട് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ നല്ല വെളിച്ചം ഒരു അത്യാവശ്യ ഘടകമാണെന്നും പറഞ്ഞു.ആവശ്യമായ വീഡിയോ ഷൂട്ട് ചെയ്ത ശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റാനും കുട്ടികൾ ഈ ക്ലാസ്സിൽ പഠിച്ചു.

മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ്-5

5-12-2024 ൽ മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ അവസാനത്തെ ക്ലാസ് നടന്നു ഷൂട്ട് ചെയ്ത വീഡിയോ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി കട്ട് ചെയ്യുന്നതെങ്ങനെ, ആവശ്യമായ ശബ്ദം ചേർക്കുന്നതെങ്ങനെ,ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുന്നതെങ്ങനെ എന്നെല്ലാം ഈ ക്ലാസിൽ കുട്ടികൾ പരിശീലിച്ചു. വീഡിയോ എഡിറ്റിംഗ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. കേഡൻ ലൈവ് എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട് അതിൽ എഡിറ്റിംഗ് ചെയ്യുന്നതും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു പിന്നീട് ശബ്ദം റെക്കോർഡ് ചെയ്യാൻ ഒഡാസിറ്റി എന്ന പുതിയൊരു സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു അതിനു ശേഷം എഡിറ്റ് ചെയ്ത വീഡിയോ ഓഡിയോ ഫയലുകൾ യോജിപ്പിച്ച് എക്സ്പോർട്ട് ചെയ്യാനും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.

2025-2026 വർഷത്തെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 3- 6- 2025 നു രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു .വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രസാങ്കേതിക ബോധം വളർത്താൻ വളരെയധികം സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നും നമ്മുടെ സ്കൂളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലിറ്റിൽസ് യൂണിറ്റാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സ്കൂൾ എസ് ഐ ടി സി സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പിന് കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആർ പി ആയി എത്തിയത് മാങ്കടവ് കാർമൽമാത സ്കൂളിലെ സിസ്റ്റർ ജെസ്സി ജോർജ് ആയിരുന്നു. ക്യാമ്പിന്റെ തുടക്കത്തിലെ ആദ്യത്തെ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത് ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തരംതിരിച്ചു ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു .നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റിസോഴ്സ് ഫോൾഡറിൽ ലഭ്യമാക്കിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു പിന്നീട് ഓരോ ഗ്രൂപ്പുകളും നല്ല കണ്ടന്റ് ഉള്ള റീൽസുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളിലെ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഉതകുന്നതായിരുന്നു ഈ സെക്ഷൻ. പിന്നീട് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ് ,ശബ്ദ മിശ്രണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന കുറച്ച് വീഡിയോകൾ ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്ത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളോട് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രമോഷനൽ വീഡിയോ നിർമ്മിക്കാൻ പഠനപ്രവർത്തനം നൽകി. പ്രമോ വീഡിയോ തയ്യാറാക്കാൻ വ്യക്തമായ ഒരു സ്റ്റോറി ബോർഡ് ആദ്യം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോ ചിത്രീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അടുത്തത് വീഡിയോ എഡിറ്റിംഗ് സെഷൻ ആയിരുന്നു വീഡിയോ നിർമാണത്തിൽ ഏറെ പങ്കുവഹിക്കുന്ന ഭാഗമാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മികവുറ്റ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് കുട്ടികൾക്ക് പരിചയപ്പെടുത്തി എങ്ങനെയാണ് കേഡൻ ലൈവ് ഉപയോഗിച്ച് നമുക്ക് ആവശ്യമായ രീതിയിൽ മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യുന്നത് എന്ന് ആർപി മനസ്സിലാക്കി കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെയായിരുന്നു വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ നിരീക്ഷിച്ചത് നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായിരുന്നു. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു ക്യാമ്പിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര ക്ലാസ് നയിച്ച ടീച്ചറിനും കുട്ടികൾക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്ക് ചെയ്യാനുള്ള അസൈൻമെന്റ്കൾ നൽകി 3.45 ഓടെ ക്യാമ്പ് അവസാനിപ്പിച്ചു.

പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും

ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ദിന പ്രസന്റേഷൻ

എല്ലാവർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു .പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് ആചരിക്കാൻ തീരുമാനിച്ചു .പരിസ്ഥിതി മനുഷ്യർക്ക് നൽകിയ എല്ലാറ്റിനെയും ബഹുമാനിക്കാനും അവയ്ക്ക് നന്ദിയുള്ളവരാകാനും അതിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാനും ആണ് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും ആചരിക്കുന്നത്. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചുസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചു .6,7ക്ലാസുകളിലെ കുട്ടികൾക്കാണ് സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചത് .പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഉൾപ്പെടുത്തിയായിരുന്നു പ്രസന്റേഷൻ തയ്യാറാക്കിയത്. പ്രസന്റേഷനോടൊപ്പം തന്നെ കുട്ടികൾ ക്ലാസുകളും എടുത്തു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .വളർന്നുവരുന്ന പുതുതലമുറയിലെ കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ അംഗങ്ങളുടെ ഈ ക്ലാസ്സിലൂടെ സാധിച്ചു.

ഡിജിറ്റൽ അച്ചടക്കം

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ ഡിസിപ്ലിൻ ക്ലാസ്സ്

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 10 -6 -2025 ൽഎൽപി യുപി എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ അച്ചടക്കം എന്ന തീം അനുസരിച്ചു ആയിരുന്നു ക്ലാസുകൾ എടുക്കേണ്ടിയിരുന്നത്. ശാസ്ത്രസാങ്കേതികവിദ്യ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെറിയ പ്രായം മുതലേ കുട്ടികളെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു .ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വഴിതെറ്റുന്ന യുവതലമുറയെ നമുക്ക് ചുറ്റും കാണാൻ കഴിയും .ഇത്തരം സാഹചര്യത്തിൽ വളർന്നുവരുന്ന തലമുറയ്ക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് ബോധം ഉള്ളവരാക്കി മാറ്റാൻ ഉതകുന്ന ക്ലാസുകളും നിർദ്ദേശങ്ങളും നൽകാനാണ് ഒരു ദിവസം അതിനായി മാറ്റിവച്ചത്. കൂമ്പൻപാറ ഫാത്തിമത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കുകയുണ്ടായി. എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്, ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ ഏതൊക്കെയാണ്, മോശമായ ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെ,നല്ല ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെയാണ്, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണദോഷങ്ങൾ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആയിരുന്നു സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കിയത്. ഡിജിറ്റൽ അച്ചടക്കുമായി ബന്ധപ്പെട്ട വീഡിയോകളും സ്ലൈഡിൽ ഉൾപ്പെടുത്തിയിരുന്നു. 10-6-2025 ന് രാവിലെ എല്ലാ ക്ലാസുകളിലെയും ലാപ്‍ടോപ്പുകളിലേക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ കോപ്പി ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു.അന്നേദിവസം ഉച്ചയ്ക്ക് ശേഷം 6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകളും എടുത്തു.ഡിജിറ്റൽ അച്ചടക്കം കുട്ടികളിൽ ഒരു പരിധി വരെ ഉണ്ടാക്കാൻ ഈ ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ് -1

ആനിമേഷൻ1

എൽ.കെ റൊട്ടീൻ ക്ലാസ്സ്

ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ ഈ വർഷത്തെ ആദ്യത്തെ റൊട്ടീൻ ക്ലാസ് 11 -6-25 നു നടന്നു. കഴിഞ്ഞവർഷം പഠിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം തന്നെ കുട്ടികളോട് ചോദിച്ചു ഈ വർഷം അനിമേഷൻ ചെയ്യാൻ സഹായിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് പഠിക്കാൻ പോകുന്നതെന്ന് കുട്ടികളോട് പറഞ്ഞു .ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾക്ക് ആവശ്യമായ റിസോഴ്സ് ഫയലുകൾ എല്ലാവരുടെയും കമ്പ്യൂട്ടറിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി .പിന്നീട് സോഫ്റ്റ്‌വെയർ എടുത്ത് അതിന്റെ ജാലകം പരിചയപ്പെടുകയും അതിലെ വിവിധ ടൂളുകൾ മനസ്സിലാക്കുകയും എക്സ് ഷീറ്റ്സ് എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ആകാശത്ത് പറക്കുന്ന ഒരു വിമാനത്തിന്റെ അനിമേഷൻ ആണ് നമുക്ക് ചെയ്യേണ്ടത് എന്ന് കുട്ടികളോട് പറഞ്ഞു. അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയ ശേഷം അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്‌ -2

അനിമേഷൻ

എൽ.കെ റൊട്ടീൻ ക്ലാസ്സ് അനിമേഷൻ

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാമത്തെ റൊട്ടീൻ ക്ലാസ് 18 -6 -2025 നു നടന്നു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു അനിമേഷൻ നിർമ്മിക്കുന്ന ആക്ടിവിറ്റിയാണ് ഈ ക്ലാസ്സിൽ ആദ്യം ചെയ്തത് മനോഹരമായ ബാഗ്രൗണ്ടിൽ ഒരു വിമാനം പറന്നുപോകുന്ന അനിമേഷൻ ബാഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെ പ്ലേ ആകുന്ന ഒരു അനിമേഷൻ ആണ് കുട്ടികൾ ഈ ക്ലാസിൽ നിർമ്മിച്ചത്. പുതിയ ഒരു സോഫ്റ്റ്‌വെയർ പഠിക്കുന്നതിന്റെ ആകാംക്ഷയും അനിമേഷൻ നിർമ്മിക്കുന്നതിന്റെ താൽപര്യവും കുട്ടികളിൽ ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം

എൽ.കെ ആപ്റ്റിറ്റ്യൂഡ് ടെസ്‍റ്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം

എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം

എൽ.കെ സ്വാതന്ത്ര്യദിനാഘോഷ പങ്കാളിത്തം

78 ാംസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾ തനിയെ ത്രിവർണ പതാകയുടെ നിറങ്ങളിൽ വിശറികൾ ഉണ്ടാക്കുകയും അത് ഉപയോഗിച്ച് മനോഹരമായ ഡിസ്പ്ലേ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു.

സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ

സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു.

സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ അനന്ത സാധ്യതകൾ മനസിലാക്കാൻ ഫ്രീഡം ഫസ്റ്റ് 2025.

ഫ്രീഡം ഫെസ്‍റ്റ് ദിനാചരണം

വിവരസാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ സാമൂഹിക പരിസ്ഥിതിക്കനുസരിച്ച് ഇൻഫർമേഷൻ ടെക്നോളജി വളരെ ഏറെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത വളരെ കുടുതലാണ്. ഇന്നീ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറുകൾ ആണെന്ന് നമുക്കറിയാം. നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെയും നൂതന ആശ്രയനിർമ്മിതയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീ‍ഡം ഫെസ്റ്റ് ആഘോഷങ്ങൾ ഈ വർഷവും സംഘടിപ്പിക്കുകയുണ്ടായി. ഫാത്തിമ മാത സ്ക്കുളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 തീയതി സ്വതന്ത്ര വിജ്ഞാന ഉത്സവം അഥവാ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്ക്കുളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഹാർഡ്‌വെയറുകളെയും പരിചയപ്പെടുത്താനും കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും വിവരസാങ്കേതികവിദ്യയിൽ മുന്നേറുവാനും ഈ വിജ്ഞാന ഉത്സവത്തിന് സാധിക്കട്ടെ എന്ന ആശംസിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്മിസ്ട്രസ് അമ്പിളി മാത്യു ഏവരെ യും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വിജ്ഞാന ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെയും ഈ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ലഭിക്കുന്ന അറിവും സ്കൂളിലുള്ള മറ്റു കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്ന ലിറ്റിൽ കൈറ്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ സിസ്റ്റർ ഏറെ അഭിനന്ദിച്ചു. ഈ സ്വതന്ത്രവിജ്ഞാന ഉത്സവത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഫ്ലാഷ് മോബും ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ പ്രദർശനവും സ്ലൈഡ് പ്രസന്റേഷനും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നും ഈ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിന് മാറ്റുകൂട്ടി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു. തുടർന്ന് ഒരു പിടിഎ മീറ്റിംഗ് നടത്തുകയും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലും കുട്ടികളുടെ ഇടയിലും കുട്ടികളെ റോബോട്ടുകൾ ആയി അണിനിരത്തിയത് ഏറെ ശ്രദ്ധേയമായി. ക്ലബ്ബിന്റെ ലീഡർ ആയ നിതാ നസ്റിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു..സ്വതന്ത്ര സോഫ്‍റ്റ്‍വെയർ എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മനസിലാക്കാൻ ഈ ഫ്രീഡം ഫെസ്റ്റ് ദിനാചരണം കൊണ്ട് സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.

ഇൻഫർമേഷൻ ടെക്നോളജിയുടെ പുതു ലോകം തുറന്നു തന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്

ലിറ്റിൽ 2024 -25 ബാച്ചിലെ കുട്ടികൾക്കായി 1 -11 -2025ൽ ഒരു സ്കൂൾ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ റെജിമോൾ മാത്യു ക്ലാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. സ്ക്രാച്ച്പ്രോഗ്രാമിംഗ്,അനിമേഷൻ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു ക്ലാസ് നടത്തിയത്. മാങ്കടവ് കാർമൽമാത സ്കൂളിലെ കൈറ്റ് മിസ്ട്രസ് സിസ്‍റ്റർ ബിന്ദു സെബാസ്‍റ്റ്യൻ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ ക്ലാസുകൾ ആയിരുന്നു എടുത്തത്. ആദ്യമായി ക്യാമ്പിലെ മഞ്ഞുരുക്കൽ എന്ന വിഭാഗം പ്രവർത്തനമായിരുന്നു.ക്യാമ്പ് രസകരമാക്കാൻ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ സഹായകരമായ രണ്ട് ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയാണ് ചെയ്തത്. അതിനു ശേഷം ഒരു ഗെയിം കുട്ടികളോട് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് റോട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ ഈ ഗെയിം തയ്യാറാക്കേണ്ടത്.ഇതോടൊപ്പം സ്ക്രാച്ച് ബോക്സ് സെക്കൻഡ് ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി ആയിരുന്നു ഗെയിം തയ്യാറാക്കേണ്ടത്. ഉച്ചയ്ക്കുശേഷം അനിമേഷൻ വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിശീലിച്ച ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് അനിമേഷനായി ഉപയോഗിക്കുന്നത്.കുട്ടികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെട്ട് ഈ മേഖലയിലെ വിവിധ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കും. ഇന്ന് എല്ലാ മേഖലകളിലും പ്രചാരണത്തിനായി വീഡിയോകൾ ഉപയോഗിക്കാറുണ്ട് ഓപ്പൺ ടൂൾസിൽ തയ്യാറാക്കിയ ഒരു അനിമേഷന് ആവശ്യമായ രീതിയിൽ ശബ്ദവും ഗ്രാഫിക്സും എല്ലാം കൂട്ടിച്ചേർത്ത് നല്ല രീതിയിൽ ഒരു വീഡിയോ എഡിറ്റ് ചെയ്യാനും ഈ ക്ലാസിൽ പരിശീലനം നൽകി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി 3.30 ന് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ കുട്ടികൾക്ക് എത്രത്തോളം മനസ്സിലായി എന്ന് ബോധ്യപ്പെടാനായി കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകിയിരുന്നു. അസൈൻമെന്റ്കൾ പരിശോധിച്ച ശേഷം നാല് കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും നാലു കുട്ടികളെ അനിമേഷൻ വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് ആയി തിരഞ്ഞെടുത്തു. ഒരുപാട് പുതിയ അറിവുകൾ കുട്ടികൾക്ക് ലഭിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇതെന്ന് നിസ്സംശയം പറയാൻ സാധിക്കും.

സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക്

കുടുംബശ്രീ അയൽക്കൂട്ട സന്ദ‌ർശനം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി.

കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ

സ്‍പെഷ്യൽ സ്ക്കൂൾ വിസിറ്റ്

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്.

അംഗൻവാടിയിലെ കുരുന്നുകളോടൊപ്പം ഒരു ദിനം

അംഗൻവാടി സന്ദർശനം

കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 6- 11 -2025ൽ അടിമാലിയിലെ ഉദയ അംഗനവാടി സന്ദർശിക്കുകയുണ്ടായി. കുരുന്നുകൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്ന കുരുന്നുകളെ വളരെ പെട്ടെന്ന് തന്നെ കൂട്ടാക്കിയെടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. പിന്നീട് വിവിധ ഗെയിമുകൾ, വീഡിയോ പ്രദർശനങ്ങൾ ആക്ഷൻ സോങ്സ്, കെ ലെറ്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ടൈപ്പിംഗ് ജി കംപ്രൈസിലെ വിവിധ ഗെയിമുകൾ എന്നിവയിലെല്ലാം കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകി. കുഞ്ഞുങ്ങൾ വളരെ ശ്രദ്ധയോടും ആകാംക്ഷയോടും ആയിരുന്നു ഓരോ വിഭാഗത്തിലും ഉള്ള പരിശീലനത്തിൽ പങ്കുചേർന്നത്.കമ്പ്യൂട്ടറിന്റെ മൗസ്,കീബോർഡ് എന്നിവയുടെ ഉപയോഗം എല്ലാം കുഞ്ഞുങ്ങൾക്ക് അംഗങ്ങൾ മനസ്സിലാക്കി കൊടുത്തു. ടക്സ് പെയിന്റിംഗ് പോലെയുള്ള കളറിംഗ് സോഫ്റ്റ്‌വെയർ വളരെ താല്പര്യത്തോടെയാണ് കുഞ്ഞുങ്ങൾ പരിശീലിച്ചത്. സാങ്കേതികവിദ്യകൾ അനുദിനം വികസിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അംഗൻവാടി മുതലേ കുഞ്ഞുങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. അംഗനവാടിയിലെ കുരുന്നുകൾ വളരെ പെട്ടെന്നാണ് കൃത്യമായ മൗസ് ബാലൻസോടെ ലാപ്ടോപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. വിജ്ഞാനവും കളിചിരികളും സ്നേഹവും നിറഞ്ഞ കുറച്ചു മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷമാണ് അംഗങ്ങളും അധ്യാപകരും അംഗൻവാടിയിൽ നിന്നും മടങ്ങിയത് കുഞ്ഞുങ്ങൾക്കായി മിഠായുടെ മധുരവും നൽകിയാണ് അവിടെ നിന്ന് പോന്നത്.

കുറത്തിക്കുടി സ്കൂളിലെ കുരുന്നുകൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

കുറത്തിക്കുടി സ്ക്കൂൾ സന്ദർശനം

മൂത്താശേരി മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയതകൊണ്ട് അനുഗ്രഹീതമായ കുറത്തിക്കുടിയിലെ വിദ്യാലയത്തിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് സംഘങ്ങളും അധ്യാപകരും ഇവിടത്തെ കുരുന്നുകളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ലിറ്റിൽ കൈറ്റ് വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷിബു,മേഘാ ബാബു, നിയ ബേസിൽ, നിയാ ഫാത്തിമ,കീർത്തന എസ് നായർ,ആഷ്‌ലി ജോമോൻ,ബ്ലെസി ബൈജു, എൽസ റോസ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മലയാളം ടൈപ്പിംഗ്‌, കാർട്ടൂൺ, ജിയോജിബ്ര, പ്രസന്റേഷൻ, മൊബൈൽ ആപ്പുകൾ, ജി കമ്പ്രെസ്സ് ഗെയിം, കുട്ടികൾ തന്നെ തയ്യാറാക്കിയ ഗെയിമുകൾ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലെല്ലാം കുറത്തിക്കുടി സ്കൂളിലെ കുട്ടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി പങ്കുചേർന്നു. കമ്പ്യൂട്ടർ പോലെയുള്ള നൂതന ഉപകരണങ്ങൾ അത്ര പരിചിതമില്ലാത ഇവിടത്തെ സാഹചര്യത്തിൽ ഫാത്തിമ മാതായിലെ അംഗങ്ങളുടെ ഇടപെടൽ മൂലം ഇവിടുത്തെ കുട്ടികളെസാങ്കേതികവിദ്യയുടെ നൂതന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും പഠനോപകരണങ്ങളും ഫാത്തിമ മാതാ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു,കൈറ്റ് മിസ്ട്രെസ്മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു,സുജ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകനായ മുരളി മാഷിന് കൈമാറി.ക്രിസ്മസ് കരോൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളും അധ്യാപകരും ചുവടുവെച്ചു.ക്രിസ്മസ് കേക്കിന്റെ മധുരവും ക്രിസ്മസ് സന്ദേശവും കുറത്തികുടിയിലെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും പകർന്നു നൽകിയാണ് ഫാത്തിമ മാതായിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും യാത്രയായത്.

മൊബൈൽ ആപ്പ് നിർമ്മാണം 1

25-6-2025 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു. മൊബൈൽ ആപ്പ് നിർമ്മാണത്തെക്കുറിച്ച് ആയിരുന്നു ഇന്നത്തെ ക്ലാസ്. ഈ കാലഘട്ടത്തിൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഒരുപാട് മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെയുള്ള ഒരു ആപ്ലിക്കേഷൻ കുട്ടികൾക്കും നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഒരുപാട് കൗതുകം തോന്നി. മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണെന്നുള്ള അറിവ് കുട്ടികൾക്ക് നൽകി. എം ഐ ടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നത് എന്നും ആ സോഫ്റ്റ്‌വെയറിന്റെ ജാലകം എങ്ങനെയാണെന്നും സിസ്റ്റർ ഷിജി മോൾ മാത്യു കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. നമുക്ക് നിർമ്മിക്കേണ്ടത് ബോഡി മാസ് ഇൻഡക്സ് കണ്ടുപിടിക്കേണ്ട ആപ്പാണ് എന്നും കുട്ടികളോട് പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് കാൽക്കുലേറ്റ് ചെയ്യുന്ന ആപ്പ് എങ്ങനെയാണ് നിർമ്മിക്കേണ്ടത് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അടുത്ത ക്ലാസ്സിൽ മൊബൈൽ ആപ്പിന്റെ നിർമ്മാണം കൂടുതൽ വിശദമായി പഠിപ്പിക്കാം എന്ന് പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

മൊബൈൽ ആപ്പ് ക്ലാസ്സ് 2

3-7-2025 ൽ മൊബൈൽ ആപ്പ് നിർമാണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ക്ലാസ്സ് നടന്നു. ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം എന്നും ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാം എന്നും അമ്പിളി ടീച്ചർ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അമേരിക്കയിലെ മസാച്ചു സെട്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത എം ഐ ടി ആപ്പ് ഇൻവെന്റർ ലളിതമായ കോഡ് ബ്ലോക്കുകൾ കൊണ്ട് മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആണെന്നും അമ്പിളി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എം ഐ ടി ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകവും കമ്പോണൻസും എന്താണെന്നും ഓരോ കമ്പോണന്റും പ്രവർത്തിക്കാൻ കോഡുകൾ വേണമെന്നും ഇതിനായി ബ്ലോക്ക് ജാലകം ആണ് ഉപയോഗിക്കേണ്ടത് എന്നും ഈ ക്ലാസിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നാം നിർമ്മിക്കുന്ന ആപ്പുകൾ സ്മാർട്ട്ഫോണുകളിൽ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് പരിചയപ്പെടുത്തി. എമുലേറ്റർ ഉപയോഗിച്ച് ഒരു ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നും പറഞ്ഞുകൊടുത്തു. പിന്നീട് മൊബൈൽ ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാം എന്നും കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനമായി കുട്ടികളോട് ഒരു ആപ്പ് നിർമിക്കാനും പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

നിർമ്മിത ബുദ്ധി ക്ലാസ്സ്1

23- 7- 2025 ൽ ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ അഞ്ചാമത്തെ ക്ലാസ് നടന്നു.ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി എന്ന വിഷയത്തെപ്പറ്റി ആയിരുന്നു ക്ലാസ് നടന്നത്. മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും കൂടുതൽ വേഗത്തിലും കൃത്യമായും ചെയ്യാൻ യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും സാധിക്കും എന്ന് നമുക്കറിയാം. എന്നാൽ സ്വയം ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെയാണ് നിർമ്മിത ബുദ്ധിയിലൂടെ കണ്ടുപിടിക്കുന്നത്. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ക്രിക്കറ്റ് കളിയിൽ എൽ ബി ഡബ്ല്യു ആകുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാര ഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു .ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. 1956 ജോൺ മക്കാർത്തി എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഹാർഡ് മൌത്തി കോളേജിൽ വച്ച് നടന്ന ഒരു ശിൽപ്പശാലയിലാണ് നിർമ്മിത ബുദ്ധി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ജോൺ മക്കാർത്തിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി കണക്കാക്കുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇന്ന് നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. നിർമ്മല ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയിക്കാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം ആണ് എ ഐ ആപ്ലിക്കേഷൻ ഗെയിംസ് എന്നും അത് നമ്മുടെ കമ്പ്യൂട്ടറിലെ റിസോഴ്സ് ഫോൾഡറിൽ ഉണ്ട് എന്നും അത് കളിച്ചു നോക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളും ഉപകരണങ്ങളും കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

നിർമ്മിത ബുദ്ധി ക്ലാസ് -2

നിർമ്മിത ബുദ്ധി എന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ക്ലാസ്സ് 13 -8 -2025ൽ നടന്നു. കൈറ്റ് മിസ്ട്രസ് ആയ അമ്പിളി മാത്യു ആയിരുന്നു ക്ലാസ് നയിച്ചത്. ചാറ്റ് ജിപിടി എന്ന പുതിയ ആപ്ലിക്കേഷൻ എന്താണെന്നും അതിന്റെ ഉപയോഗ രീതി എങ്ങനെയാണെന്നും ആയിരുന്നു ഈ ക്ലാസിൽ വിശദീകരിച്ചത്. മനുഷ്യന്റെ സ്വാഭാവിക ഭാഷ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ചാറ്റ് ജി പി ടിക്ക്സാധിക്കും എന്നും സ്വന്തമായി കഥകളും കവിതകളും എഴുതാൻ വരെ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി എങ്ങനെ കൃത്യമായ രീതിയിൽ ഉപയോഗിക്കണം എന്ന അവബോധം കുട്ടികൾക്ക് ഈ ക്ലാസ്സിലൂടെ ലഭിച്ചു. നാം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും മിക്കവാറും കൃത്യമായ ഉത്തരങ്ങൾ നൽകാനും ചാറ്റ് ജി പി ടി ക്കു കഴിയും. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മേഖലകൾ കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

ഇലക്ട്രോണിക്സ്

6-10-2025 ാംതീയതി ഇലക്ട്രോണിക്സ് ന്റെ ക്ലാസ്സ്‌ ആയിരുന്നു.ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന എ ൽ. ഇ. ഡി ബ ൾ ബുകളെ കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിശോധിച്ച് ഇൻകാന്റസെന്റ് ബൾബ്, ഫ്ലോറസെന്റ് ബൾബ്, എ ൽ. ഇ. ഡി ബൾബ് എന്നിവയുടെ ചിത്രം കാണിച്ചു അവയെ പരിചയപെടുത്തുന്നു. കുറഞ്ഞ പവറിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ എ ൽ. ഇ. ഡി ബൾ ബുകളാണ് നമ്മുടെ വീടുകളിൽ കൂടുതൽ ഉപയോഗിക്കുന്നതെന്നു കുട്ടികളെ കൊണ്ട് പറയിപ്പിക്കാൻ സാധിച്ചു. ഒരു എ ൽ. ഇ. ഡി ബൾബിന്റെ ഘടനയുടെ ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. എ ൽ. ഇ. ഡി, റെസിസ്റ്റർ, പവർ സോഴ്സ്, ബ്രെഡ് ബോർഡ്, ജമ്പർ വയറുകളും ഉപയോഗിച്ച് ഒരു എ ൽ. ഇ. ഡി തെളിയിക്കുന്നതെങ്ങ്നെയെന്നു കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു. ഓരോ ഗ്രൂപ്പിലും ഒരു എ ൽ. ഇ. ഡി തെളിയിക്കാൻ ആവശ്യമായ ഘടകങ്ങൾ നൽകി എൽ. ഇ. ഡി തെളിയിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ വിശദീകരണ ങ്ങളും സഹായവും അധ്യാപകർ നൽകി.

റോബോട്ടിക്സ് ക്ലാസ്സ്-1

10-10-2025ാംതീയതി റോബോട്ടുകളെ പരിചയപ്പെടുത്തുന്ന ക്ലാസ്സ്‌ ആയിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവം റോബോട്ടുകളെ കുറിച്ച് ആശയവിനിമയം നടത്തി. സിനിമയിൽ കണ്ടിട്ടുള്ള റോബോട്ടുകളെക്കുറിച്ച് വളരെ നന്നായി അവർ ചർച്ച ചെയ്തു. ഒരു റോബോട്ടിന്റെ പ്രധാന ഘടകങ്ങൾ, റോബോട്ടുകൾ പ്രവർത്തി ക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ ഇവയുടെ നിർമാണ രഹസ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് അമ്പിളി ടീച്ചർ വിശദമാക്കി. റോബോട്ടിന്റെ പ്രധാന ഭാഗങ്ങൾ വിശദീകരിക്കുന്ന ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. റോബോട്ടുകൾ ചുറ്റുപാടിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഇലക്ട്രോണിക് സെൻസറുകളെ ചിത്രങ്ങൾ കാണിച്ച് പരിചയപ്പെടുത്തി. റോബോട്ടുകളുടെ ചലനം, റോബോട്ടുകളുടെ പ്രവർത്തങ്ങളെ നിയത്രിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളെയും ചിത്രങ്ങൾ ഉപയോഗിച്ച് പരിചയപ്പെടുത്തി. കുട്ടികളുടെ മുഖത്തെ അതിശയഭാവവും പുതുതായി മനസിലാക്കിയ ആശയങ്ങളെക്കുറിച്ചുള്ള കൗതുകവും അദ്ധ്യാപകരിൽ സന്തോഷം ഉളവാക്കി..

റോബോട്ടിക്സ്-ക്ലാസ് 2

17-10-2025ൽ റോബോട്ടിക്സിന്റെ രണ്ടാമത്തെ ക്ലാസ്സ് ആയിരുന്നു. ആദ്യത്തെ ക്ലാസിൽ പലതരം റോബോട്ടുകൾ പരിചയപ്പെട്ടു രണ്ടാമത്തെ ക്ലാസ്സിൽ ഒരു റോബോട്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകളുടെ കാഴ്ച ,കേൾവി എന്നിവയൊക്കെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിവിധതരം സെൻസറുകളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകൾ ചുറ്റുപാടുകളിൽ നിന്ന് വിവരങ്ങൾ ,പ്രകാശം, ശബ്ദം ,താപം എന്നിവയെല്ലാം സ്വീകരിക്കുന്നത് വിവിധ ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ചാണ്. ഡി ഐ ആർ സെൻസർ,ഐആർ സെൻസർ,റെയിൻ സെൻസർ,ഫ്ലെയിം സെൻസർ, സെൻസർ, എൽഡി ആർ സെൻസർ എന്നിങ്ങനെയുള്ള പലതരം സെൻസറുകളെക്കുറിച്ചും ഈ ക്ലാസ്സിൽ മനസ്സിലാക്കിക്കൊടുത്തു.

റോബോട്ടിക്സ് ക്ലാസ്-3

29-10-2025ൽ റോബോട്ടിക്സിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു .റോബോട്ടുകളുടെ ചലനത്തെപ്പറ്റിയായിരുന്നു ഇന്നത്തെ ക്ലാസ് .കൺട്രോൾ യൂണിറ്റിൽ നിന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ രീതിയിൽ എഫക്ടറുകൾ ചലിപ്പിച്ചാണ് റോബോട്ടുകൾ കൊണ്ട് പ്രവർത്തി ചെയ്യിപ്പിക്കുന്നത് .റോബോട്ടുകളുടെ ചലനം സാധ്യമാക്കുന്ന ആക്ടിവേറ്ററുകൾ ഊർജ്ജത്തെ അനുയോജ്യമായ ചലനം ആക്കി മാറ്റുന്നു.റോബോട്ടുകളുടെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം അതിലുള്ള കൺട്രോളർ ഐസികളാണ് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.മൈക്രോ കൺട്രോളർ എന്തൊക്കെയാണെന്നുംഅതിന്റെ ഭാഗങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്ക് ഈ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു. പലതരം റോബോട്ടുകളെ കുറിച്ച് കുട്ടികൾ തനിയെ കണ്ടെത്തി കൂടുതൽ മനസ്സിലാക്കണമെന്ന് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

റോബോട്ടിക് ക്ലാസ്-4

31-10-2025 ലെ ക്ലാസിൽ റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ചിത്രീകരണം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പിന്നീട് ആ ചിത്രീകരണത്തിൽ വിട്ടു പോയിരിക്കുന്ന ഭാഗങ്ങൾ പൂർത്തിയാക്കാനും പറഞ്ഞു. നമുക്കും കുഞ്ഞു കുഞ്ഞു റോബോട്ടുകൾ ഉണ്ടാക്കാൻ സാധിക്കും എന്നും അതിനായുള്ള ഉപകരണങ്ങൾ ലഭ്യമായ ഒരു കിറ്റ് നമുക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനെപ്പറ്റി വിശദമായി അടുത്ത ക്ലാസ്സിൽ പഠിക്കാം എന്നും പറഞ്ഞ് ഇന്നത്തെ ക്ലാസ് സമാപിച്ചു. റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ഒരു ക്ലാസിലൂടെ സാധിച്ചു.

റോബോട്ടിക്സ് ക്ലാസ് -5

റോബോട്ടിക്സിനെ പറ്റിയുള്ള അഞ്ചാമത്തെ ക്ലാസ്സിൽ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയാണ് ചെയ്തത്. റോബോട്ടിക് കിറ്റിലുള്ള ആർഡിനോ ബോർഡ് പരിശോധിച്ചു അതിന്റെ ഭാഗങ്ങൾ മനസ്സിലാക്കി കൊടുത്തു.ആർഡിനോ കിറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മൈക്രോ കൺട്രോളർ, ഡിജിറ്റൽ പിൻസ്,അനലോഗ് പിൻസ്, പവർ പിൻസ്,യുഎസ്ബി,എക്സ്റ്റേണൽ പവർ ജാക്ക് എന്നിവയെല്ലാം ആർഡിനോയുടെ പ്രവർത്തനത്തിന് ആവശ്യമായ ഭാഗങ്ങൾ ആണെന്ന് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

റോബോട്ടിക്സ് ക്ലാസ് -6

21-11-2025ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

ഇ-വേസ്റ്റ് കളക്ഷനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

എൽ.കെ ഇ വേസ്‍റ്റ് കളക്ഷൻ

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വേസ്റ്റ് ശേഖരണം നടന്നു. ശാസ്ത്ര സാങ്കേതികവിദ്യയും ഇൻഫർമേഷൻ ടെക്നോളജിയും വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാമെല്ലാം ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നാമിന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അതുവഴിയുള്ള മാലിന്യങ്ങളും വളരെയധികം നമ്മുടെ സമൂഹത്തിൽ കൂടുന്നുണ്ട്. ഇലക്ട്രോണിക് വേസ്റ്റുകളുടെ നിർമ്മാർജ്ജനം വളരെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ വീട്ടിലേയും അവരുടെ പരിസരത്തുള്ള വീടുകളിലെയും ഈ വേസ്റ്റുകൾ ശേഖരിക്കുകയും അത് കുട്ടികൾ തന്നെ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി സ്കൂളിലെയും കുട്ടികളുടെ വീടുകളിലും പരിസരങ്ങളിലും കൂടിക്കിടക്കുന്ന ഈ വേസ്റ്റുകളെ ഫലപ്രദമായി നിർമാർജനം ചെയ്യാൻ സാധിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് -ആനിമേഷൻ

എൽ.കെ സബ് ജില്ല ക്യാമ്പ്

ലിറ്റിൽ കൈറ്റിന്റെ അടിമാലി സബ്ജില്ല ക്യാമ്പ് 31 -12- 2016, 1-1-2026 എന്നീ ദിവസങ്ങളിൽ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ രണ്ട് കുട്ടികൾ പങ്കെടുത്തു. അനിമേഷൻ വിഭാഗത്തിലെ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത് അരുൺ സാറും ഷിജി ടീച്ചറും ആയിരുന്നു. അടിമാലി സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ അനിമേഷൻ എന്ന മേഖലയെ കുറിച്ച് പുതിയ അറിവുകൾ പകർന്നു നൽകി. ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള പുതിയ റ്റൂളുകളെ കുറിച്ചും ചിത്രങ്ങൾക്കും മൃദുവായ ചലനം ലഭിക്കാൻ ഇടയ്ക്കുള്ള ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കണമെന്നും ഓപ്പൺ ടൂൻസിൽ പഠിപ്പിച്ചു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതൽ അറിവുകൾ ഈ ക്യാമ്പിൽ നിന്നും നേടാനായി. കഥാപാത്രങ്ങളുടെ സംസാരത്തിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കാനും പഠിപ്പിച്ചു. അനിമേഷൻ എന്ന മേഖലയെ കുറിച്ചും ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും കൂടുതൽ അറിവുകൾ നേടാൻ ഈ ക്യാമ്പിൽ നിന്ന് കുട്ടികൾക്ക് സാധിച്ചു.

ലിറ്റിൽ കൈറ്റ് സബ്ജില്ലാ ക്യാമ്പ്- പ്രോഗ്രാമിംഗ്

എൽ.കെ സബ്‍ജില്ല ക്യാമ്പ് പ്രോഗ്രാമിംഗ്

അടിമാലി സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമ്പ് 31 -12 -2025 , 1-1-2026 എന്നീ ദിവസങ്ങളിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ വെച്ച് നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്.ക്യാമ്പിൽ പ്രോഗ്രാമിംഗ് എന്ന മേഖലയെ കുറിച്ച് പുതിയ ഒരുപാട് അറിവുകൾ പകർന്നു കിട്ടി. സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പലതരം ഗെയിമുകൾ ഉണ്ടാക്കുന്നതെങ്ങനെയെന്നും അതുപോലെ അനിമോമീറ്റർ എങ്ങനെയാണ് ഉണ്ടാക്കാൻ സാധിക്കുന്നത് എന്നും പഠിപ്പിച്ചു ആർഡിനോ കിറ്റ് ഉപയോഗിച്ച് എങ്ങനെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നും പഠിപ്പിച്ചു തന്നു.പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ട ഒരുപാട് പുതിയ കാര്യങ്ങൾ ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് പഠിക്കാൻ സാധിച്ചു.

സൃഷ്ടി സ്‍പെഷ്യൽ സ്ക്കൂൾ സന്ദർശനം

സൃഷ്‍ടി സ്പെഷ്യൽ സ്ക്കൂൾ സന്ദർശനം

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാർ ടാറ്റ ട്രസ്റ്റിന്റെ കീഴിലുള്ള സൃഷ്ടി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി.'സൃഷ്ടി 'എന്നത് പ്രകൃതിയെയും സൃഷ്ടിപരമായ കഴിവുകളെയും ഒരുമിപ്പിക്കുന്ന ഒരു സംരംഭമാണെന്ന് ഈ സ്പെഷ്യൽ സ്കൂളും ഈ സ്പെഷ്യൽ സ്കൂളിനോട് ചേർന്നുള്ള യൂണിറ്റുകളും സന്ദർശിച്ചതിലൂടെ വ്യക്തമായി. മൂന്നാർ മേഖലയിലെ വൈകല്യമുള്ള യുവതി യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുന്ന പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സാമൂഹിക സംരക്ഷണം കൂടിയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.വൈകല്യമുള്ള കുട്ടികൾക്കായുള്ള സ്കൂളാണ് ഇത്.സുരക്ഷിതമായ പഠന അന്തരീക്ഷം ഇവിടെ കുട്ടികൾക്ക് നൽകുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തുകയും അതിൽ അവർക്ക് കൂടുതൽ നൈപുണ്യം നേടാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയും അതിലുള്ള വിദ്യാഭ്യാസം കൂടുതൽ നൽകുകയും അതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. കുട്ടികളെ ആത്മവിശ്വാസം ഉള്ളവർ ആക്കാനും സ്വതന്ത്രമായ ജീവിക്കാൻ കഴിയുന്ന യുവതി യുവാക്കൾ ആക്കാനും ഇവിടുത്തെ അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നത് നമുക്ക് കാണുവാൻ സാധിക്കും. ഏകദേശം 30 ഓളം കുട്ടികൾ ഇവിടെ ഇങ്ങനെയുള്ള വിദ്യാഭ്യാസം നേടുവാനായി എത്തുന്നുണ്ട്. ഇവരെ നാല് സെക്ഷനുകൾ ആയി തിരിച്ച് ഇവർക്ക് ക്ലാസുകൾ നൽകിവരുന്നു. ഓരോ സെക്ഷനിലും ഇവർ നേടേണ്ട അറിവുകൾ നേടി എന്ന് ഉറപ്പുവരുത്തിയ ശേഷം ഇവരെ അടുത്ത സെക്ഷനിലേക്ക് പ്രമോട്ട് ചെയ്യുന്നു. ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായതിനു ശേഷം ഇവിടെത്തന്നെ ഇവർക്ക് തൊഴിലവസരങ്ങൾ നൽകുകയും ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു.ചെടികൾ നനയ്ക്കാനും ലാഖ് കോച്ചിംഗ് ഇൻഡിഗോ മുതലായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം ബേക്കറി പച്ചക്കറിത്തോട്ടം തുടങ്ങിയ പല മേഖലകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ ഈ സംരംഭത്തിലൂടെ കഴിയുന്നു.നിസ‌ർഗ എന്ന ജാം പ്രിസർവ് നിർമ്മിക്കുന്ന യൂണിറ്റ് ആണിത്. ഹൈറേഞ്ച് സ്ട്രോബെറി റിസർവ് എന്ന ഉത്പന്നമാണ്. ഈ യൂണിറ്റിന്റെ പ്രസിദ്ധമായ ഉൽപ്പന്നം കൃത്രിമ നിറങ്ങൾ ഇല്ല അധിക പ്രിസർവേറ്റീവ് ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ആരണ്യ നാച്വറൽ എന്ന വിഭാഗം പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുന്ന യൂണിറ്റ് ആണിത്.വസ്ത്രങ്ങൾ, വീട്ടുപയോഗ തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കുന്നു.ബ്ലോക്ക് പ്രിന്റിംഗ് എന്നിവയാണ് ഉപയോഗിക്കുന്ന രീതികൾ തരങ്ങളും ഇതിൽ ഉൾപ്പെടുന്നു.അതുല്യ പേപ്പർ സ്റ്റുഡിയോ കൈത്തറി രീതിയിൽ പേപ്പർ നിർമ്മിക്കുന്ന യൂണിറ്റ് ആണിത്. മരം ഉപയോഗിക്കാത്ത പേപ്പർ ആണ് ഇവിടെ നിർമ്മിക്കുന്നത്.വാഴ തണ്ട്, പുല്ല്,കാട്ടിൽ നിന്നുള്ള നാരുകൾ എന്നിവ ഉപയോഗിച്ചാണ് ഈ യൂണിറ്റിൽ പേപ്പർ നിർമ്മിക്കുന്നത്. ഈ പേപ്പർ ഉപയോഗിച്ച് സ്റ്റേഷനറി സാധനങ്ങൾ, ഹോം ഡെക്കർ, അതുപോലെ മനോഹര ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നു.ഇവിടെയുള്ള കുട്ടികൾക്ക് വേണ്ട സഹകരണങ്ങളും മെന്റൽ സപ്പോർട്ട് കൊടുക്കുവാനും നമ്മുടെ ലിറ്റിൽ കുട്ടികൾക്ക് ഇതുപോലുള്ള കുട്ടികൾ കുട്ടികളുടെ കഴിവുകൾ കണ്ട് മനസ്സിലാക്കുവാനും ഏത് സാഹചര്യങ്ങളും ജീവിതത്തിൽ അനുകൂലമാക്കണമെന്ന് ഒരു ചിന്ത കൂട്ടുകളിൽ ഉളവാക്കുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമായിരുന്നു സ്പെഷ്യൽ സ്കൂൾ സന്ദർശനം.വിവിധ പ്രവർത്തനങ്ങൾ സംവാദങ്ങൾ കളികൾ മാർഗനിർദ്ദേശ സെക്ഷനുകൾ എന്നിവയിലൂടെ കുട്ടികളെ സ്വയം വിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രേരിപ്പിക്കുന്നത് തരത്തിലുള്ള ഒരു സന്ദർശന പരിപാടിയായിരുന്നു ഇത് ഈ പരിപാടി കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകമായി.ഇത് നമ്മുടെ കുട്ടികൾക്കും അതുപോലെ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും പ്രചോദനകരവും ഉപകാരപ്രദവും ആയിരുന്നു.സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ വിവിധ കഴിവുകളുടെ ഫലങ്ങളായ പ്രോഡക്ടുകൾ വാങ്ങി അവർക്ക് ഒരു കൈത്താങ്ങ് ആകുവാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

ഇവിടുത്തെ അവരുടെ ക്രിയേറ്റിവിറ്റി പുറത്തറിയിക്കുവാനായി നമ്മുടെ കുട്ടികൾ കുട്ടികളാൽ കഴിയുന്ന രീതിയിൽ ഈ പ്രൊഡക്ടുകളെ ഫ്രണ്ട്സ്ഫാമിലി ഗ്രൂപ്പുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും അങ്ങനെ അവരുടെ സംരംഭം കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നും നമ്മുടെ കുട്ടികൾ ഈ സന്ദർശനത്തിലൂടെ തീരുമാനിക്കുകയും ചെയ്തു.നമ്മുടെ സ്കൂളിലെ 42 കുട്ടികളും 3 അധ്യാപകരും ഈ സ്പെഷ്യൽ സ്കൂൾ സന്ദർശനത്തിൽ പങ്കെടുത്തു.സൃഷ്ടി സ്പെഷ്യൽ സ്കൂളിലേക്ക് വെറുമൊരു സന്ദർശനം മാത്രമല്ല ഫാത്തിമ മാതാ ലിറ്റിൽ കൈറ്റ്സ് നടത്തിയത് അവർക്ക് തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ കൂടി ചെയ്തു കൊടുത്തു. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് അവരുടെ പ്രോഡക്ടുകൾ ഓൺലൈനായി എങ്ങനെ വിറ്റഴിക്കാം എന്നതിനെപ്പറ്റി ഒരു ക്ലാസ് എടുത്തു കൊടുക്കുകയും അതിന്റെ ഭാഗമായി ഒരു വെബ്സൈറ്റ് തയ്യാറാക്കി നൽകുകയും ചെയ്തു പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി പ്രവർത്തിക്കുന്ന സൃഷ്ടി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്കാകുന്ന സഹായം കൊടുക്കാൻ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്ഥ്യത്തിൽ ആണ് ഫാത്തിമ മാതാ ലിറ്റിൽ കൈറ്റ്സ് ടീം പടിയിറങ്ങിയത്.

എക്സ്പെർട്ട് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് 2023- 24 ബാച്ചിലെ കുട്ടികൾക്കായി 8- 12 -2015 ഒരു എക്സ്പെർട്ട് ക്ലാസ് നടന്നു. അടിമാലി എസ്എൻഡിപി സ്കൂൾ അധ്യാപകനും എൻജിനീയറും ആയ അജയ് സാറായിരുന്നു ക്ലാസ് നയിച്ചത്. എ ഐ, ചാറ്റ് ജി പി ടി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് സെൻസറുകൾ തുടങ്ങിയ നൂതന ആശയങ്ങളും അതിന്റെ പ്രസക്തിയും അത് ഉപയോഗിക്കേണ്ട മേഖലകളും വളരെ വിശദമായിത്തന്നെ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലാസിന് സാധിച്ചു. എൽഇഡി ബൾബുകളുടെ പ്രകാശനം എൽഇഡി ഉപയോഗിച്ച് നിർമിക്കാവുന്ന പലതരം ഉപകരണങ്ങൾ ഡ്രോൺ ചെറിയ ചെറിയ റോബോട്ടുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ആർഡിനോ യൂനോ ഉപയോഗിച്ചുള്ള റോബോട്ടിക് ആക്ടിവിറ്റുകളും കുട്ടികളെ കൊണ്ട് ചെയ്യിച്ചു. ആർഡിനോ കിറ്റ് എന്താണെന്നും അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതൊക്കെയാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടിക്സ് പോലെയുള്ള നൂതന ടെക്നോളജികൾ വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ റോബോട്ടിക്സിനെ കുറിച്ചുള്ള ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.സാർ നിർമ്മിച്ച സ്പൈഡർ റോബോട്ടിനെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ആർഡിനോ കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച മറ്റു പല ഉപകരണങ്ങളും സാർ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. വളരെ കൗതുകത്തോടെ ആയിരുന്നു കുട്ടികൾ ക്ലാസിൽ ഇരുന്നത് റോബോട്ടിക്സിനെ പറ്റി ഒരുപാട് അറിവുകൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്നും ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ്

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ്

2025- 26 വർഷത്തെ ക്ലബ്ബിന്റെ ഫീൽഡ് ട്രിപ്പ് മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിലേക്ക് ആയിരുന്നു. സ്കൂളിൽ നിന്നും ആരംഭിച്ച ഈ യാത്ര യിൽ തന്നെ തേയിലത്തോട്ടo സന്ദർശിച്ചുകൊണ്ട് രണ്ടാം മൈൽ പള്ളിവാസൽ വഴിയിലൂടെ മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ചായയിലകൾ എങ്ങനെ ശേഖരിക്കുന്നു എന്ന് നേരിൽ കണ്ട് മനസ്സിലാക്കി.തുടർന്ന് ഫാക്ടറിയിൽ എത്തിച്ചേരുമ്പോൾ ചായ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദീകരണം നൽകി. മൂന്നാറിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതിന്റെ ചരിത്രവും ഇന്നേവരെ തോട്ടങ്ങളെ പരിപാലിച്ചതിന്റെ പ്രക്രിയകളും ടാറ്റാ കമ്പനി അത് എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു എന്നും 10 മിനിറ്റ് നേരത്തെ വീഡിയോയിലൂടെ കുട്ടികൾക്കും അധ്യാപകർക്കും വ്യക്തമാക്കി തന്നു. ഒപ്പം തന്നെ ഫാക്ടറിയിൽ ചായ ഇലകൾ ഉണക്കുന്ന വിധം,ചുരുട്ടുന്ന പ്രക്രിയ, ഫെർമെന്റേഷൻ, ഉണക്കൽ,ഗ്രേഡിങ്, പാക്കിങ് എന്നിവ കാണാനുള്ള അവസരവും കുട്ടികൾക്ക് നൽകി.കുട്ടികൾ വളരെ ശ്രദ്ധയോടെ അവ നിരീക്ഷിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന യെന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ ആയിട്ട് സാധിച്ച സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് മുൻകൂട്ടി വിശദീകരിച്ചു കൊടുത്തു. ഈ തേയില ചെടികളിൽ നിന്നും പലതരത്തിലുള്ള, പല രുചികളിലുള്ള ചായപ്പൊടികൾ നിർമ്മിക്കാം എന്ന് ഉള്ള അറിവ് കുട്ടികളെ അത്ഭുതപ്പെടുത്തി അത് തിരിച്ചറിയാൻ വേണ്ടി തന്നെ കുട്ടികൾക്ക് പല രുചിയിലുള്ള ചായകൾ വാങ്ങി നൽകുകയും മൂന്നാറിന്റെ തണുപ്പ് കാലാവസ്ഥയിൽ അവർ ആ രുചികൾ വളരെ ആസ്വദിക്കുകയും ചെയ്തു. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും നൽകി. തുടർന്ന് ടീ ഫാക്ടറിയിലെ പരിസര ശുചിത്വം, തൊഴിലാളികളുടെ ജോലി രീതി എന്നിവയെ കുറിച്ച് ചർച്ച നടത്തി.അവസാനം സന്ദർശനത്തിൽ നിന്ന് ലഭിച്ച അറിവുകൾ കുട്ടികൾ പങ്കുവെച്ചു.ഈ ഫീൽഡ് ട്രിപ്പ് പഠനത്തെ കൂടുതൽ അനുഭവവും ആസ്വാദ്യകരവും ആക്കി.. ഈ യാത്ര ഒരു ഫീൽഡ് ട്രിപ്പ് മാത്രമായി ഒതുക്കാതെ കുട്ടികൾക്ക് വളരെ ആസ്വാദ്യകരമാക്കാൻ വേണ്ടി മൂന്നാറിന്റെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുകയും ഒപ്പം മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കുകയും ഷോപ്പിങ്ങിന് അവസരം നൽകുകയും ചെയ്തു.ഈ ഫീൽഡ് ട്രിപ്പിൽ രണ്ട് അധ്യാപകരും 40 കുട്ടികളും പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ടർ പരിശീലനം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത കുറച്ച് ആളുകൾ ഈ പരിശീലനത്തിൽ പങ്കെടുത്തു. മൗസ് ബാലൻസിംഗ് ആക്ടിവിറ്റി, ഓരോ സോഫ്റ്റ്‌വെയറും എടുക്കുന്ന രീതികൾ തുടങ്ങിയവയിൽ പരിശീലനം കൊടുത്തു. ലിബർ ഓഫീസ് റൈറ്റർ എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും അത് ഉപയോഗിച്ച് ടൈപ്പിംഗ് പരിശീലനം നൽകുകയും ചെയ്തു. അതുകൂടാതെ ഇന്റർനെറ്റ് എടുക്കുന്നതും വെബ്സൈറ്റുകൾ സെർച്ച് ചെയ്ത് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പഠിപ്പിച്ചുകൊടുത്തു. ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ ലേണേഴ്സ് ടെസ്റ്റിന്റെ ഡെമോ പരിശീലനവും ആളുകൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹത്തോടെയാണ് ഈ പരിശീലനം നടത്തിയത് പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവരും അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് ക്ലബ്ബിലൂടെ തങ്ങൾ നേടിയെടുത്ത അറിവുകൾ സമൂഹത്തിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ക്ലാസ് സംഘടിപ്പിച്ചത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം

ഐ.ടി ലാബ് പരിപാലനം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തിപ്പോരുന്നു. ഐടി ലാബിലെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവ വൃത്തിയാക്കുന്നതും പരിപാലിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ലാപ്ടോപ്പുകളിലും കമ്പ്യൂട്ടുകളിലും ഉള്ള ആവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്തു സിസ്റ്റം ക്ലിയർ ആക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.മാസത്തിലൊരിക്കൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തി പോരുന്നു

സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഹൈടെക് ക്ലാസ്സ് റൂം പരിപാലനം

സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ഹൈടെക് ക്ലാസുകളുടെ പരിപാലനത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഡറിന്റെ നേതൃത്വത്തിൽ കുറച്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തരംതിരിച്ച് അവർക്ക് കുറച്ച് ക്ലാസുകൾ വീതം ശ്രദ്ധിക്കാനായി കൊടുക്കുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ മുതലായവ ഉപയോഗിക്കുന്ന രീതികൾ മറ്റു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.സ്കൂളിൽ എന്തെങ്കിലും പ്രോഗ്രാമുകൾ നടക്കുമ്പോൾ ഹൈടെക് ഉപകരണങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് 2026-പ്രോഗ്രാമിംഗ്

ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ ക്യാമ്പ് ഫെബ്രുവരി 7 ,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് നിന്നും ജില്ലാതല ക്യാമ്പിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 3 കുട്ടികളാണ് പങ്കെടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ രണ്ട് കുട്ടികളാണ് പങ്കെടുത്തത് ഉപജില്ല ക്യാമ്പിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ജില്ലാ ക്യാമ്പ് .ഒരുപാട് വ്യത്യാസമുള്ള റോബോട്ടിക്സ് അനുഭവം ആണ് അവർ പകർന്നു തന്നത് മൊബൈൽ ഫോണിൽ വെച്ച് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന റോവർ ആണ് ഉണ്ടാകാൻ നിർദ്ദേശങ്ങൾ നൽകിയത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഡിനോ കിറ്റ് ഉപയോഗിച്ച് റോവറിന്റെ പ്രവർത്തനം നടത്തി ഈ ക്യാമ്പിലൂടെ ആഡിനോ കിറ്റിനെ പറ്റി കൂടുതൽ അറിയാനും അതിനെ പ്രവർത്തിപ്പിക്കാനും പഠിക്കാൻ സാധിച്ചു മൊബൈൽ ഫോൺ ഉപയോഗിച്ച് മുഴുവൻ കുട്ടികൾക്കും അധ്യാപകർ പകർന്നു നൽകി വളരെ നല്ല അനുഭവമാണ് അവിടെ അധ്യാപകർ ഞങ്ങൾക്ക് പകർന്നു നൽകിയത് ഈ ക്യാമ്പിന് പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം നന്ദി പറയുന്നു

ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാതല സഹവാസ ക്യാമ്പ് -2026-അനിമേഷൻ

ഇടുക്കി ജില്ലതല ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു.അനിമേഷൻ വിഭാഗത്തിൽ ഒരു കുട്ടിയാണ് ഫാത്തിമ മാത സ്ക്കൂളിൽ നിന്ന് പങ്കെടുത്തത്.സബ്ജില്ലാ ക്യാമ്പിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ജില്ലാ ക്യാമ്പ് സബ്ജില്ലാ ക്യാമ്പിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. എന്നാൽ ജില്ലാ ക്യാമ്പിൽ ബ്ലെൻഡർ എന്ന പുതിയ സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. ഈ സോഫ്റ്റ്‌വെയറിനെ പറ്റി കുറെ അറിവുകൾ നേടാൻ സാധിച്ചു. ഒരു വസ്തുവിനെ ചലിപ്പിക്കുവാനും വസ്തുക്കളെ നിർമ്മിക്കുവാനും നിറം നൽകുവാനും ലൈറ്റ് എഫക്ട് നൽകുവാനും ബ്ലൻഡറിലെ പല ടൂൾസ് പരിചയപ്പെടാൻ സാധിച്ചു രണ്ടാം ദിനം അവർ നിർദ്ദേശിച്ച രീതിയിൽ അവർ നൽകിയ റിസോഴ്സസ് ഉപയോഗിച്ച പുതിയ സീൻ നിർമ്മിക്കുക എന്നതായിരുന്നു അവർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതിനാൽ അവർ രണ്ടുദിവസം സമയം നൽകി. ഒരു മടുപ്പ് തോന്നാതെ വളരെ ഉത്സാഹത്തിലും ശ്രദ്ധാപൂർവ്വമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയറിനെ പറ്റി വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ ജില്ലാ ക്യാമ്പിലൂടെ അനിമേഷന്റെ അനന്തമായ സാധ്യതകൾ മനസ്സിലാക്കുവാൻ സാധിച്ചു.

സർവ്വം എ ഐ മയം

സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താതെയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും ഇന്റർനെറ്റിന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും ഗുണഭോക്താക്കളാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഒരു കുതിച്ചുചാട്ടത്തിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി എ ഐ പരിശീലനം സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫെബ്രുവരി 27, മാർച്ച് 2, 3 എന്നീ ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു മണിമുതൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ രക്ഷകർത്താക്കൾക്ക് സ്വാഗതം ആശംസിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പരിചയപ്പെടുത്തുക അവയുടെ ഉപയോഗ രീതികൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റ എഐ ഉപയോഗിച്ച് എങ്ങനെ കഥ കവിത എന്നിവയൊക്കെ തയ്യാറാക്കാം അതുപോലെ പലതരം ആഹാരസാധനങ്ങളുടെ റെസിപ്പികൾ കണ്ടുപിടിക്കാം ബ്യൂട്ടി ടിപ്സ് കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ തുടങ്ങി നമുക്ക് ആവശ്യമുള്ള എന്തൊക്കെയാണ് അത് എങ്ങനെയൊക്കെ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണ് ആദ്യമായിപരിശീലനം നൽകിയത്. പരിശീലനം കിട്ടിയ എൽകെ അംഗങ്ങൾ തന്നെയാണ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അതിനുശേഷം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ ഫോട്ടോ ആഡ് ചെയ്ത് കൊടുത്ത് അത് എന്താണെന്ന് മനസ്സിലാക്കി കൊടുത്തു അതിനുശേഷം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എങ്ങനെയാണ് പല ഭാഷകളിലേക്കും ഒരു ടെക്സ്റ്റ് മാറ്റി എടുക്കുന്നത് എന്ന് പരിശീലിപ്പിച്ചു. ഇംഗ്ലീഷിൽ അറിവ് കുറവുള്ളവർക്കും വളരെ എളുപ്പത്തിൽ മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു പരിശീലനം ആയിരുന്നു ഇത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുന്ന ചിത്രങ്ങളും വീഡിയോയും എത്രമാത്രം വിശ്വാസ്യ യോഗ്യതയുള്ളതാണെന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത് .നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം.ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യരുത് എന്നും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും കുട്ടികൾ ഈ ക്ലാസ്സിൽ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. എന്നാൽ എഐ ഉപയോഗിക്കാതെ മാറ്റി നിർത്തേണ്ട ഒന്നല്ല എന്നും ശ്രദ്ധയോടെ ഉപയോഗിച്ചാൽ മതിയെന്നും കുട്ടികൾ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു നമ്മുടെ നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കി തരാനും വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ ഒരുപാട് അറിവുകൾ നേടിയെടുക്കാനും എ ഐ നമ്മളെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്ലാസിന് ഫാത്തിമ മാതയിലെ പേരൻസിന്റെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ എ ഐ പരിശീലന ക്ലാസിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത് അറിവ് നേടി. 27 -2 -2026 ൽ നടന്ന പരിശീലനത്തിൽ 35 പേരും,2-3- 2026 ൽ നടന്ന ക്ലാസിൽ 60 പേരും,3-3-2026ൽ നടന്ന ക്ലാസിൽ 20 പേരും പങ്കെടുത്തു. മൊത്തം 115 രക്ഷകർത്താക്കൾ പരിശീലനം നേടി എന്നത് അഭിമാനാർഹമായ കാര്യമാണ് .എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.സാങ്കേതികവിദ്യ ദിനംപ്രതി വളരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിലും ജീവിതരീതികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച അറിവ് അനിവാര്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജ ൻസിന്റെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടാനും ഈ ക്ലാസ്സ് വഴി സാധിച്ചു.









തിരികെ പ്രധാന താളിലേക്ക്